ദില്ലി: കാര്‍ഷിക നിയമങ്ങള്‍ (farm laws) പിന്‍വലിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (PM Narendra Modi) പ്രഖ്യാപനം വന്നതിന് പിന്നാലെ വൈറലായി രാഹുല്‍ ഗാന്ധിയുടെ മാസങ്ങള്‍ക്ക് മുന്‍പുള്ള പ്രസ്താവന.
രാഹുല്‍ ഗാന്ധിയുടെ (Rahul Gandhi) ട്വിറ്റര്‍ അക്കൗണ്ടിലൂടെ പോസ്റ്റ് (Twitter) ചെയ്ത ട്വീറ്റിലെ വാചകങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഈ വര്‍ഷം ജനുവരി 14ന് മാധ്യമങ്ങളോട് സംസാരിക്കവെ രാഹുല്‍ നടത്തിയ പ്രസ്താവനയാണ് ഇത്.
‘എന്‍റെ വാക്കുകള്‍ കുറിച്ചുവച്ചൊളൂ, കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ സര്‍ക്കാറിന് പിന്‍വലിക്കേണ്ടി വരും’ എന്നാണ് അന്ന് രാഹുല്‍ പ്രസ്താവിച്ചത്.
ഇതിന്‍റെ ലഘുവീഡിയോയാണ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അന്ന് പുറത്തുവിട്ടത്.
ഇന്നത്തെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ നിരവധിപ്പേര്‍ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്യുന്നുണ്ട്.