ഉപ്പള മൂസോടിയിൽ ശക്തമായ കടലേറ്റത്തിൽ രണ്ട് വീടുകൾ അപകടാവസ്ഥയിൽ.

മൂസോടി മലബാർ നഗർ സ്വദേശികളായ ആസിയുമ്മ സുലൈമാൻ, മറിയുമ്മ ഇബ്രാഹിം എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിലായിരിക്കുന്നത്. കടലേറ്റം ശക്തമായതോടെ സമീപപ്രദേശങ്ങളിലെ മറ്റ് കുടുംബങ്ങളും ഭീതിയിലാണ്. റവന്യു അധികൃതർ സ്ഥലം സന്ദർശിച്ചു.

Continue Reading

വാക്‌സിന്‍ ചലഞ്ച് :കാടകം സഹകരണ ബാങ്ക് 3.75 ലക്ഷം നല്‍കി

മുള്ളേരിയ :കേരള ഗവൺമെന്റിന്റെ വാക്സിൻ ചലഞ്ചിലേക്ക് കാടകം സർവീസ് സഹകരണ ബാങ്ക്‌ 3.75 ലക്ഷം രൂപ നൽകി. ബാങ്ക്‌ വിഹിതത്തിന്റെ ആദ്യ ഗഡുവും ജീവനക്കാരുടെ 2 ദിവസത്തെ വേതനവും ചേർത്തുള്ള തുക കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജിമാത്യുവിന് ബാങ്ക് പ്രസിഡന്റ് കെ ശങ്കരൻ കൈമാറി. അസിസ്റ്റന്റ് സെക്രട്ടറി നിഷിതാ കൃഷ്‌ണൻ, കെ ബാലമുരളി, സി കെ വിജയകുമാർ, പി ജെ ഷാനി എന്നിവർ ഒപ്പമുണ്ടായി.

Continue Reading

അമിത് ഷായെ അറസ്റ്റ് ചെയ്ത കന്ദസ്വാമിയെ ആന്‍റികറപ്ഷന്‍ തലപ്പത്ത് നിയമിച്ച് സ്റ്റാലിന്‍

സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത ഐപിഎസ് ഓഫീസര്‍ പി കന്ദസ്വാമി ഇനി തമിഴ്നാട്ടിലെ വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ തലവന്‍. അധികാരമേറ്റതിന് പിന്നാലെയാണ് സ്റ്റാലിന്‍ സര്‍ക്കാരിന്‍റെ നിര്‍ണായക നിയമനങ്ങള്‍. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എം കെ സ്റ്റാലിന്‍റെ വാഗ്ദാനങ്ങളിലൊന്ന്, അധികാരത്തിലെത്തിയാല്‍ എഐഎഡിഎംകെ സര്‍ക്കാരിന്‍റെ കാലത്തെ അഴിമതി അന്വേഷിച്ച് ശക്തമായ നടപടി എടുക്കും എന്നായിരുന്നു. മുഖ്യമന്ത്രി ആയിരുന്ന എടപ്പാടി പളനിസ്വാമിക്കും മന്ത്രിമാര്‍ക്കുമെതിരെ അഴിമതി ആരോപണങ്ങളുമായി നേരത്തെ ഡിഎംകെ, ഗവര്‍‌ണറെയും വിജിലന്‍സിനെയും സമീപിച്ചിരുന്നു. […]

Continue Reading

മാടമ്പ് കുഞ്ഞിക്കുട്ടൻ അന്തരിച്ചു

തൃശൂർ: സാഹിത്യകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടൻ നമ്പൂതിരി (81) അന്തരിച്ചു. തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശ്വാസതടസം നേരിട്ട് ദിവസങ്ങൾക്കു മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തിരുന്നു. ഞായറാഴ്ച കടുത്ത പനിയെത്തുടർന്ന് വീണ്ടും ആശുപത്രിയിൽ എത്തിച്ചു. ആർ.ടി.പി.സി.ആർ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. രാവിലെ 9.35നായിരുന്നു മരണം.

Continue Reading

ചേർക്കള യൂണിറ്റിലെ കേരള വ്യാപാര വ്യവസായി ഏകോപന സമിതിയിലെ അംഗങ്ങൾക്കും തൊഴിലാളികൾക്കും തിരിച്ചറിയൽ കാർഡ് നൽകി

ചെര്‍ക്കള:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെര്‍ക്കള യൂണിറ്റ് കടകളിലെ 300 വോളം തൊഴിലാളികള്‍ക്കും350 വോളം അംഗങ്ങള്‍ക്കും നടപ്പിലാക്കിയ ഐഡന്റിറ്റി കാര്‍ഡിന്റെ വിതരണോദ്ഘാടനം വിദ്യാനഗര്‍സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരി യൂണിറ്റ് മെമ്പര്‍ അസീസിന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് ബിഎം ഷെരീഫ് ഭാരവാഹികളായ ലുലു അഹമദ്, കെ എ മുഹമ്മദ് കുഞ്ഞി, മഹമൂദ് ആദിത്യ, മറ്റു ഭാരവാഹികളും പങ്കെടുത്തു.

Continue Reading

സഹകരണ പ്രസ്സിലെ ജീവനക്കാരി കോവിഡ് ബാധിച്ചു മരിച്ചു

കാറഡുക്ക:വിദ്യാനഗർ സഹകരണ പ്രസ്സിലെ ജീവനക്കാരി കോവിഡ് ബാധിച്ചു മരിച്ചു . കാറഡുക്ക കോളിയടുക്കത്തെ കലാവതി എന്ന ശശികല(46) ആണ് ഇന്ന് പുലർച്ചെ മൂന്നിന് മരണപ്പെട്ടത്.കഴിഞ്ഞ ഒരാഴ്ചയായി ചെങ്കള സഹകരണ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു.പരേതരായ നാരായണൻ മണിയാണി – കമല എന്നിവരുടെ മകളാണ് .രാജേഷ് (അധ്യാപകൻ) ചന്ദ്രാവതി, രമണി എന്നിവർ സഹോദരങ്ങളാണ്

Continue Reading

കെ ആർ ഗൗരിയമ്മ അന്തരിച്ചു

കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു. രാവിലെ ഏഴ് മണിക്ക് ആയിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 102 വയസിലായിരുന്നു അന്ത്യം. മുന്‍മന്ത്രി ടി വി തോമസ് ആയിരുന്നു ഭര്‍ത്താവ്. ആദ്യ കേരള മന്ത്രിസഭയിലെ റവന്യൂ മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്നു ഗൗരിയമ്മ

Continue Reading

സേവാ ഭാരതിയുടെ വാഹന പരിശോധന തള്ളി മുഖ്യമന്ത്രി

സന്നദ്ധ സംഘടനകൾക്ക് പരിശോധനക്ക് അനുമതിയില്ല ,സംഘടനകളുടെ പേര് വെച്ച് സഹായിക്കാൻ അനുവദിക്കില്ല

Continue Reading

ഇനി മറ്റ്​ സംസ്ഥാനങ്ങളിലേക്ക്​ ഓക്​സിജൻ നൽകാനാകില്ലെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ഉൽ​പാദിപ്പിക്കുന്ന ഒാക്​സിജൻ സംസ്ഥാനത്തിനു​തന്നെ ലഭ്യമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക്​ കത്തയച്ചു. കേന്ദ്ര ഓക്സിജൻ അലോക്കേഷൻ കമ്മിറ്റി തീരുമാനപ്രകാരം ​േമയ് 10 വരെ തമിഴ്‌നാടിന് 40 ടൺ ഓക്സിജൻ ലഭ്യമാക്കും. മേയ്​ പത്തിന്​ ശേഷം കേരളത്തിനുപുറത്തേക്ക് ഓക്സിജൻ കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാ​െണന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആക്റ്റിവ് കേസുകൾ ​േമയ് 15 ഓടെ ആറു​ലക്ഷമായി ഉയർന്നേക്കാം. അങ്ങനെ വന്നാൽ ആശുപത്രിയിലാവുന്നവരുടെ എണ്ണവും സ്വാഭാവികമായി ഉയരും. അപ്പോൾ 450 ടൺ ഓക്സിജൻ ആവശ്യമായി വരും. ഇൗ സാഹചര്യത്തിൽ […]

Continue Reading

ദുബൈയിൽ ഈദ്ഗാഹുകളിൽ പെരുന്നാൾ നമസ്കാരത്തിന് അനുമതി

ദുബൈ: ഒരുവർഷത്തെ ഇടവേളക്ക്​ ശേഷം ദുബൈയിൽ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിന് അനുമതി നൽകി. ദുബൈ മതകാര്യവകുപ്പാണ് കോവിഡ് നിയന്ത്രണങ്ങളോടെ അനുമതി നൽകിയത്. രാവിലെ 5.52 നാണ് ദുബൈയിലെ നമസ്കാരം. അരമണിക്കൂർ മുമ്പ് പ്രവേശനം അനുവദിക്കും. നമസ്കാരം കഴിഞ്ഞാൽ ഉടൻ ഈദ്ഗാഹും പള്ളികളും അടക്കണമെന്നും നിർദേശമുണ്ട്​. സ്ത്രീകൾക്ക് നമസ്കരിക്കാനുള്ള ഹാളുകൾ തൽകാലം അടഞ്ഞുകിടക്കും. കൂടിച്ചേരലോ സംഗമങ്ങളോ അനുവദിക്കില്ല. തറാവീഹ് നമസ്കാരത്തിന് ബാധകമായിരുന്ന മുഴുവൻ നിയന്ത്രണങ്ങളും ഈദ്നമസ്കാരത്തിനും പാലിക്കണമെന്ന് മതകാര്യവകുപ്പ് അറിയിച്ചു.

Continue Reading