ചെര്‍ക്കള:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെര്‍ക്കള യൂണിറ്റ് കടകളിലെ 300 വോളം തൊഴിലാളികള്‍ക്കും350 വോളം അംഗങ്ങള്‍ക്കും നടപ്പിലാക്കിയ ഐഡന്റിറ്റി കാര്‍ഡിന്റെ വിതരണോദ്ഘാടനം വിദ്യാനഗര്‍
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരി യൂണിറ്റ് മെമ്പര്‍ അസീസിന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് ബിഎം ഷെരീഫ് ഭാരവാഹികളായ ലുലു അഹമദ്, കെ എ മുഹമ്മദ് കുഞ്ഞി, മഹമൂദ് ആദിത്യ, മറ്റു ഭാരവാഹികളും പങ്കെടുത്തു.
