മൃതദേഹത്തിൽ നിന്ന് കോവിഡ് പകരുമോ? എയിംസ് പഠനം പറയുന്നത്…

Latest ഇന്ത്യ

കോവിഡ് ബാധിച്ചു മരിച്ചവരുടെ ശരീരത്തിൽ നിന്ന് രോഗം പകരുമോ എന്നതാണ് എല്ലാവരുടെയും ആശങ്ക . ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) ഇതിനുള്ള ഉത്തരം കണ്ടെത്തി. കോവിഡ്, ശവശരീരത്തിൽ നിന്ന് വ്യാപിക്കില്ല എന്നാണ് പഠനം പറയുന്നത്.

മരിച്ച് 12 മുതൽ 24 മണിക്കൂർ വരെ കഴിഞ്ഞ്, മരണമടഞ്ഞവരുടെ വായിലോ മൂക്കിലോ കൊറോണവൈറസ് ആക്ടീവ് ആയിരിക്കില്ല എന്നും ശവശരീരങ്ങളിൽ നിന്ന് കൊറോണ വൈറസ് പകരില്ല എന്നും എയിംസ് ഫോറൻസിക് വിഭാഗം മേധാവി ഡോ. സുധീർ ഗുപ്‌ത പറഞ്ഞു.

ശ്മശാനങ്ങളിൽ പാലിക്കേണ്ട ചില കാര്യങ്ങളും കൂടിയുണ്ട് എന്ന് ഡോ. സുധീർ ഗുപ്‌ത പറയുന്നു. കൂടുതൽ അപകടസാധ്യത ഇല്ലെങ്കിലും മാസ്ക്ക്, കൈകളുടെ വൃത്തി, കൈയുറകൾ ധരിക്കുക ഇവയ്ക്കു പുറമെ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

ശവശരീരത്തിന്റെ മൂക്കും വായും അടച്ചുവയ്ക്കേണ്ടതാണ്. ശരീര സ്രവങ്ങളും മറ്റും പുറത്തുവരാതിരിക്കാനാണിത്. കൂടാതെ കത്തീറ്റർ, ട്യൂബുകൾ ഇവയെല്ലാം ഇട്ടതു മൂലം ഉണ്ടായേക്കാവുന്ന ദ്വാരങ്ങൾ ഒക്കെ അണുനശീകരണം (sterilize) ചെയ്യണമെന്നും ഡോക്ടർ പറയുന്നു.

കോവിഡ് ബാധിച്ചു മരിച്ചവരുടെ ശവശരീരങ്ങൾ കൈകാര്യം ചെയ്യുന്നവർ മുൻകരുതലെന്നോണം മാസ്ക്ക്, ഗ്ലൗസ്, പിപിഇ കിറ്റ് ഇവ ധരിക്കണം,

Leave a Reply

Your email address will not be published. Required fields are marked *