നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം ബംഗാളില്‍ പലയിടത്തും ആക്രമണം. ആറു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും ഓഫിസുകളും കടകളും മറ്റും വ്യാപകമായി ആക്രമിക്കപ്പെട്ടതായും ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
സിപിഎം ഓഫിസുകളും പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടുകളും സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ആക്രമണങ്ങള്‍ക്കു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബിജെപിയും സിപിഎമ്മും ആരോപിച്ചു. സംസ്ഥാനവ്യാപകമായി നൂറുകണക്കിന് പാര്‍ട്ടി ഓഫിസുകളും ബിജെപി പ്രവര്‍ത്തകരുടെ വീടുകളും കൊള്ളയടിക്കപ്പെട്ടതായും അവര്‍ പറഞ്ഞു.