ക്ഷയരോഗ-ജീവിതശൈലി രോഗ സംയുക്ത നിയന്ത്രണ പരിപാടികളുടെ ഭാഗമായി മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ വച്ച് മുളിയാർ ഹെൽത്ത് ബ്ലോക്കിലെ ആരോഗ്യ പ്രവർത്തകർക്ക് നടത്തിയ പരിശീലന പരിപാടി മെഡിക്കൽ ഓഫീസർ ഡോ.രേഖ.എസ് ന്റെ അദ്ധ്യക്ഷതയിൽ കാസർഗോഡ് ജില്ലാ ടി.ബി.ഓഫീസർ ഡോ.ആമിന.ടി.പി ഉദ്ഘാടനം ചെയ്തു.
ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ് സ്വാഗതം പറഞ്ഞു. കാസർഗോഡ് ജില്ലാ മാസ് മീഡിയ ആൻഡ് എഡ്യൂക്കേഷൻ ഓഫീസർ അബ്ദുൽ ലത്തീഫ് മഠത്തിൽ മുഖ്യാതിഥിയായിരുന്നു.ഡപ്യൂട്ടി മാസ് മീഡിയ ആൻഡ് എഡ്യൂക്കേഷൻ ഓഫീസർ സയന.എസ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ടി.ബി.സെൻറർ ലെ ഡോ.കാവ്യ ഭാസ്കരൻ,
എസ്.ടി.എസ്.രാജേന്ദ്രൻ.പി.വി തുടങ്ങിയവർ ആശംസകളർപ്പിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ കെ.ചന്ദ്രൻ നന്ദി പറഞ്ഞു.
പബ്ലിക് ഹെൽത്ത് നഴ്സ് നിഷാകുമാരി.എൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രശ്മി.ആർ.എസ്, തോമസ്.പി.എം, ഉഷ.ഒ.കെ, ലത.പി ശ്രീജിത്ത്.എ.വി, രഞ്ജീവ് രാഘവൻ.കെ, കൃഷ്ണപ്രസാദ്.കെ, പി.കൃഷ്ണകുമാർ, അബ്ദുറഹ്മാൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ നിഷ.കെ.വി, ആയിഷത് മൈമൂന, രേണുക.പി.വി, ആശമോൾ.എസ്, ആതിര.ആർ തുടങ്ങിയവർ നേതൃത്വം നൽകി.