കാസര്‍കോട് : മൊഗ്രാല്‍പുത്തൂരില്‍ മാലിന്യം നിറഞ്ഞ കുളവും പരിസരവും ഐഡിയല്‍ റിലീഫ് വിംഗിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി.
മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ്: സമീറ ഫൈസല്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ ഗിരീഷ്, അബ്ദുല്‍ മജീദ്, ഐഡിയല്‍ റിലീഫ് വിംഗ് സംസ്ഥാന ഗവേണിങ് മെമ്പര്‍ കെ. കെ. ഇസ്മായില്‍ മാഷ് സൂരംബയല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ലീഡര്‍ അബ്ദുല്‍ ലത്തീഫ് കെ. ഐ. നേതൃത്വം നല്‍കി.
ഐഡിയല്‍ റിലീഫ് വിംഗ് മെമ്പര്‍മാരായ കെ. പി. ഖലീലുല്‍ റ ഹ്‌മാന്‍ നദ് വി, ഷരീഫ് നായന്മാര്‍മൂല, ഇല്യാസ് ഉപ്പള, വോളണ്ടിയര്‍മരായ ഷഫീഖ് നായന്മാര്‍മൂല, താജ്ജുദ്ധീന്‍ മൊഗ്രാല്‍ പുത്തൂര്‍, ഫാരീഖ് ചെങ്കള എന്നിവര്‍ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി.
നൗഷാദ് പി. എം. കെ.സ്വാഗതവും നഹാറുദ്ധീന്‍ മൊഗ്രാല്‍ പുത്തൂര്‍ നന്ദിയും പറഞ്ഞു.