രണ്ടു ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം; വിദേശികള്‍ക്കു നാട്ടില്‍ പോയി മടങ്ങി വരാന്‍ അനുമതി നല്‍കി കുവൈറ്റ്

Latest കേരളം ഗൾഫ്

കുവൈറ്റ് സിറ്റി: രണ്ടു ഡോസ് കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ വിദേശികള്‍ക്കു നാട്ടില്‍ പോയി മടങ്ങി വരാന്‍ അനുമതി നല്‍കി കുവൈറ്റ്.

മറ്റു രാജ്യങ്ങളില്‍ നിന്ന് വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ അംഗീകരിച്ചാല്‍ മാത്രമേ കുവൈറ്റിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ.

കൊവിഡ് പ്രതിസന്ധി തുടരുന്ന രാജ്യങ്ങളില്‍ പോലും കുവൈറ്റില്‍ നിന്നും യാത്ര ചെയ്ത് മടങ്ങി വരാന്‍ അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ ബാസില്‍ അല്‍ സബാഹ് അറിയിച്ചു.

കുവൈറ്റില്‍ കൊവിഡ് പ്രതിസന്ധി കുറഞ്ഞതായും എന്നാല്‍ അടുത്ത ഘട്ടത്തില്‍ ആരോഗ്യ സംവിധാനങ്ങള്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പ്രത്യേകിച്ചും സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്തോടെ ഉണ്ടാകാവുന്ന സാഹചര്യവും ജനിതക മാറ്റവും പുതിയ കൊവിഡ് തരംഗതിനുള്ള സാധ്യത എന്നിവ മുന്നില്‍ കാണണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *