മൊഗ്രാൽ യൂനാനി ഡിസ്പെൻസറിയിൽ വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തണം, മന്ത്രിക്ക് നിവേദനം.

Latest പ്രാദേശികം

കാസറഗോഡ്. കുമ്പള ഗ്രാമ പഞ്ചായത്തിലെ പെർവാഡ്, ബദ്രിയാനഗർ, പേരാൽ, കെകെപുറം, മൊഗ്രാൽ, കൊപ്പളം തുടങ്ങിയ 6-ഓളം വാർഡുകളിലെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ മൊഗ്രാൽ യുനാനി ഡിസ്പെൻസറിയിൽ കോവിഡ് പ്രതിരോധ വാക്‌സിനേഷൻ സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഐഎൻഎൽ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ജന:സെക്രട്ടറി താജുദ്ദീൻ മൊഗ്രാൽ ജില്ലയുടെ ചുമതലയുള്ള സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് തേവർകോവിലിന് നിവേദനം നൽകി. പ്രായമായവർക്ക് വാക്സിനേഷൻ എടുക്കാൻ മറ്റു പ്രദേശങ്ങളിൽ പോകുന്നത് വലിയ പ്രയാസം അനുവദിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് താജുദ്ദീൻ മൊഗ്രാൽ നിവേദനം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *