യു കെ മൊയ്‌തീൻകുട്ടി മൗലവിയുടെ മയ്യത്ത് ഖബറടക്കി

Latest

മൊഗ്രാൽ : ദീനീവിജ്ഞാനം പകർന്ന് കൊടുക്കുക വഴി നിരവധി ശിഷ്യ ഗണങ്ങളെ വാർത്തെടുത്ത മത പണ്ഡിതൻ മൊഗ്രാൽ കടവത്ത് യു.കെ ഹൗസിലെ യു. കെ മൊയ്‌തീൻകുട്ടി മൗലവി (58) അന്തരിച്ചു.കഴിഞ്ഞ കുറച്ചുമാസങ്ങളായി വൃക്ക സംബന്ധമായ അസുഖം മൂലം ചികിത്സയിൽ ആയിരുന്നു.

ഇന്നലെ രാത്രി 8 മണിയോടെ കാസറഗോഡ് കെയർവെൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.സമസ്ത കേരള ജംഇയത്തുൽ ഉലമ വൈസ് പ്രസിഡന്റ് യു. എം അബ്ദുൽറഹ്‌മാൻ മൗലവിയുടെ മകളുടെ ഭർത്താവാണ്.കണ്ണൂർ ഇരിട്ടി നുച്ചിയാട് സ്വദേശിയായ യു. കെ എം കുട്ടി മൗലവി, തന്റെ ഉസ്താദായ യു. എം അബ്ദുൽറഹ്‌മാൻ മൗലവിയുടെ മകളെ വിവാഹം കഴിച്ചതിനെതുടർന്നാണ് മൊഗ്രാലിൽ സ്ഥിര താമസമാക്കിയത്.

അറബി ഭാഷയിലും പ്രാവീണ്യം നേടിയിരുന്ന യു കെ ഉസ്താദ്‌ കാസറഗോഡ്-കണ്ണൂർ ജില്ലകളിലായി പയ്യന്നൂർ, ഒളവറ, കുഞ്ചത്തൂർ, മണ്ണംകുഴി, അഡ്യാർ കണ്ണൂർ,മൊഗ്രാൽ ടൗൺ ഷാഫി മസ്ജിദ് തുടങ്ങിയ പള്ളികളിൽ ഖത്വീബ് ആയും വിവിധ മദ്റസകളിൽ സദർ മുഅല്ലിം ആയും സേവനം ചെയ്തിട്ടുണ്ട്. കുറച്ച് കാലം പ്രവാസ ജീവിതവും നയിച്ചിട്ടുണ്ട്. മൊഗ്രാൽ കടവത്ത് മജ്ലിസുന്നൂർ കമ്മിറ്റി പ്രസിഡണ്ട് ആണ്.

ഖദീജാബിയാണ് ഭാര്യ.മക്കൾ : മുഹമ്മദ്‌ സാഹിദ്, മുഹമ്മദ്‌ ഷാക്കിർ, ജുനൈദ് ( മൂവരും ദുബൈ), ഹാഫിള് ആഷിഖ് അബ്ദുൽ റഹ്‌മാൻ, ഹാഫിള് മുഹമ്മദ്‌ ആരിഫ്, മൊയ്നുദ്ദീൻ, മുഹമ്മദ്‌ ഷുഹൈൽ, തബ്ഷീറ

സഹോദരങ്ങൾ : കുഞ്ഞിപ്പോക്കർ, ബഷീർ സഅദി, നഫീസ, കുഞ്ഞാമി, മറിയം, ഖദീജ, കുഞ്ഞലീമ.മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി.നിര്യാണത്തിൽ മൊഗ്രാൽ കടവത്ത് മജ്ലിസുന്നൂർ കമ്മിറ്റി, അൽ മദ്രസത്തുൽ ആലിയ മൊഗ്രാൽ കടവത്ത് കമ്മിറ്റി അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *