തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ആലപ്പുഴ കുട്ടനാട് ഉൾപ്പടെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ആറു കപ്പലുകൾ കൊല്ലം തുറമുഖത്ത് അടുപ്പിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ന്യൂനമർദം ‘ടൗേട്ട’ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കടൽക്ഷോഭവും ശക്തമാണ്. കനത്ത കാശുവീശാനും തിരമാല തീരത്ത് ഒരു മീറ്റർ