തൃക്കരിപ്പൂർ: കോവിഡ് ദുരിത കാലത്ത് ഇല്ലായ്മയും വല്ലായ്മയും കൊണ്ട് പ്രയാസമനുഭവിക്കുന്ന തൃക്കരിപ്പൂർ പ്രദേശത്തെ 99 നിർധന കുരുന്നുകൾക്ക് പെരുന്നാൾ പുത്തനുടുപ്പുകൾ നൽകി കാരുണ്യത്തിന് കൈത്താങ്ങായി തങ്കയം ശാഖ യൂത്ത് ലീഗ് “പെരുന്നാൾകുപ്പായം” പദ്ധതി
ഈ ദുരിത കാലത്തും അനേകം പിഞ്ചോമനകളുടെ ചുണ്ടിൽ പുഞ്ചിരി വിടർത്തുന്ന
പെരുന്നാൾകുപ്പായം പദ്ധതി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു..
ശാഖ യൂത്ത് ലീഗ് ഭാരവാഹികളായ ഹാഫിസ് എൻ.കെ.പി, സാകിർ സി.ടി , ജാബിർ തങ്കയം, മിസ്ഹബ് എൻ , ജാഫർ എൻ.പി, അഷ്കർ കെ, നബീൽ എ.പി, നസ്റുദ്ദീൻ ടി, തുടങ്ങിയവർ നേതൃത്വം നൽകി..
