കോവിഡ് ബോധവല്‍ക്കരണത്തിന് ബ്ലോഗുമായി കുറ്റിക്കോല്‍ മാഷ് ടീം കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് എച്ച് മുരളിയുടെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു ഉദ്ഘാടനം നിര്‍വഹിച്ചു

കാസര്‍കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ഭരണകൂടം നടപ്പാക്കിയ മാഷ് പദ്ധതിയുടെ ഭാഗമായ കുറ്റിക്കോല്‍ പഞ്ചായത്തിലെ മാഷ് അധ്യാപകരുടെ കൂട്ടായ്മ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ബ്ലോഗ് തയ്യാറാക്കി പുത്തന്‍ മാതൃകയായി. ബ്ലോഗിന്റെ ഉദ്ഘാടനം കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്. മുരളിയുടെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു നിര്‍വഹിച്ചു. ബന്തടുക്ക സ്‌കൂളിലെ അധ്യാപകനായ കെ.സുകുമാരന്‍ മാഷാണ് ബ്ലോഗ് തയ്യാറാക്കിയത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭനകുമാരി , സെക്രട്ടറി ജയന്‍.പി എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. മാഷ് കോര്‍ഡിനേറ്റര്‍ എം.ശശിധരന്‍ […]

Continue Reading

ലക്ഷദ്വീപിന് വേണ്ടി ഐക്യദാർഥ്യം പ്രഖ്യാപിച്ച് കാർഗിൽ ആർട്സ് & സ്പോർട്സ് ക്ലബ്

ലക്ഷദ്വീപിന് വേണ്ടി ഐക്യദാർഥ്യം പ്രഖ്യാപിച്ച് കാർഗിൽ ആർട്സ് & സ്പോർട്സ് ക്ലബ് അംഗങ്ങളായ ട്രഷറർ റംഷീദ് ഖാദർ ആക്സർ അഫ്സൽ ബാലനടുക്കാംഎന്നിവർഐക്യദാർഢ്യം പ്രഖ്യാപിച്ചു💪

Continue Reading

വാട്സാപ്പിൽ പുതിയ അപ്ഡേറ്റ്.

നമുക്ക് ആരെങ്കിലും വോയിസ്‌ അയച്ചാൽ, അത് സ്പീഡിൽ കേൾക്കാൻ (ചിലർ വളരെ നിർത്തി നിർത്തി യാണല്ലോ സംസാരിക്കാറ് ) ഓഡിയോയുടെ സൈഡിയിൽ കാണുന്ന 1 എന്നതിൽ പ്രസ്സ് ചെയ്‌താൽ 1.5 സ്പീഡിലേക്കും വീണ്ടും പ്രസ്സ് ചെയ്‌താൽ 2 സ്പീഡിലേക്കും വരും.വോയ്‌സുകൾ പെട്ടെന്ന് പെട്ടെന്ന് കേട്ട് തീർക്കാനാവും. (WhatsApp അപ്ഡേറ്റ് ചെയ്യാത്തവർക്ക് ഈ ഓപ്ഷൻ കാണിക്കില്ല). click here to update: https://play.google.com/store/apps/details?id=com.whatsapp&hl=en_IN&gl=US

Continue Reading

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടി

അബുദാബി: ഇന്ത്യയിൽനിന്നും യുഎഇയിലേക്കുള്ള യാത്രവിലക്ക് വീണ്ടും നീട്ടി. ജൂൺ 30വരെയാണ് വിലക്ക് നീട്ടിയതെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് ഞായറാഴ്‍ച അറിയിച്ചു. ഇന്ന് പുറത്തുവന്ന പുതിയ അറിയിപ്പിലാണ് ജൂണ്‍ 30 വരെ ഇന്ത്യയില്‍ നിന്ന് സര്‍വീസുകളുണ്ടാവില്ലെന്ന വിവരമുള്ളത്. ജൂണ്‍ പകുതിയോടെ വിലക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രവാസികളുടെ മടക്കം ഇതോടെ വീണ്ടും വൈകുമെന്ന് ഉറപ്പായി.

Continue Reading

യോഗി സ്ഥാപിച്ച തീവ്രഹിന്ദുത്വ സംഘം നേതാവ് കൊലക്കേസിൽ അറസ്റ്റിൽ

ലഖ് നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് പതിറ്റാണ്ട് മുമ്പ്ആരംഭിച്ച ഹിന്ദു യുവ വാഹിനി എന്ന സംഘടനയുടെ പ്രസിഡന്റ് കീർത്തിമാൻ ഗുപ്തയെഅകന്ന ബന്ധുവായ വ്യാപാരിയെ കൊള്ളയടിച്ച് വെടിവെച്ച് കൊന്ന കേസിൽ അറസ്റ്റ് ചെയ്തു. മേയ് 12 നായിരുന്നു കേസിനാസ് പദമായ സംഭവം.സംഭവത്തിൽ ഇയാളുടെ സുഹൃത്തുക്കളായ വിക്കി സോണി എന്ന ചോട്ടു (24), അക്ഷയ്എന്നിവരും പിടിയിലായി. മൂവരും മദ്യപിച്ച് കീർത്തിമാന്‍റെ അകന്ന ബന്ധുവായ സതീഷ് ചന്ദ്ര ഗുപ്തയുടെ കടയിൽ പോയി കീർത്തിമാൻ തലക്ക് വെടി വെച്ച് കൊല്ലുകയായിരുന്നു.മരണം […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 19894 പേർക്ക് കോവിഡ് ; 29013 പേർക്ക് രോഗമുക്തി ; ടെസ്റ്റ്‌ പോസിറ്റീവിറ്റി റേറ്റ് 15.97; 186 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂര്‍ 2034, എറണാകുളം 1977, പാലക്കാട് 1970, കൊല്ലം 1841, ആലപ്പുഴ 1530, കോഴിക്കോട് 1306, കണ്ണൂര്‍ 991, കോട്ടയം 834, ഇടുക്കി 675, കാസര്‍ഗോഡ് 532, പത്തനംതിട്ട 517, വയനാട് 249 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,537 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Continue Reading

കാസര്‍കോട് ജില്ലയില്‍ 532 പേര്‍ക്ക് കൂടി കോവിഡ്, 620 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 532 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 620 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6718 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 144 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 30707 പേര്‍ വീടുകളില്‍ 29604 പേരും സ്ഥാപനങ്ങളില്‍ 1103 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 30707 പേരാണ്. പുതിയതായി 1642 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2524 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു […]

Continue Reading

കുഴല്‍പ്പണക്കേസിനെ ചൊല്ലി ബി.ജെ.പി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് സംഘർഷം; ഒരാള്‍ക്ക് കുത്തേറ്റു

തൃശൂർ : കൊടകര കുഴൽപ്പണ കേസിനെ ചൊല്ലി തൃശൂർ വാടാനപ്പിള്ളിയിൽബിജെപി പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. തൃത്തല്ലൂരിലെ വാക്സിൻ വിതരണ കേന്ദ്രത്തിലുണ്ടായ സംഘർഷത്തിൽ ഒരു ബിജെപി പ്രവർത്തകന് കുത്തേറ്റു. ബി.ജെ.പി പ്രവര്‍ത്തകനായ കിരണിനാണ് കുത്തേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതിനിടെ കുഴൽപ്പണ കേസിൽ ബിജെപി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി സതീശനെ നാളെ ചോദ്യം ചെയ്യും. പണവുമായെത്തിയ ധർമ്മരാജൻ ഉൾപ്പെടെയുള്ള സംഘത്തിന് തൃശൂരിൽ ഹോട്ടൽ മുറി എടുത്ത് നൽകിയത് സതീഷാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. പണമിടപാടിൽ ബിജെപി നേതാക്കളുടെ […]

Continue Reading

കോവിഡ് അച്ഛനെ കൊണ്ടുപോയി, പിന്നാലെ അമ്മ ജീവനൊടുക്കി; ദത്തെടുത്ത ഭിന്നശേഷിക്കാരനായ 16കാരന്‍ വീണ്ടും അനാഥനായി

്യൂഡല്‍ഹി: മക്കളുണ്ടാവില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ ഓമനിച്ചു വളര്‍ത്താന്‍ ഫരീദാബാദിലെ ദമ്പതികള്‍ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചു . അങ്ങനെ, കാഴ്ചയും സംസാരശേഷിയുമില്ലാത്ത ആണ്‍കുഞ്ഞിനെ ഇവര്‍ ദത്തെടുത്തു വളര്‍ത്തി.എന്നാല്‍, കോവിഡ് ഒരു വേട്ടക്കാരനായി ഇവരിലേക്കെത്തിയതോടെ ജീവിതം ദുരന്തമായി മാറുകയായിരുന്നു. വൈറസ് ബാധിച്ച പിതാവ് മേയ് 14ന് മരണമടഞ്ഞു. ദുഖിതയായ മാതാവ് മേയ് 22ന് ആത്മഹത്യ ചെയ്തു.ഇതോടെ, ഭിന്നശേഷിക്കാരനായ ആ 16കാരന്‍ വീണ്ടും അനാഥനായി. വളര്‍ത്തച്ഛനും അമ്മയും ആഴ്ചകള്‍ക്കുള്ളില്‍ വിട്ടുപോയതോടെ അസുഖബാധിതനായ ആണ്‍കുട്ടി ശരിക്കും തളര്‍ന്നു. ഏറെ പ്രതീക്ഷയോടെ പുതിയ […]

Continue Reading

മുളിയാറിൽ ബി.എസ്.എൻ.എൽ സേവനം തകരാറിൽ

മുളിയാർ:രണ്ടു ദിവസമായി മുളിയാർ പഞ്ചായത്ത് പരിധിയിലും ചുറ്റുവട്ട പ്രദേശങ്ങളിലും ബി.എസ്.എൻ.എൽഇൻ്റെർനെറ്റ് സേവനം പൂർണ്ണമായും നിലച്ച സ്ഥിതിയാണ്.കോൾ സൗകര്യവും ഭാഗികമാണ്. ലാൻ്റ് ഫോണും വ്യാപകമായി നിശ്ചലമാണ്.കേബിൾ തകരാറാ ണെന്നാണ് അറിയാൻ കഴിഞ്ഞത്. കൂടാതെ കാലപഴക്കം കൊണ്ട് പൂർണ്ണതോതിൽ പ്രവർത്തനക്ഷമ മല്ലാത്തതാണ് പഞ്ചായത്ത്പരിധിയിലെമിക്ക മൊബൈൽ ടവറുകളുംകേബിളുകളും അതുകൊണ്ടുതന്നെബി.എസ്.എൻ.എൽ സേവനം ജനങ്ങൾക്ക് ദുരിതമായി തീർന്നിരിക്കുന്നു.അടിയന്തിര പരിഹാര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുളിയാർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷഅനീസമൻസൂർമല്ലത്ത്ഡി.ജി.എം, ഡി. ഇ എന്നിവർക്ക് നിവേദന മയച്ചു.

Continue Reading