മരുന്ന് വാങ്ങാൻ പുറത്തിറങ്ങിയ പുറത്തിറങ്ങി യുവാവിനെ മർദ്ദിച്ച സംഭവം ; കുടുംബത്തോടും യുവാവിനോട് മാപ്പുപറഞ്ഞു മുഖ്യമന്ത്രി കലക്ടർ സസ്പെൻഷനിൽ

Latest ഇന്ത്യ

ഛത്തീ​സ്​ണ്ഡി​ൽ ലോ​ക്ക്ഡൗ​ണി​നി​ടെ മ​രു​ന്ന് വാ​ങ്ങാ​ൻ പു​റ​ത്തി​റ​ങ്ങി​യ യു​വാ​വി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നേ​രെ അ​ച്ച​ട​ക്ക ന​ട​പ​ടി. സൂ​ര​ജ്പു​ര്‍ ക​ള​ക്ട​ര്‍ ര​ണ്‍​ബീ​ര്‍ ശ​ര്‍​മ​യെ ത​ല്‍​സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കി​യ​താ​യി മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗേ​ല്‍ അ​റി​യി​ച്ചു.

ക​ള​ക്ട​റു​ടെ ന​ട​പ​ടി​യെ അ​പ​ല​പി​ച്ച മു​ഖ്യ​മ​ന്ത്രി യു​വാ​വി​നോ​ടും കു​ടും​ബ​ത്തോ​ടും മാ​പ്പു പ​റ​യു​ന്ന​താ​യും ട്വി​റ്റ​റി​ൽ കു​റി​ച്ചു. ലോ​ക്ക്ഡൗ​ണി​നി​ടെ മ​രു​ന്ന് വാ​ങ്ങാ​ൻ പു​റ​ത്തി​റ​ങ്ങി​യ യു​വാ​വി​നാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മ​ർ​ദ​ന​മേ​റ്റ​ത്.

ക​ള​ക്ട​ർ യു​വാ​വി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങി നി​ല​ത്ത് എ​റി​ഞ്ഞ് പൊ​ട്ടി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ക​ള​ക്ട​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം പോ​ലീ​സു​കാ​രും യു​വാ​വി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ള​ക്ട​ർ​ക്കെ​തി​രെ വ്യാ​പ​ക​മാ​യ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്.യു​വാ​വി​നോ​ട് ത​നി​ക്ക് വ്യ​ക്തി​പ​ര​മാ​യി ഒ​രു വൈ​രാ​ഗ്യ​മി​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ താ​ൻ മാ​പ്പ് പ​റ​യു​ന്നു​വെ​ന്നും ക​ള​ക്ട​ർ പി​ന്നീ​ട് പ്ര​തി​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *