തൃശൂര്‍: കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് മൃതദേഹം ആരാധനാലയത്തിൽ എത്തിച്ചെന്ന പരാതിയിൽ കർശന നടപടി എടുക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ. തൃശൂരിലെ എംഐസി ജുമാ മസ്ജിദിലാണ് കോവിഡ് ബാധിച്ച് മരിച്ച വരവൂര്‍ സ്വദേശി ഖദീജയുടെ മൃതശരീരം കുളിപ്പിക്കാന്‍ കൊണ്ടു വന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ ആംബുലന്‍സ് കസ്റ്റഡിയിലെടുത്തു.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മൃതദേഹം നേരേ പള്ളിയിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നാണ് വിവരം. നേരത്തെയും ഇത്തരം സംഭവങ്ങള്‍ നടന്നതായി പരാതിയുയര്‍ന്നതിനാല്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. ഖദീജയുടെ മൃതദേഹം ആരോഗ്യവകുപ്പ് അധികൃതരുടേയും പൊലീസിന്റെയും സാന്നിധ്യത്തില്‍ പ്രോട്ടോക്കോള്‍ പാലിച്ച് സംസ്‌കരിക്കാനും തീരുമാനിച്ചു.