വീട്ടിൽ പുരനിറഞ്ഞു നിൽക്കുന്ന പുരുഷന്മാരെ കെട്ടിക്കാനും കുടുബശ്രീ മാട്രിമോണി

Latest കേരളം

വീട്ടിൽ പുരനിറഞ്ഞു നിൽക്കുന്ന സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെ കെട്ടിക്കാനും കുടുംബശ്രീ മാട്രിമോണിയൽ തയ്യാർ.

കുടുംബശ്രീ മാട്രിമോണിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 400 പുരുഷന്മാരാണ്. ഇവരിൽ 24 പേർ 30 വയസ്സിന് മുകളിലുള്ളവരാണ്.

നൂറ് സ്ത്രീകളും മാട്രിമോണിയിൽ രജിസ്റ്റർ ചെയ്തിതിട്ടുണ്ട്.

40 വയസ്സിൽ കൂടുതലുള്ള 21 പേരും രജിസ്റ്റർ ചെയ്തവരിൽ പെടും. ജനുവരിയിലാണ് സംരംഭത്തിന് ആരംഭം കുറിച്ചത്.

പുരുഷന്മാർക്ക് മാത്രമാണ് രജിസ്ട്രേഷൻ ഫീസ് നിർബന്ധമാണ് . എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് 750 രൂപയും +2, ഡിഗ്രി യോഗ്യതയുള്ളവർക്ക് 750 രൂപയും പിജി കഴിഞ്ഞവർക്ക് 1500 രൂപയുമാണ് ഫീസ്. വിവാഹം ഉറപ്പിച്ചാൽ 15,000 രൂപ നൽകണം. ജില്ലയിൽ മഞ്ചേശ്വരം ബ്ലോക്കിലൊഴികെ 20 പഞ്ചായത്തുകളിൽ കുടുംബശ്രീ മാട്രിമോണിയൽ സംവിധാനം പ്രവർത്തിക്കുന്നുണ്ട്. ഓരോ പഞ്ചായത്തിലും രണ്ട് കോ ഓർഡിനേറ്റർമാരാണ് പിന്നിൽ പ്രവർത്തിക്കുന്നത്. കുടുംബശ്രീ നേതൃത്വത്തിലുള്ള അയൽക്കൂട്ടങ്ങളുടെ നെറ്റ് വർക്കാണ് അപേക്ഷകരെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുക. അന്വേഷണങ്ങൾക്കുശേഷമാണ് വിവാഹകാര്യങ്ങളിലേക്ക് കടക്കുന്നത്. മാട്രിമോണിയുടെ സംസ്ഥാന ആസ്ഥാനം തൃശൂർ ജില്ലയിലാണ്. ജില്ലാ ഓഫീസ് കാഞ്ഞങ്ങാട് പ്രവർത്തിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *