തൃക്കരിപ്പൂർ: ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് പദ്ധതിയിൽ ഡോക്ടർ, ഫാർമസിസ്റ്റ് തസ്തികകളിലേക്ക് താത്‌കാലിക ഒഴിവുണ്ട്. ആറുമാസത്തേക്കാണ് നിയമനം. കൂടിക്കാഴ്ച ഒൻപതിന് രാവിലെ 10.30-ന് തൃക്കരിപ്പൂർ പഞ്ചായത്ത് ഓഫീസ് ഹാളിൽ. പഞ്ചായത്തിലെ താമസക്കാർക്കും ജോലിയിൽ മുൻപരിചയം ഉള്ളവർക്കും മുൻഗണന ലഭിക്കും.