ചെന്നൈ: മധുരയിൽ ചത്ത പാമ്പിനെ തിന്നുന്ന വിഡിയോ പ്രചരിച്ചതോടെ 50കാരൻ അറസ്റ്റിൽ. മധുര ജില്ലയിലെ പെരുമാപട്ടി സ്വദേശിയായ കർഷകൻ വടിവേലുവിനെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ 7000 രൂപ പിഴ ചുമത്തുകയും ചെയ്തു.
വിഷപാമ്പായ വെള്ളിക്കെട്ടനെയാണ് വടിവേലു കഴിച്ചത്. പാമ്പിനെ കഴിക്കുന്നത് കോവിഡിൽനിന്ന് രക്ഷനേടാൻ നല്ലതാണെന്ന് വടിവേലു വിഡിയോയിൽ പറയുന്നതും കേൾക്കാം.
വിഡിയോ വൈറലായതോടെ വടിവേലുവിടെ ജില്ല വനംവകുപ്പ് ഒാഫിസറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം ചിലർ നിർബന്ധിച്ച് തന്നെക്കൊണ്ട് പാമ്പിെൻറ ഇറച്ചി തീറ്റിപ്പിച്ചതാണെന്ന് വടിവേലു മൊഴിനൽകി. സംഭവം നടക്കുേമ്പാൾ മദ്യപിച്ചിരുന്നതായും പറയുന്നു.