ഗൃഹനാഥനെ കാണാനില്ല എന്ന് പരാതി

ബങ്കളം കൂട്ടപ്പന സ്വദേശിയും മടിക്കൈ മേക്കാട്ട് താമസിക്കുന്ന വി. ഗംഗാധരൻ (53) നെയാണ് മെയ്‌ 9 ഞായറാഴ്ച രാവിലെ 10 മണി മുതൽ കാണാതായത്. ബന്ധുക്കൾ ഇതുസംബന്ധിച്ച് നീലേശ്വരം പോലീസിൽ പരാതി നൽകി. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ താഴെ കാണുന്നനമ്പറിലേക്കോ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലേക്കോ അറിയിക്കുവാൻ താൽപ്പര്യം . 7025453936, 9656933907, 6238054984 .

Continue Reading

കോവിഡ് ദുരിത കാലത്തും കുരുന്നുകൾക്ക് കാരുണ്യത്തിന്റെ പെരുന്നാൾകുപ്പായവുമായി തങ്കയം ശാഖാ യൂത്ത് ലീഗ്

തൃക്കരിപ്പൂർ: കോവിഡ് ദുരിത കാലത്ത് ഇല്ലായ്മയും വല്ലായ്മയും കൊണ്ട് പ്രയാസമനുഭവിക്കുന്ന തൃക്കരിപ്പൂർ പ്രദേശത്തെ 99 നിർധന കുരുന്നുകൾക്ക് പെരുന്നാൾ പുത്തനുടുപ്പുകൾ നൽകി കാരുണ്യത്തിന് കൈത്താങ്ങായി തങ്കയം ശാഖ യൂത്ത് ലീഗ് “പെരുന്നാൾകുപ്പായം” പദ്ധതി ഈ ദുരിത കാലത്തും അനേകം പിഞ്ചോമനകളുടെ ചുണ്ടിൽ പുഞ്ചിരി വിടർത്തുന്നപെരുന്നാൾകുപ്പായം പദ്ധതി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു.. ശാഖ യൂത്ത് ലീഗ് ഭാരവാഹികളായ ഹാഫിസ് എൻ.കെ.പി, സാകിർ സി.ടി , ജാബിർ തങ്കയം, മിസ്ഹബ് എൻ , ജാഫർ […]

Continue Reading

വീട്ടിൽ പുരനിറഞ്ഞു നിൽക്കുന്ന പുരുഷന്മാരെ കെട്ടിക്കാനും കുടുബശ്രീ മാട്രിമോണി

വീട്ടിൽ പുരനിറഞ്ഞു നിൽക്കുന്ന സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെ കെട്ടിക്കാനും കുടുംബശ്രീ മാട്രിമോണിയൽ തയ്യാർ. കുടുംബശ്രീ മാട്രിമോണിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 400 പുരുഷന്മാരാണ്. ഇവരിൽ 24 പേർ 30 വയസ്സിന് മുകളിലുള്ളവരാണ്. നൂറ് സ്ത്രീകളും മാട്രിമോണിയിൽ രജിസ്റ്റർ ചെയ്തിതിട്ടുണ്ട്. 40 വയസ്സിൽ കൂടുതലുള്ള 21 പേരും രജിസ്റ്റർ ചെയ്തവരിൽ പെടും. ജനുവരിയിലാണ് സംരംഭത്തിന് ആരംഭം കുറിച്ചത്. പുരുഷന്മാർക്ക് മാത്രമാണ് രജിസ്ട്രേഷൻ ഫീസ് നിർബന്ധമാണ് . എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് 750 രൂപയും +2, ഡിഗ്രി യോഗ്യതയുള്ളവർക്ക് 750 രൂപയും […]

Continue Reading

ഓക്സിജൻ ശേഖരത്തിന്റെ മേൽനോട്ടം : ജില്ലാ തല സമിതി, വാർ റൂം രൂപീകരിച്ചു

ഓക്സിജൻ ശേഖരം, അതിന്റെ ഉപയോഗം എന്നിവയുടെ മേൽനോട്ടത്തിനും നിരീക്ഷണത്തിനുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജില്ലാതല സമിതി രൂപീകരിച്ചു. ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും ഓക്സിജൻ തടസ്സമില്ലാതെ ലഭ്യമാക്കാൻ ഓക്സിജൻ വാർ റൂമും സജ്ജമാക്കി. കാഞ്ഞങ്ങാട് സയൻസ് പാർക്കിലെ ഡി പി എം എസ് യുവിലാണ് 24 മണിക്കൂറും ഓക്സിജൻ വാർ റൂം പ്രവർത്തിക്കുകയെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കി.ജില്ലാതല സമിതിയിൽ എ ഡി എം, ജില്ലാ മെഡിക്കൽ ഓഫീസർ, […]

Continue Reading

ഓക്‌സിജന്‍ കരിഞ്ചന്തയിൽ വിറ്റ ഹോട്ടല്‍ വ്യവസായി മുങ്ങി; ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി പൊലീസ്

ന്യൂഡൽഹി: ഓക്‌സിജന്‍ കരിഞ്ചന്തയിൽ വിറ്റ ഹോട്ടല്‍ വ്യവസായി നവനീത് കൽറയും കുടുംബവും ഒളിവിൽ പോയെന്ന് ഡൽഹി പൊലീസ്. ഇതേത്തുടർന്ന് കൽറക്കെതിരേ ഡൽഹി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അനധികൃതമായി സൂക്ഷിച്ച ഓക്സിജൻ കോൺസെൻട്രേറ്ററുകൾ പിടിച്ചെടുത്തതിനു പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്. അതിനിടെ, കേസിൽ മുൻകൂർ ജാമ്യം തേടി കൽറ കോടതിയെ സമീപിച്ചിട്ടുണ്ട്. നവനീതിന്റെ മൂന്ന് ഹോട്ടലുകളിൽനിന്നായി കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലായി നടന്ന റെയ്‌ഡിലാണ് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ പിടിച്ചെടുത്തത്. സംഭവത്തിൽ ഹോട്ടൽ മാനേജർ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. […]

Continue Reading

‘കരുതൽ ശേഖരം തീരുന്നു; അയൽസംസ്ഥാനങ്ങൾക്ക് ഇനി ഓക്സിജൻ നൽകാനാവില്ല’: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓക്സിജൻ ഉപഭോഗം കൂടുകയാണെന്നും അതിനാൽ മറ്റ് സംസ്ഥാനങ്ങൾക്ക് ഇനി ഓക്സിജൻ നൽകാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന 219 ടണ്ണും ഇവിടെ ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് മുഖ്യമന്ത്രി കത്തിൽ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കരുതൽ ശേഖരമായ 450 ടണ്ണിൽ ഇനി അവശേഷിക്കുന്നത് 86 ടൺ മാത്രമാണെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. ഈ ഓക്സിജൻ സംസ്ഥാനത്തിന്റെ ആവശ്യത്തിന് ഉപയോഗിക്കാൻ അനുവദിക്കണം എന്നാണ് പ്രധാനമന്ത്രിക്ക് […]

Continue Reading

സംസ്ഥാനത്ത് അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമുന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് സന്ദേശത്തില്‍ പറഞ്ഞു. ശക്തമായ മഴയുടെ അടിസ്ഥാനത്തില്‍ ഇന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും നാളെയും ബുധനാഴ്ചയും ഇടുക്കി ജില്ലയിലും വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി പത്തു മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.

Continue Reading

കോവിഡ് വാക്സിൻ സ്വീകരിച്ച് വിരാട് കോഹ്ലി

കോവിഡ് വാക്സിൻ സ്വീകരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഇന്ത്യൻ താരം ഇഷാന്ത് ശർമയും. ഇന്നാണ് ഇരുവരും വാക്സിൻ സ്വീകരിച്ചത്. ഇതിന‍്റെ ചിത്രങ്ങൾ താരങ്ങൾ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. മുംബൈയിലാണ് വിരാട് കോഹ്ലിയുള്ളത്. വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചെന്നും എല്ലാവരും എത്രയും വേഗം വാക്സിൻ സ്വീകരിക്കണമെന്നും താരം ആരാധകരോടായി ആവശ്യപ്പെട്ടിട്ടുണ്ട്. ‌ വാക്സിനേഷൻ സെന്ററിന് മുന്നിൽ ഭാര്യ പ്രതിമയ്ക്കൊപ്പമുള്ള ചിത്രമാണ് ഇഷാന്ത് ശർമ പങ്കുവെച്ചിരിക്കുന്നത്. എത്രയും വേഗം എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നും താരം ആവശ്യപ്പെട്ടു.

Continue Reading

”നിങ്ങളടക്കം എല്ലാ വൈറസുകളെയും നേരിട്ട് ഈ നാട് അതിജീവിച്ചുവരും, ഇവിടത്തെ മനുഷ്യരും.” ശ്രീജിത്ത് പണിക്കര്‍ക്ക് മറുപടിയുമായി രേഖ

ആലപ്പുഴയിലെ പുന്നപ്രയില്‍ കോവിഡ് രോഗിയെ അടിയന്തര ഘട്ടത്തിൽ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ വിവാദ പരാമർശം നടത്തിയ ശ്രീജിത്ത് പണിക്കര്‍ക്ക് മറുപടിയുമായി സന്നദ്ധ പ്രവര്‍ത്തക രേഖ. ശ്രീജിത് പണിക്കരോട് നിരവധി ചോദ്യങ്ങളാണ് രേഖ ഉന്നയിക്കുന്നത്. പുന്നപ്രയില്‍ അന്നത്തെ ആ സാഹചര്യത്തില്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്കാണ് അടിയന്തര വൈദ്യസഹായം വേണ്ടി വരുന്നതെങ്കില്‍ പ്രോട്ടോക്കോള്‍ പാലിച്ചു കാത്തു നില്‍ക്കുമോയെന്നും മറിച്ച് കിട്ടുന്ന സഹായം സ്വീകരിക്കുമോയെന്നും രേഖ ചോദിക്കുന്നു. രേഖയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഒട്ടുമേ ബഹുമാനമില്ലാത്തശ്രീജിത്ത് പണിക്കരേ..പുന്നപ്രയിലെ കോവിഡ് രോഗിയെ ബൈക്കില്‍ […]

Continue Reading

തിരിച്ചുവരവിന്റെ രാജാക്കന്മാർ; ആസ്റ്റൺ വില്ലക്കെതിരെയും ജയം നേടി മാഞ്ചസ്റ്റർ യുണൈറ്റഡ്

തിരിച്ചുവരവിന്റെ രാജാക്കന്മാരെന്ന വിശേഷണം തങ്ങള്‍ക്ക് വെറുതെ പതിച്ചു കിട്ടിയതല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ച് പ്രീമിയര്‍ ലീഗിലെ ചുവന്ന ചെകുത്താന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയം. ആസ്റ്റണ്‍ വില്ലക്കെതിരെ നടന്ന മത്സരത്തില്‍ ആദ്യം ഗോള്‍ വഴങ്ങിയതിന് ശേഷമായിരുന്നു മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആവേശ ജയം സ്വന്തമാക്കിയത്. ഇന്നലെ വൈകിട്ട് ആസ്റ്റണ്‍ വില്ലയുടെ ഹോംഗ്രൗണ്ടായ വില്ല പാര്‍ക്കില്‍ നടന്ന മത്സരത്തിന്റെ 24ആം മിനുട്ടില്‍ ബെര്‍ട്രാന്‍ഡ് ട്രവോറെ നേടിയ ഗോളില്‍ വില്ലയാണ് മത്സരത്തില്‍ ആദ്യം […]

Continue Reading