‘മാസ്‌കിനും പള്‍സ് ഓക്സിമീറ്ററിനും അമിതവില ഈടാക്കിയാല്‍ നടപടി; ആംബുലന്‍സ് ഇല്ലെങ്കില്‍ പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടിക തയാറാക്കണം’

തിരുവനന്തപുരം: പള്‍സ് ഓക്സിമീറ്റര്‍, മാസ്‌ക് എന്നിവയ്ക്ക് അമിതവില ഈടാക്കുന്നതിനെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് അമിതവില ഈടാക്കുന്ന പ്രശ്നമുണ്ടെങ്കില്‍ ജില്ലാ ഭരണസംവിധാനത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. മുന്‍പ് വാങ്ങിയവരില്‍ നിന്നും പള്‍സ് ഓക്സി മീറ്ററുകള്‍ ശേഖരിച്ച് അതിന്റെ ഒരു പൂള്‍ ഉണ്ടാക്കാനും വാര്‍ഡ് തല സമിതികള്‍ നേതൃത്വം കൊടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയയാരുന്നു മുഖ്യമന്ത്രി ആദ്യഘട്ടത്തില്‍ എന്നപോലെ പ്രതിരോധത്തില്‍ നിര്‍ണായകമായ […]

Continue Reading

ലോക്ക്ഡൗണിൽ അടിയന്തര യാത്രയ്ക്കുള്ള ഇ-പാസ്; വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

ലോക്ക്ഡൗണിൽ അടിയന്തര യാത്രയ്ക്കുള്ള ഇ-പാസ് നല്‍കുന്ന കേരള പൊലീസിന്റെ വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. https://pass.bsafe.kerala.gov.in/ എന്നതാണ് വെബ്‌സൈറ്റ് ലിങ്ക്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ പാസ്സ് ഓണ്‍ലൈനില്‍ ലഭിക്കുവാന്‍ യാത്രക്കാര്‍ പേര്, മേല്‍വിലാസം, വാഹനത്തിന്‍റെ നമ്പർ, സഹയാത്രികന്‍റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പർ, ഐഡന്റിറ്റി കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവ നല്‍കി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഈ വിവരങ്ങള്‍ പൊലീസ് കണ്‍ട്രോള്‍ സെന്ററില്‍ പരിശോധിച്ചശേഷം യോഗ്യമായ അപേക്ഷകള്‍ക്ക് അനുമതി നല്‍കുന്നതാണ്.

Continue Reading

“കെ പി സി സി യിലെ അച്ചി ഭരണം അവസാനിപ്പിക്കുക”-മുല്ലപ്പള്ളിക്കെതിരെ തലസ്ഥാനത്തു പോസ്റ്ററുകൾ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനെതിരെ തലസ്ഥാനത്ത് പോസ്റ്ററുകൾ. കടിച്ച് തൂങ്ങിയാൽ പ്രവർത്തകർക്ക് അടിച്ചിറക്കേണ്ടി വരുമെന്നും കെപിസിസിയിലെ സുഖജീവിതം അവസാനിപ്പിക്കണമെന്നും പോസ്റ്റിറില്‍ പറയുന്നു. സേവ് കോൺഗ്രസിൻ്റെ പേരിലാണ് എം എൽ എ ഹോസ്റ്റലിന് മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. അതേസമയം, തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമം നടക്കുന്നുവെന്ന ആക്ഷേപം മുല്ലപ്പള്ളിക്കുണ്ട്. തോൽവിയിൽ എല്ലാവർക്കും പങ്കുണ്ടെന്നിരിക്കെ ഉത്തരവാദിത്തം കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ തന്റെ തലയിൽ മാത്രം കെട്ടിവയ്ക്കാൻ ചിലർ ശ്രമിക്കുകയാണെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം. കഴിഞ്ഞ ദിവസം നടന്ന […]

Continue Reading

വെടിയുണ്ടകൾക്ക് നടുവിലും അവർ നമസ്‌കാരത്തിലായിരുന്നു; ഇസ്രയേല്‍ വേട്ടക്കിടെ മസ്ജിദുൽ അഖ്‌സയിലെ കാഴ്ചകൾ

മസ്ജിദുൽ അഖ്‌സയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനിടയിലും പതറാതെ ആരാധന തുടരുന്ന വിശ്വാസികളുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറൽ.

Continue Reading

മെയ്‌ 8 മുതൽ 16 വരെ കാസറഗോട്ടെ മുഴുവൻ പോസ്റ്റ്‌ ഓഫീസുകളും പ്രവർത്തന സമയം 1 മണി വരെ മാത്രം

മെയ്‌ 8 മുതൽ 16 വരെ കാസറഗോട്ടെ മുഴുവൻ പോസ്റ്റ്‌ ഓഫീസുകളും പ്രവർത്തന സമയം 1 മണി വരെ മാത്രമായിരിക്കുമെന്ന് ജില്ലാ പോസ്റ്റൽ സൂപ്രണ്ട് അറിയിച്ചു. ലോക്ക് ഡൗണിനെ തുടർന്നാണ് സമയം പുനക്രമീകരിച്ചത്

Continue Reading

സംസ്ഥാനത്ത് ഇന്ന് 41971 പേർക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസര്‍ഗോഡ് 1749, വയനാട് 1196, പത്തനംതിട്ട 1180, ഇടുക്കി 1053 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

‘നെഹ്‌റു-ഗാന്ധി കുടുംബം ഉണ്ടായതു കൊണ്ടാണ് ഇന്ത്യ അതിജീവിക്കുന്നത്’; മോദി സർക്കാറിനോട് ശിവസേന

മുംബൈ: ഇന്ത്യ നിലവിൽ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ മുൻ പ്രധാനമന്ത്രിമാരായ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി, മൻമോഹൻ സിങ് എന്നിവർ കൊണ്ടുവന്ന സംവിധാനങ്ങൾ കൊണ്ടാണ് സാധിക്കുന്നതെന്ന് ശിവസേന. ചെറിയ അയൽ രാജ്യങ്ങൾ പോലും ഇന്ത്യയ്ക്ക് സഹായവുമായി എത്തുമ്പോൾ കേന്ദ്രസർക്കാർ സെൻട്രൽ വിസ്ത പദ്ധതിയിലാണ് ശ്രദ്ധിക്കുന്നതെന്നും സേന കുറ്റപ്പെടുത്തി. പാർട്ടി മുഖപത്രമായ സാംനയിലാണ് വിമർശനങ്ങൾ. ‘കോവിഡിന്റെ വേഗം മൂലം ഇന്ത്യയിൽ നിന്ന് ലോകത്തിന് ഒരു ഭീഷണി ഉണ്ടായി വരുന്നു എന്ന് യൂണിസഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡിനെ […]

Continue Reading

പശ്ചിമ ബംഗാളിൽ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കിയതിൽ ഗുരുതര വീഴ്ച; പൊലീസിനെതിരെ വനിതാ കമ്മിഷന്റെ രൂക്ഷ വിമർശനം

പശ്ചിമ ബംഗാളിൽ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയതായി ദേശീയ വനിതാ കമ്മീഷൻ. സംഘർഷ മേഖലകൾ സന്ദർശിച്ച ശേഷം തയാറാക്കിയ റിപ്പോർട്ടിലാണ് ബംഗാൾ പൊലീസിനെതിരെയുള്ള രൂക്ഷ വിമർശനം. അതേസമയം വർഗീയ കലാപം നടത്താൻ പ്രേരിപ്പിച്ചെന്ന ആരോപണത്തിൽ നടി കങ്കണ റണാവത്തിനെതിരെ പൊലീസ് കേസെടുത്തു. പശ്ചിമ ബംഗാളിലുണ്ടായ കൊലപാതകങ്ങൾ അടക്കമുള്ള വിഷയങ്ങൾ പരിഗണിക്കാൻ ഹൈക്കോടതി അഞ്ചംഗ വിശാല ബെഞ്ച് രൂപീകരിച്ചു. ബംഗാളിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് തയാറാക്കിയത്. ഈ […]

Continue Reading

കോവിഡ് പ്രതിരോധം; വാര്‍ഡ് തല സമിതികള്‍ ഉടന്‍ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പഞ്ചായത്തുകള്‍ വാര്‍ഡ് തല സമിതികള്‍ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടുകള്‍ സന്ദര്‍ശിച്ച്‌ സമിതി വിവരങ്ങള്‍ ശേഖരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കോവിഡ് നിയന്ത്രണത്തെ സംബന്ധിച്ച്‌ തദ്ദേശ ഭരണ ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോവിഡ് രോഗികള്‍ക്കാവശ്യമായ സഹായം വാര്‍ഡ് തല കമ്മിറ്റികള്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. അതിനായി സന്നദ്ധപ്രവര്‍ത്തകരെ ഉപയോഗിക്കണം. ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലായ സ്ഥലങ്ങളില്‍ ആവശ്യമായ ചികിത്സ ഒരുക്കണം. പഞ്ചായത്ത് തലത്തില്‍ മെഡിക്കല്‍ രംഗത്ത് […]

Continue Reading

‘തേജസ്വി സൂര്യയ്ക്ക് മുസ്‌ലിംകളെ എങ്ങനെ അധിക്ഷേപിക്കാൻ കഴിയുന്നു, അവരെന്റെ സഹോദരങ്ങൾ’; തിരിച്ചടിച്ച് ഡികെ ശിവകുമാർ

ബംഗളൂരു: കോവിഡ് വാർഡിലെ 17 മുസ്‌ലിം ജീവനക്കാരെ നിർബന്ധിച്ച് പുറത്താക്കിയ ബിജെപി എംപി തേജസ്വി സൂര്യയുടെ നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് കർണാടക പ്രദേശ് കോൺഗ്രസ് പ്രസിഡണ്ട് ഡികെ ശിവകുമാർ. മുസ്‌ലിംകളോട് തേജസ്വി സൂര്യയ്ക്ക് എങ്ങനെ ഇത്തരത്തിൽ പെരുമാറാൻ തോന്നുന്നുവെന്നും എംപിയെ അറസ്റ്റു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘മുസ്‌ലിംകളെ തേജസ്വി സൂര്യയ്ക്ക് ഇത്തരത്തിൽ എങ്ങനെ അധിക്ഷേപിക്കാൻ കഴിയുന്നു. അവർ എന്റെ സഹോദരങ്ങളാണ്. ഇന്ത്യയിൽ ഞങ്ങൾ ഒന്നിച്ചു ജീവിക്കും, മരിക്കും. കശ്മീർ മുതൽ കന്യാകുമാരി വരെ കോടിക്കണക്കിന് മുസ്‌ലിംകൾ ഈ […]

Continue Reading