എസ്ഡിപിഐ നേതാവ് ഹസ്സന്‍ കേരി ന്യൂമോണിയ ബാധിച്ച് മരിച്ചു

മഞ്ചേശ്വരം:പൗരപ്രമുഖനും എസ്ഡിപിഐ നേതാവുമായ മച്ചംപാടിയിലെ ഹസ്സന്‍ കേരി (42) നിര്യതനായി. മത, സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ സജീവസാന്നിധ്യമായ ഹസ്സന്‍ കോവിഡ് പോസിറ്റീവായി പിന്നീട് നെഗറ്റിവായെങ്കിലും ന്യുമോണിയയാണ് മരണകാരണം. ഭാര്യ: ഹസീന. മക്കള്‍: അനൂഫ, അനസ്, അസിം. സഹോദരങ്ങള്‍: അബ്ദുര്‍റസാഖ്, അബ്ദുല്‍മജീദ്, ജാബിര്‍, സുബൈര്‍, ഖദീജ, നഫീസ, മൈമൂന, ജമീല, റുഖിയ, മറിയം. മച്ചംപാടിയിലെ മൊയ്തീന്‍ കുഞ്ഞി ആസിയമ്മ എന്നിവയുടെ മകനാണ്. എസ്ഡിപിഐ നേതാക്കളായ ഇഖ്ബാല്‍ ഹൊസങ്കടി, എന്‍യു അബ്ദുല്‍സലാം, ഖാദര്‍അറഫ, സി എ സവാദ്, അന്‍സാര്‍ ഹൊസങ്കടി, […]

Continue Reading

ആയിരം രൂപയിലധികമുള്ള വൈദ്യുതി ബിൽ അടയ്ക്കാൻ ഇനി ഓൺലൈൻ മാത്രം

ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബിൽ അടയ്ക്കാൻ ഓൺലൈൻ സംവിധാനം കർശനമായി നടപ്പാക്കാൻ വൈദ്യുതി ബോർഡ് യോഗം തീരുമാനിച്ചു. ആദ്യ ഒന്നുരണ്ടുതവണ ബിൽ അടയ്ക്കാൻ അനുവദിക്കുമെങ്കിലും തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ആയിരത്തിന് മുകളിലുള്ള തുക കാഷ് കൗണ്ടർ വഴി സ്വീകരിക്കാൻ കഴിയാത്തവിധത്തിൽ സോഫ്റ്റ്വേറിൽ മാറ്റംവരുത്തും. പുതിയ തീരുമാനത്തിലൂടെ ഗാർഹികോപയോക്താക്കളിൽ വലിയൊരു വിഭാഗം വൈദ്യുതി ഓഫീസുകളിലേക്ക് എത്തുന്നത് തടയാൻ കഴിയും. കാഷ്യർമാരെ ഇതിനനുസരിച്ച് പുനർവിന്യസിക്കാനും ബോർഡ് നിർദേശിച്ചു. രണ്ടായിരത്തോളം വരുന്ന കാഷ്യർ തസ്തിക പകുതിയായി കുറയ്ക്കാൻ ഇതുവഴി സാധിക്കും.

Continue Reading

കോവിഡിനെ ചെറുക്കാൻ മറുമരുന്നായി പാമ്പ്​; മധുരയിൽ ചത്ത പാമ്പിനെ തിന്ന 50കാരൻ അറസ്​റ്റിൽ

ചെന്നൈ: മധുരയിൽ ചത്ത പാമ്പിനെ തിന്നുന്ന വിഡിയോ പ്രചരിച്ചതോടെ 50കാരൻ അറസ്​റ്റിൽ. മധുര ജില്ലയിലെ പെരുമാ​പട്ടി സ്വദേശിയായ കർഷകൻ വടിവേലുവിനെയാണ്​ വനംവകുപ്പ്​ അറസ്​റ്റ്​ ചെയ്​തത്​. ഇയാൾക്കെതിരെ 7000 രൂപ പിഴ ചുമത്തുകയും ചെയ്​തു. വിഷപാമ്പായ വെള്ളിക്കെട്ടനെയാണ്​ വടിവേലു കഴിച്ചത്​. പാമ്പിനെ കഴിക്കുന്നത്​ കോവിഡിൽനിന്ന്​ രക്ഷനേടാൻ നല്ലതാണെന്ന്​ വടിവേലു വിഡിയോയിൽ പറയുന്നതും കേൾക്കാം. വിഡിയോ വൈറലായതോടെ വടിവേലുവിടെ ജില്ല ​വനംവകുപ്പ്​ ഒാഫിസറുടെ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ്യുകയായിരുന്നു. അതേസമയം ചിലർ നിർബന്ധിച്ച്​ തന്നെക്കൊണ്ട്​ പാമ്പി​െൻറ ഇറച്ചി തീറ്റിപ്പിച്ചതാണെന്ന്​ വടിവേലു മൊഴിനൽകി. […]

Continue Reading

ഒക്ടോബർ 2 മുതൽ സർക്കാർ സേവനങ്ങൾ ഓൺലൈനിൽ; പൊതു ഇടങ്ങളിൽ സൗജന്യ വൈഫൈ

ഒക്ടോബർ 2 മുതൽ സർക്കാർ സേവനങ്ങൾ ഓൺലൈനിൽ വരുമെന്ന് നയപ്രഖ്യാപനത്തിൽ ​ഗവർണർ. പൊതു ഇടങ്ങളിൽ സൗജന്യ വൈഫൈ ലഭ്യമാക്കും. പാവപ്പെട്ടവർക്ക് അതിവേഗ ഇൻ്റർനെറ്റ് സൗജന്യമാക്കുമെന്നും അറിയിച്ചു. മറ്റ പ്രഖ്യാപനങ്ങൾ- കേരള ബാങ്കിൻ്റെ സേവന പരിധിയിൽ മലപ്പുറവും ഉൾപ്പെടുത്തും. ആധുനിക ബാങ്കുകളുടെ സൗകര്യങ്ങളെല്ലാം കേരള ബാങ്കിൽ നടപ്പാക്കും കോ ഓപ് മാർട്ട് എന്ന പേരിൽ ഇ മാർട്ട് അവതരിപ്പിക്കും എസ് സി / എസ് ടി വിഭാഗങ്ങൾക്ക് കൂടുതൽ തൊഴിൽ അവസരം നൽകും ശബരിമല ഇടത്താവളം പദ്ധതി അതി […]

Continue Reading

രാജ്യത്ത് പ്രതിദിന കേസുകൾ കുറയുന്നു; ഇന്ന് 1.86 ലക്ഷം കൊവിഡ് കേസുകൾ

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 1,86,364 കേസുകളാണ്. 44 ദിവസത്തിനിടയിൽ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 3660 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു.രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,75,55,457 ആയി. ഇതിൽ 23,43,152 ആക്ടീവ് കേസുകളാണുള്ളത്. 2,48,93,410 പേർക്ക് രോഗമുക്തി നേടാനായി. പ്രതിദിന കേസുകൾ കുറയുന്ന സാഹചര്യത്തിലും മരണനിരക്ക് ഉയർന്നുതന്നെ നിൽക്കുകയാണ്.

Continue Reading

അഞ്ച് വർഷത്തിനകം 20 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന് ഗവർണറുടെ നയപ്രഖ്യാപനം

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​റിന്‍റെ ന​യ​പ്ര​ഖ്യാ​പ​ന സമ്മേളനത്തിന് ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ന്‍റെ പ്രസംഗത്തോടെ ആരംഭിച്ചു. പു​തി​യ സ​ർ​ക്കാ​റിന്‍റെ ഇ​ക്കൊ​ല്ലം ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച്​ പ​രാ​മ​ർ​ശ​ങ്ങ​ളു​ണ്ടാ​കും. ഇ​ട​തു​മു​ന്ന​ണി​യു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ഇ​ക്കൊ​ല്ലം ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളും ഇ​തി​ൽ ഇ​ടം​പി​ടി​ക്കും.

Continue Reading

കാസർകോട് ജനറൽ ആശുപത്രിയിൽ രക്തഘടകങ്ങൾ വേർതിരിക്കുന്ന യൂണിറ്റ് ജൂൺ ഒന്നിന് തുറക്കും

കാസർകോട് ജനറൽ ആശുപത്രിയിൽ രക്തഘടകങ്ങൾ വേർതിരിക്കുന്ന യൂണിറ്റ് ജൂൺ ഒന്നിന് തുറക്കും

Continue Reading

ഒമാനിൽ വിദേശികളുടെ തൊഴിൽ പെർമിറ്റ് ഫീസ് വർധിപ്പിച്ചു

മസ്‌കറ്റ്: ഒമാനില്‍ വിദേശികളായ തൊഴിലാളികളുടെ തൊഴില്‍ പെര്‍മിറ്റ് ഫീസില്‍ വര്‍ധവ് വരുത്തിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഉയര്‍ന്നതതും ഇടത്തരവുമായ തസ്തികകളിലും ടെക്നിക്കല്‍ ആന്‍ഡ് സ്പെഷ്യലൈസ്ഡ് പ്രൊഫഷന്‍സ് എന്നിവയ്ക്കാണ് പുതുക്കിയ ഫീസ് നിശ്ചയിച്ചത്. സ്വകാര്യ മേഖലയില്‍ സ്വദേശി പൗരന്മാര്‍ക്ക് കൂടുതല്‍ ജോലി ലഭ്യമാക്കുന്നതിനാണ് തീരുമാനമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പുതുതായി നല്‍കുന്ന അപേക്ഷകര്‍ക്കും, ഈ തീരുമാനം നടപ്പിലാക്കുന്ന തീയതിക്ക് മുമ്പായി തൊഴിലുടമകള്‍ ഫീസ് അടച്ചിട്ടില്ലെങ്കില്‍ നിലവില്‍ നല്‍കിയ അപേക്ഷകര്‍ക്കും തീരുമാനം ബാധകമായിരിക്കുമെന്നും തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

മാതൃകാ പ്രവർത്തനവുമായി കാഞ്ഞങ്ങാട്ടെ ഓറിക്‌സ് വില്ലേജ് :കാഞ്ഞങ്ങാട് നഗരസഭയ്ക്ക് അണു നശീകരണ യന്ത്രം കൈമാറി

കാഞ്ഞങ്ങാട്:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായാ കാഞ്ഞങ്ങാട്ടെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ ഓറിക്‌സ് വില്ലേജ് മനേജ്‌മെന്റ് കാഞ്ഞങ്ങാട് നഗരസഭയ്ക്ക് ആധുനിക സജ്ജീകരണമുള്ള അണുനശീകരണ യന്ത്രം നല്‍കി. ഓറിക്‌സ് വില്ലേജ് മാനേജ്‌മെന്റ് എം.ഡി മുഹമ്മദ് നെയ്ഫിന്റെ സാന്നിധ്യത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. വി സുജാത യന്ത്രം ഏറ്റുവാങ്ങി. വൈസ് ചെയര്‍മാന്‍ അബ്ദുള്ള ബില്‍ടെക്ക്, സ്ഥിരം സമിതി ചെയര്‍മാന്മാരായ പി അഹമ്മദലി, കെ.വി സരസ്വതി, കെ അനിശന്‍ ഓറിക്‌സ് സി ഇ ഒ മുഹ്‌സിന്‍, ബി ഡി എം ബിജോ എന്നിവര്‍ […]

Continue Reading

കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില കൂട്ടി

തിരുവനന്തപുരം; കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില കൂട്ടി. നേരത്തെ സർക്കാർ ഇടപെട്ട് തീരുമാനിച്ച വിലയിലാണ് വർധന. പി പി ഇ കിറ്റിന് 328 രൂപ,എൻ 95 മാസ്കിന് 26 രൂപ,പൾസ് ഓക്സിമീറ്ററിന് 1800 രൂപ എന്നിങ്ങനെയാണ് വർധന.നേരത്തെ തീരുമാനിച്ച വിലയിൽ വില്പന നടത്തിയാൽ നഷ്ടമാകുമെന്ന് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ അറിയിച്ചതിനെ തുടർന്ന് വിലയിൽ മാറ്റം വരുത്തുകയായിരുന്നു.അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവും വില വർധനയുമാണ് സാമഗ്രികളുടെ വില കൂടാൻ കാരണം.

Continue Reading