വയനാട്: സുൽത്താൻബത്തേരിയിൽ പടക്കം പൊട്ടിത്തെറിച്ചു ചികിത്സയിലായിരുന്ന മൂന്ന് വിദ്യാർത്ഥികളിൽ രണ്ടുപേർ മരിച്ചു.
അജ്മൽ (14), മുരളി (16) എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന പതിനാലുകാരൻ ഫെബിന്റെ നില ഗുരുതരമാണ്.
വ്യാഴാഴ്ചയായിരുന്നു ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചു അപകടമുണ്ടായത്. എങ്ങനെയാണ് പടക്കങ്ങൾക്ക് തീപിടിച്ചതെന്ന് വ്യക്തമല്ല.