ദുബൈ: ഇന്ത്യയിൽനിന്നുള്ളവരുടെ യാത്രാവിലക്ക് ജൂൺ 14ന് ശേഷം മാറ്റിയേക്കുമെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസഡർ ഡോ. അഹ്മദ് അൽ ബന്ന. ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, ഇന്ത്യയിലെ കോവിഡിെൻറ വ്യാപ്തി അനുസരിച്ച് ഇക്കാര്യത്തിൽ മാറ്റം വന്നേക്കാം എന്നും അദ്ദേഹം സൂചിപ്പിച്ചു.
കോവിഡിനെ ഇന്ത്യൻ സർക്കാർ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചാകും യാത്രാവിലക്ക് നീക്കുന്നത്.ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ സഹകരണം പൂർവാധികം ശക്തിയോടെ തുടരുന്നുണ്ട്. കോവിഡിനിടയിലും ചരക്കുനീക്കം സജീവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.