ഉത്തർപ്രദേശിലെ ബർബാങ്കിയിൽ ജില്ലാ ഭരണകൂടം തകർത്തെറിഞ്ഞ ഗരീബ് നവാസ് മസ്ജിദ് സന്ദർശിച്ച യു.പി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് ഡോ: മതീൻ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. മുസ്ലിംലീഗ് ദേശീയ കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് മതീൻ ഗാൻ മസ്ജിദ് സ്ഥലം സന്ദർശിച്ചത്.
ബാരബങ്കി രാംസ്‌നേഹിഗഡ് സ്റ്റേഷനിലെ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. നിരോധനാജ്ഞ ലംഘിച്ചു എന്ന വകുപ്പ് ചുമത്തിയാണ് അറസ്റ്റ്.
