കോവിഡിന്റെ ദുരിതകയത്തില്‍ അന്നം കിട്ടാത്ത വഴിയാത്രക്കാര്‍ക്ക് പൊതിച്ചോറുമായി ഡിവൈഎഫ്‌ഐ

ചെറുവത്തൂര്‍: കോവിഡിന്റെ ദുരിതകയത്തില്‍ അന്നം കിട്ടാത്ത വഴിയാത്രക്കാര്‍ക്ക് പൊതിച്ചോറുമായി ഡിവൈഎഫ്‌ഐ ചെറുവത്തൂര്‍ ബ്ലോക്ക് കമ്മിറ്റി. ഹോട്ടലുകളടഞ്ഞു കിടക്കുന്നതിനാല്‍ ദീര്‍ഘ ദൂര യാത്രക്കാര്‍ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നതറിഞ്ഞാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പൊതിച്ചോറ് വിതരണം ആരംഭിച്ചത്. വിവിധ യൂണിറ്റുകളിലെ വീടുകളില്‍ നിന്നും ശേഖരിച്ച നൂറോളം പൊതിച്ചോറുമായാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ടൗണില്‍ എത്തിയത്.പൊതിച്ചോറിനൊപ്പം മാനവികതയും പങ്കുവെച്ച് യാത്രക്കാര്‍ ഡിവൈഎഫ്‌ഐക്ക് അഭിവാദ്യങ്ങളറിയിച്ചാണ് പൊതിച്ചോറ് സ്വീകരിച്ചത്. വരും ദിവസങ്ങളില്‍ പൊതിച്ചോറ് വിതരണം കൂടുതല്‍ വ്യാപിപ്പിക്കാനാണ് ഡിവൈഎഫ്‌ഐയുടെ തീരുമാനം.

Continue Reading

കോവിഡ് പ്രതിരോധം;25 ലക്ഷം രൂപ സംഭാവനയുമായി തമിഴ് സൂപ്പർ താരം അജിത് കുമാർ

കോവിഡ് -19 വ്യാപിപ്പിക്കുന്നതിനെതിരായ പോരാട്ടത്തിൽ സംസ്ഥാന സർക്കാരിനെ സഹായിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്ക് (സിഎംപിആർഎഫ്) നടൻ അജിത് കുമാർ 25 ലക്ഷം സംഭാവന നൽകി. ബാങ്ക് ട്രാൻസ്ഫർ (ആർടിജിഎസ്) വഴി 25 ലക്ഷം താരം സംഭാവന ചെയ്തതായി സംസ്ഥാന സർക്കാരിന്റെ അറിയിപ്പിൽ പറയുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും പിന്തുണ വേണമെന്നും സര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ നല്‍കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കഴിഞ്ഞ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം പിന്തുണയുമായി രംഗത്തെത്തിയത്.

Continue Reading

ഹൈകോടതിയുടെ പ്രവർത്തനം പൂർണമായും ഓൺലൈനാക്കാക്കൻ തീരുമാനം

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മധ്യവേനലവധിക്ക് ശേഷം കോടതി പ്രവർത്തനം പൂർണമായും ഓൺലൈൻ രീതിയിലാക്കാൻ ഹൈകോടതി തീരുമാനം. കേസുകൾ ഫയൽ ചെയ്യുന്നത് ഓൺലൈനാക്കാനും സിറ്റിങ്ങുകൾ വീഡിയോ കോൺഫെറെൻസിങ് മുഖേന നിർവഹിക്കാനുമാണ് തീരുമാനം.

Continue Reading

ടൗട്ടേ ചുഴലിക്കാറ്റ്‌; കാസർകോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു

കാസർകോട്മ:ഞ്ചേശ്വരം, കാസർകോട്, ഹൊസ്ദുർഗ് , വെള്ളരിക്കുണ്ട് താലൂക്കുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്.  ശക്തമായ കാറ്റും ഉയർന്ന തിരമാലകളും ഉണ്ടാകാനിടയുണ്ടെന്ന മുന്നറിയിപ്പ് പരിഗണിച്ച് ഫിഷറീസ് വകുപ്പ് തീരദേശ പോലീസ് റവന്യു വകുപ്പ് എന്നിവ തീരദേശത്തും ജാഗ്രത പാലിക്കുന്നുണ്ട്. മുസോഡി കടപ്പുറം, കാപ്പിൽ ബീച്ച്, തൈക്കടപ്പുറം തുടങ്ങിയ തീരദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തും. താലൂക്ക്തല കൺട്രോൾ റൂമുകളുടെ ഫോൺ നമ്പർ; കാസറഗോഡ് – 04994 230021മഞ്ചേശ്വരം- 04998244044ഹൊസ്ദുർഗ്- 04672204042 , 04672206222വെള്ളരിക്കുണ്ട്- 04672242320

Continue Reading

കോവിഡ് നിയന്ത്രണം ലംഘനം;ഇന്നലെ മാത്രം സംസ്ഥാനത്ത് 2707 കേസുകൾ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 2707 പേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ അറസ്റ്റിലായത് 1268 പേരാണ്. 1096 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11,979 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 40 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)തിരുവനന്തപുരം സിറ്റി – 586, 33, 4തിരുവനന്തപുരം റൂറല്‍ – 66, 35, 215കൊല്ലം സിറ്റി – 427, 34, 6കൊല്ലം […]

Continue Reading

പ്രധാനമന്ത്രിയെ അവഹേളിക്കുന്ന പോസ്റ്ററുകള്‍ ഷെയർ ചെയ്തതിന് നാലു പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്ന പോസ്റ്ററുകള്‍ ഒട്ടിച്ച കേസില്‍ നാലു പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. വിഷയത്തില്‍ വിവിധ ജില്ലകളിലായി 10 എഫ്‌ഐആറാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈസ്റ്റ് ഡല്‍ഹിയിലെ കല്യാണ്‍പുരിയില്‍ നിന്ന് ദലിപ് ലാല്‍, ശിവം ദുബെ, രാഹുല്‍ ത്യാഗി, രാജീവ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. നാലു പേരും ആം ആദ്മി കൗണ്‍സിലര്‍ ധീരേന്ദര്‍ കുമാറിന് വേണ്ടിയാണ് പോസ്റ്ററുകള്‍ ഒട്ടിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൗണ്‍സിലറുടെ പങ്ക് അന്വേഷിക്കുകയാണെന്നും പൊലീസ് പറയുന്നു.

Continue Reading

ഭീകര പ്രവർത്തികൾക്കെതിരെ പോരാടുന്ന ഫാലെസ്‌തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കാർഗിൽ ആർട്സ് &സ്പോർട്സ് ക്ലബ്‌ ബാലനടുക്കാം

പെരുന്നാൾ ദിനത്തിലും ഇസ്രായേൽ ഭീകര പ്രവർത്തികൾക്കെതിരെ പോരാടുന്ന ഫാലെസ്‌തീൻ മക്കൾക്ക്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച് കാർഗിൽ ആർട്സ് &സ്പോർട്സ് ക്ലബ്‌ ബാലനടുക്കാം.

Continue Reading

വൻ മദ്യശേഖരം പിടികൂടി; ഒരാൾ അറസ്റ്റിൽ

കാഞ്ഞങ്ങാട് :രഹസ്യ വിവരത്തെ തുടർന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. സജേഷ് വാഴാളപ്പിലിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കർണാടക നിർമിത വിദേശ മദ്യ ശേഖരം പിടികൂടി. 61 കെയ്സുകളിലും ഒരു ചാക്കിലും സൂക്ഷിച്ച 3023 കുപ്പി മദ്യമാണ് പിടികൂടിയത്. 180 മില്ലീലിറ്റർ വീതമാണ് കുപ്പികളിലുള്ളത്. പുല്ലൂർ പെരളത്തെ പ്രതീഷിനെ (30) പോലീസ് അറസ്റ്റുചെയ്തു. പെരളത്തെ ബേക്കറി സാധനങ്ങൾ ഉണ്ടാക്കുന്ന ഷെഡ്ഡിനോട് ചേർന്നുള്ള മറ്റൊരു ഷെഡ്ഡിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. വലിയ ഷെഡ്ഡ് പൂട്ടിയിട്ടനിലയിലായിരുന്നു.

Continue Reading

മനുഷ്യരെ പോലെ കൊറോണ വൈറസിനും ജീവിക്കാൻ അവകാശമുണ്ടെന്ന് ബി.ജെ.പി നേതാവ്,വൈറസിന് സെൻട്രൽ വിസ്റ്റയിൽ സ്ഥലം നൽകണമെന്ന് ട്രോളന്മാർ

കൊറോണ വൈറസ് അണുജീവിയാണെന്നും അതിന് ഇവിടെ ജീവിക്കാൻ അവകാശമുണ്ടെന്നും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ത്രിവേന്ദ്ര സിങ് റാവത്ത്. താത്വചിന്താപരമായി കാണുമ്പോൾ കൊറോണ വൈറസ് ഒരു അണു ജീവിയാണ്. അതിന് ഇവിടെ ജീവിക്കാനുള്ള അവകാശം ഉണ്ട്. എന്നാൽ, മനുഷ്യർ ബുദ്ധിമാന്മാരെന്ന് കരുതി ആ വൈറസിനെ തുരത്തിയോടിക്കാൻ ശ്രമിക്കുന്നു. അതുകൊണ്ടാണ് വൈറസ് സ്വയം വകഭേദങ്ങളുണ്ടാക്കുന്നത് -ത്രിവേന്ദ്ര സിങ് റാവത്ത് ഒരു ചാനലിനോട് പറഞ്ഞു. സോഷ്യൽ മീഡിയയിൽ പരിഹാസ്യ രൂപേണയായി സെൻട്രൽ വിസ്റ്റയിൽ കൊറോണ വൈറസിന് സ്ഥലം കൊടുക്കണം […]

Continue Reading

ഫലസ്തീനികള്‍ക്കെതിരെയുള്ള ഇസ്രായേല്‍ അക്രമം:ഈദ് ദിനത്തില്‍ മൊഗ്രാല്‍ ദേശീയവേദി പ്രതിഷേധിച്ചു

മൊഗ്രാല്‍: ഫലസ്തീനികള്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന അക്രമത്തിലും, കൂട്ടക്കുരുതികളിലും ഈദ് ദിനത്തില്‍ മൊഗ്രാല്‍ ദേശീയവേദി കുടുംബാംഗങ്ങള്‍ വീട്ടില്‍ ഇരുന്ന് പ്രതിഷേധിക്കുകയും,ഫലസ്തീനികള്‍ നടത്തുന്ന അവകാശ പോരാട്ടങ്ങള്‍ക്ക് പ്ലകാര്‍ഡുകള്‍ ഉയര്‍ത്തി ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ചു. ദേശീയവേദി പ്രസിഡണ്ട് മുഹമ്മദ് അബ്കോ, വൈസ് പ്രസിഡണ്ട് ജാഫര്‍ ടി കെ, സെക്രട്ടറി എം എ മൂസ എന്നിവര്‍ നേതൃത്വം നല്‍കി.

Continue Reading