ചെറിയാലംപാടി റോഡ് ശോചനീയാവസ്‌ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്സ് ചെറിയാലംപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌നു നിവേദനം നൽകി

Latest പ്രാദേശികം

യൂത്ത്സ്
ചെറിയാലംപാടി
ആലംപാടി

ശ്രീ.അബ്ദുൽ ഖാദർ ബദ്രിയ
പ്രസിഡൻറ്
ചെങ്കള ഗ്രാമ പഞ്ചായത്ത്

വിഷയം: ചെറിയാലംപാടി രിഫാഹി മസ്ജിദ് റോഡ് പുനരുദ്ധാരണം സമ്പന്ധിച്ച്
സർ ,
ചെറിയാലംപാടി നിവാസികൾ ഐക്യഖണ്ഡേന ഈ നിവേദനം സമർപ്പിക്കാനുള്ള കാരണം വർഷങ്ങളായി തകർന്ന് കിടക്കുന്ന ചെറിയാലംപാടി രിഫാഹി മസ്ജിദ് റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ വേണ്ടിയാണ്. ഇന്ന് ഈ റോഡിൻ്റെ അവസ്ഥ വളരെ പരിതാപകരമാണ്. കാലങ്ങളായി തുടർന്ന് പോന്ന അധികാരികൾ നമ്മുടെ ഈ റോഡിൻ്റെ ശോചനീയാവസ്ഥയിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കാൻ പോലും കൂട്ടാക്കുന്നില്ല. പല പ്രാവിശ്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും തക്കതായ പ്രതികരണമോ ,വിശദീകരണമോ അവരുടെ ഭാഗത്ത് നിന്നുണ്ടായില്ല. നിലവിൽ റോഡിൻ്റെ പല ഭാഗങ്ങളിൽ കാൽനടപോലും ദുരിതത്തിലാണ്. യാത്രാ ആവിശ്യത്തിന് ഒട്ടോറിക്ഷയോ മറ്റ് ഗുഡ്സ് വാഹനങ്ങളെ സമീപിച്ചാൽ ചെറിയാലംപാടി എന്ന് കോൾക്കുംമ്പോൾ തന്നെ ഡ്രൈവർമ്മാർ വിസമ്മതിക്കുകയാണ്. ദുർഘടം പിടിച്ച ഈ റോഡിൽ അവർ സാഹസത്തിന് മുതിരുന്നില്ല .അഥവ മനസ്സില്ലാ മനസ്സോടെ യാത്ര തിരിച്ചാൽ തന്നെ യഥാർത്ത വാടകയേക്കാൾ പത്തേ, ഇരുപതോ രൂപ അധികമായി ഈടാക്കുന്നു. കാരണം തിരക്കിയാൽ ഡ്രൈവർമ്മാരുടെ പ്രതികരണം കേട്ട് ഒരു നിമിഷം അലോചിച്ചാൽ ശരി വെച്ച് കൊടുക്കേണ്ട നിലയിലാണ്. അത്രക്കും തകർന്ന നിലയിലാണ് ഇന്ന് ഈ റോഡ് . പ്രതിദിനം ഒരുപാട് വാഹനങ്ങൾ യാത്രക്കായി ഈ റോഡ് ഉപയോഗപ്പെടുത്തുന്നുണ്ട്. ഈ അവസ്ഥയിൽ അപകടവും ,വാഹന കോടുപാടുകൾ നിത്യസമ്പവമായി മാറിയിരിക്കുന്നു. ഇക്കാരണത്താൽ പലരും ഇതിലെ യാത്ര പോലും തിരിഞ്ഞ് നോക്കാത്ത രൂപത്തിലാണ്.പലരും ചുറ്റി വളഞ്ഞ് മറ്റു റോഡുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. പഞ്ചായത്ത് പ്രസിഡൻ്റ് എന്ന നിലയിൽ നാട്ടുകാരുടെ ഈ പ്രശ്ന പരിഹാരത്തിനായി അടിയന്തിരമായി ഇടപെടണമെന്നും, ഈ വിഷയത്തിൽ ശക്തമായ നിലപാട് കൈകൊള്ളണമെന്നും, എത്രയും പെട്ടന്ന് റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ മുന്നിൽ നിൽക്കണമെന്നും വിനീതമായി അഭ്യർത്തിക്കുന്നു.
എന്ന്
യൂത്ത്സ് ചെറിയാലംപാടി

Leave a Reply

Your email address will not be published. Required fields are marked *