മെയ് 22 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

മെയ് 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നു. അതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ, കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ […]

Continue Reading

സംസ്ഥാനത്ത് 31337 പേർക്ക് കോവിഡ് കാസറഗോഡ് 739 മരണം 97

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂര്‍ 2312, കോട്ടയം 1855, കണ്ണൂര്‍ 1374, പത്തനംതിട്ട 1149, ഇടുക്കി 830, കാസര്‍ഗോഡ് 739, വയനാട് 631 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

കോവിഡ് കാലത്ത്നിര്‍ധന കുടുംബങ്ങള്‍ക്ക് ആശ്വാസമായി മൊഗ്രാല്‍ ദീനാര്‍ യുവ ജനസംഘത്തിന്റെ പെരുന്നാള്‍ കിറ്റ്

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നടപ്പിലാക്കിയ ലോക്ക്ഡൗണില്‍ തൊഴില്‍ മേഖല അടഞ്ഞതോടെ ദുരിതത്തിലായ സാധാരണക്കാര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ ഏറെ ആശ്വസമായി. കഴിഞ്ഞവര്‍ഷവും കോവിഡ് കാലത്ത് ദീനാര്‍ യുവജനസംഘം ഇത്തരത്തില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. കിറ്റുകള്‍ സംഘം പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിച്ചു നല്‍കുകയായിരുന്നു.വിതരണത്തിന് പ്രസിഡന്റ് ഖാദര്‍ സലാമിയ, സെക്രട്ടറി ബദറുദ്ദീന്‍, വൈസ് പ്രസിഡണ്ട് അര്‍ഫ, ട്രഷറര്‍ ജംഷീദ്, അംഗങ്ങളായ അന്‍ഷീദ്, നസറുദ്ദീന്‍, സുറൈസ്, ഷാബിര്‍, സവാദ്, അഷ്‌റഫ്, റഹീം, അമ്മു, റിയാസ്, അഷ്ഫര്‍, ഷാനി എന്നിവര്‍ നേതൃത്വം […]

Continue Reading

കാസറഗോഡ് ജില്ലയിൽ 739 പേർക്ക് കൂടി കോവിഡ് ; 2829 പേർക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 739 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 2829 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 10240 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 32225 പേര്‍ വീടുകളില്‍ 31287 പേരും സ്ഥാപനങ്ങളില്‍ 938 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 32225 പേരാണ്. പുതിയതായി 2009 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2825 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1893, ആന്റിജന്‍ 913, […]

Continue Reading

കനത്ത കാറ്റും മഴയും: കാസര്‍കോട് 1.35 കോടിയുടെ കൃഷിനാശം

കാസര്‍കോട്: കനത്ത കാറ്റിലും മഴയിലും ജില്ലയില്‍ 1.35 കോടിയുടെ കൃഷിനാശം.നെല്ല്, തെങ്ങ്, വാഴ, റബര്‍, കമുക്, കുരുമുളക്, ജാതി, മരച്ചീനി, പച്ചക്കറി കൃഷികളെ കാറ്റും മഴയും ബാധിച്ചു. കാസര്‍കോട്: ടൗട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത കാറ്റിലും മഴയിലും ജില്ലയില്‍ 1.35 കോടിയുടെ കൃഷിനാശം. 183.86 ഹെക്ടറില്‍ കൃഷിനാശം സംഭവിച്ചു. 2208 കര്‍ഷകര്‍ക്കാണ് കൃഷിനാശം നേരിട്ടത്. ഒമ്ബത് വീടുകള്‍ പൂര്‍ണമായും 82 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മതിലിടിഞ്ഞ് രണ്ട് പേര്‍ക്കും മിന്നലേറ്റ് ഒരാള്‍ക്കും പരിക്കേറ്റു.

Continue Reading

രാ​ജ്യ​ത്ത് ആ​ശ​ങ്ക​യാ​യി കോ​വി​ഡ് മ​ര​ണ​നി​ര​ക്ക്; 24 മണിക്കൂറിനിടെ 4329 മരണം

ന്യൂഡൽഹി :ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 4,329 കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് രാ​ജ്യ​ത്ത് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ് മ​ര​ണം 2,78,719 ആ​യി ഉ​യ​ർ​ന്നു. രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ൾ കു​റ​യു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,63,533 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 2,52,28,996 ആ​യി ഉ​യ​ർ​ന്നു.

Continue Reading

നിയമവിധേയമല്ലാത്ത മാസ്‌ക്, പൾസ് ഓക്‌സിമീറ്റർ: ആറ് മെഡിക്കൽ ഷോപ്പുകൾക്കെതിരെ നടപടി

കോവിഡ്-19 വ്യാപനത്തിന്റെ സാഹചര്യത്തിൽ മാസ്‌ക്, പൾസ് ഓക്‌സിമീറ്റർ തുടങ്ങിയ പാക്ക് ചെയ്ത ഉൽപ്പന്നങ്ങൾ വിൽപന നടത്തുന്ന മെഡിക്കൽ ഷോപ്പുകളിൽ കാസർകോട് ലീഗൽ മെട്രോളജി വകുപ്പ് പരിശോധന നടത്തി. നിയമ വിധേയമല്ലാത്ത പൾസ് ഓക്‌സിമീറ്റർ, മാസ്‌ക് പാക്കേജുകൾ എന്നിവ വിൽപനയ്ക്ക് പ്രദർശിപ്പിച്ചതിനും വിൽപന നടത്തിയതിനുമായി ജില്ലയിലെ ആറ് മെഡിക്കൽ ഷോപ്പുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പാക്കേജ്ഡ് കമ്മോഡിറ്റീസ് ചട്ടങ്ങൾ പ്രകാരമുള്ള അവശ്യവിവരങ്ങൾ രേഖപ്പെടുത്താത്തതും എം.ആർ.പി സ്റ്റിക്കർ ഉപയോഗിച്ച് വില കൂട്ടി രേഖപ്പെടുത്തിയതുമായ പാക്കേജുകൾ പിടിച്ചെടുത്ത് നടപടി സ്വീകരിച്ചു. രും […]

Continue Reading

കനത്ത മഴയില്‍ പടുപ്പ് അംഗണവാടിയുടെ ചുറ്റുമതില്‍ ഇടിഞ്ഞ് വീണു; ഓടിയെത്തി യുണൈറ്റഡ് ക്ലബ്ബ് പ്രവർത്തകർ

പടുപ്പ്: കനത്ത മഴയില്‍ പടുപ്പ് അംഗണവാടിയുടെ ചുറ്റുമതില്‍ ഇടിഞ്ഞ് വീണു . നിരവധി വീടുകളിലേക്ക് പോകുന്ന വഴിയിലേക്കാണ് കല്ലുകള്‍ അടര്‍ന്ന് വീണത്. കാര്യമറിഞ്ഞ് ഓടിയെത്തിയ ,യുണൈറ്റഡ് ക്ലബ്ബ് പ്രവര്‍ത്തകര്‍ കല്ലുകളൊക്കെ എടുത്ത് മാറ്റി വഴി സഞ്ചാര യോഗ്യമാക്കി കൊടുത്തു. .

Continue Reading

പിണറായി വിജയനെ ഒന്നാം പ്രതിയാക്കി തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ പരാതി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാ പ്രതിയാക്കി തലസ്ഥാന നഗരത്തിലെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർക്ക് മുമ്പിൽ പരാതി. ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരത്ത് മെയ് പതിനേഴാം തിയതി പകൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഒരു യോഗവുമായി ബന്ധപ്പെട്ട് എല്ലാ നിയമങ്ങളും ചട്ടങ്ങളും പ്രോട്ടോക്കോളും ലംഘിച്ചുവെന്നാണ് പരാതി. മുൻ എം പിയും മുൻ കേന്ദ്രമന്ത്രിയും കേരള കോൺഗ്രസ് പാർട്ടിയുടെ വർക്കിംഗ് ചെയർമാനുമായ പി സി തോമസ് ആണ് പരാതിക്കാരൻ. പ്രോട്ടോക്കോൾ ലംഘിച്ച് നടന്ന യോഗത്തിൽ […]

Continue Reading

രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ ഇതുവരെ മരിച്ചത് ഇരുന്നൂറിലധികം ഡോക്ടർമാർ

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ (IMA) കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ 244 ഡോക്ടർമാർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ ഞായറാഴ്ച മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് അൻപത് മരണങ്ങളാണ്. ഡോക്ടർമാരുടെ മരണസംഖ്യയിൽ മുന്നിൽ നിൽക്കുന്നത് ബീഹാറാണ്. ഇവിടെ നിന്നും 69 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 34 മരണങ്ങളുമായി ഉത്തർപ്രദേശും 27 മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഡൽഹിയും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ 3% ഡോക്ടര്‍മാർ മാത്രമാണ് കോവിഡ് വാക്സിനേഷൻ കോഴ്സ് പൂർത്തിയാക്കിയത്. “കഴിഞ്ഞ വർഷം […]

Continue Reading