‘ആദ്യം വിദേശകളിക്കാർ പോകട്ടെ, ഏറ്റവും ഒടുവിൽ ഹോട്ടൽ വിടുന്നത് ഞാനായിരിക്കും’; ടീമംഗങ്ങളോട് ധോണി

കളിക്കളത്തിലേതു പോലെ പലപ്പോഴും കളത്തിന് പുറത്തും നായകനാണ് മഹേന്ദ്രസിങ് ധോണി. കോവിഡ് പ്രതിസന്ധിയിൽ ധോണിയെടുത്ത നിലപാടാണ് ഇപ്പോൾ ക്രിക്കറ്റ് വൃത്തങ്ങൾ ഏറെ ചർച്ച ചെയ്യുന്നത്. ഐപിഎൽ അനിശ്ചിത കാലത്തേക്ക് നിർത്തിവയ്ക്കാനുള്ള ബിസിസിഐയുടെ തീരുമാനത്തിന് പിന്നാലെ ധോണി നൽകിയ നിർദേശങ്ങളാണ് ആരാധകർ ഏറ്റെടുത്തത്. ‘ഹോട്ടൽ വിടുന്ന അവസാനത്തെയാൾ താനായിരിക്കുമെന്ന് മഹിഭായ് പറഞ്ഞു. ആദ്യം വിദേശികൾ പോകട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പിന്നീട് ഇന്ത്യൻ കളിക്കാരും. എല്ലാവരും വീട്ടിൽ സുരക്ഷിതമായി എത്തി എന്ന് ഉറപ്പാക്കിയ ശേഷം നാളെയാണ് ധോണി വീട്ടിലേക്ക് […]

Continue Reading

ചൈനീസ് റോക്കറ്റ് അവശിഷ്ടങ്ങൾ മെയ് 8 ഓടെ ഭൂമിയിൽ പതിക്കുമെന്ന് പ്രതീക്ഷിക്കുന്നു

ചൈനീസ് ലോംഗ് മാർച്ച് 5 ബി റോക്കറ്റിൽ നിന്നുള്ള അവശിഷ്ടങ്ങൾ മെയ് 8 ഓടെ അനിയന്ത്രിതമായി വീണ്ടും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, അവശിഷ്ടങ്ങൾ എവിടേക്കാണ് പോകേണ്ടതെന്ന് കൃത്യമായി ചൂണ്ടിക്കാണിക്കുന്നത് അസാധ്യമാണ്, പക്ഷേ മിക്കവാറും അത് വീഴാൻ സാധ്യതയുണ്ട് . 29,000 കിലോമീറ്റർ വേഗതയിലാണ് അവശിഷ്ടങ്ങൾ സഞ്ചരിക്കുന്നതെന്നും അധികൃതർ പറഞ്ഞു.

Continue Reading

റിയല്‍ ഹീറോസ് ഓഫ് കേരള ആന്റ് മഞ്ചേശ്വര്‍; പിണറായിയും ലീഗ്എംഎല്‍എയും ഒരേ ഫ്ളക്സില്‍; സംഭവം കാസറഗോഡ്

മുഖ്യമന്ത്രി പിണറായി വിജയനും മഞ്ചേശ്വരത്ത് മുസ്ലീ ലീഗ് നിയുക്ത എംഎല്‍എ എ കെ എം അഷ്‌റഫും ഒരുമിച്ചുള്ള ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടു. റിയല്‍ ഹീറോസ് ഓഫ് കേരള ആന്റ് മഞ്ചേശ്വര്‍ എന്ന അടിക്കുറിപ്പോടെയൊണ് ഫ്ലക്സ് . ഹൊസങ്കടിയിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. ഫള്ക്‌സ് വെച്ചതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വിമർശിച്ച് രംഗത്തെത്തി. സിപിഐഎം-മുസ്ലീം ലീഗ് കൂട്ടുകെട്ടിന്റെ ഉത്തമ ഉദാഹരണമാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു

Continue Reading

ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കില്ല ;ഓൺലൈൻ ക്ലാസുകൾ തന്നെ തുടരും

ജൂണ്‍ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കില്ല. കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ തന്നെ മുന്നോട്ട് പോവേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അനൗദ്യോഗികമായി വ്യക്തമാക്കുന്നത്. വിക്ടേഴ്‌സ് ചാനലും സാമുഹിക മാധ്യമങ്ങളും ഉപയോഗിച്ചുള്ള പഠന രീതി തുടരും. കോവിഡ് വ്യാപനം അതി രൂക്ഷമായ ഈ സാഹചര്യത്തില്‍ കുട്ടികളെ വീടിന് പുറത്തിറക്കരുത് എന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. പുതിയ സര്‍ക്കാര്‍ ചുമതലയേറ്റ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

Continue Reading

ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ കൊലപാതക കേസില്‍ ഒളിവില്‍

ന്യൂദല്‍ഹി: ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ കൊലപാതക കേസില്‍ ഒളിവില്‍. 23 വയസ്സുകാരനായ മുന്‍ ജൂനിയര്‍ ദേശീയ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ കുമാറിന്റെ കൊലപാതക കേസിലാണ് സുശീല്‍ കുമാറിനെതിരെ അന്വേഷണം നടക്കുന്നത്. സുശീല്‍ കുമാറിന്റെവീട്ടില്‍ അന്വേഷണം നടത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ലെന്ന് ദല്‍ഹി പൊലീസ് പറഞ്ഞു. ഗുസ്തി താരങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. സ്റ്റേഡിയത്തിലെ പാര്‍ക്കിംഗ് ഏരിയയില്‍ സുശീല്‍ കുമാര്‍, അജയ്, പ്രിന്‍സ്, സോനു, സാഗര്‍, അമിത് തുടങ്ങിയവര്‍ തമ്മില്‍ വഴക്കുണ്ടായതായി പൊലീസ് […]

Continue Reading

ജില്ലയിലെ ഭിന്നശേഷികുട്ടികൾക്കായി ടെലി റിഹാബിലിറ്റേഷനും ഓണ്ലൈൻ തെറാപ്പി സൗകര്യവും.

കാസർഗോഡ് : കോവിഡ് 19 വ്യാപനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭിന്നശേഷി കുട്ടികളുടെ തുടര്‍ പരിശീലനവും കരുതലും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി വീടുകളില്‍ കഴിയുന്ന ഭിന്നശേഷികുട്ടികൾക്ക് കാസർഗോഡ് ജില്ലാ ഭരണകൂടവും സാമൂഹിക നീതി വകുപ്പും അക്കര ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ടെലി റിഹാബ് സംവിധാനം ആരംഭിക്കുന്നു.ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫിസിയോതെറാപ്പിസ്റ്റ്‌, സ്പീച്ച് തെറാപ്പിസ്റ്റ്,ഒക്യൂപാഷൻ തെറാപ്പിസ്റ്റ്‌, സൈക്കോളോജിസ്റ്റ്, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ, സോഷ്യൽ വർക്കർ എന്നീ പ്രൊഫഷണലുകളെ ഉപയോഗപ്പെടുത്തി കുട്ടികളുടെ പരിമിതി, വയസ്സ്, ആവശ്യം എന്നിവ അടിസ്ഥാനപ്പെടുത്തി അടിസ്ഥാനപരമായി വീട്ടില്‍ […]

Continue Reading

കോവിഡോ? അതെന്താ? കാണാം വുഹാനിലെ ആഘോഷം

കോവിഡ് മഹാമാരി സുനാമിയായി ആഞ്ഞടിച്ചും ഇടയ്ക്കൊന്ന് പിന്‍വാങ്ങിയും വീണ്ടും ആഞ്ഞടിച്ചുമെല്ലാം ലോകരാജ്യങ്ങളെ പിടിച്ചുലയ്ക്കുകയാണ്. എന്നാല്‍ കോവിഡിന്‍റെ പ്രഭവ കേന്ദ്രമായ വുഹാനിലുള്ളവര്‍ ഇങ്ങനെയൊരു വൈറസിനെ തന്നെ മറന്നുപോയെന്ന് തോന്നും അടുത്തിടെ പുറത്തുവന്ന വീഡിയോ കണ്ടാല്‍. പലരും മാസ്​ക്​ ഇടാതെയും സമൂഹ്യ അകലം പാലിക്കാതെയുമാണ് സംഗീതോത്സവത്തില്‍ പങ്കെടുത്തത്​. മെയ് ദിനം മുതല്‍ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സ്ട്രോബെറി സംഗീതോത്സവത്തിലാണ് ആളുകള്‍ ഒത്തുകൂടിയത്. കഴിഞ്ഞ വര്‍ഷം കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ആഘോഷങ്ങള്‍ ഓണ്‍ലൈനിലായിരുന്നു. ഇത്തവണയും നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സംഗീതോത്സവ സംഘാടകര്‍ അറിയിച്ചത്. […]

Continue Reading

സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചു

എട്ട് മുതൽ മെയ് 16 വരെയാണ് ലോക്ഡൗൺ. കോവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിക്കുന്നത് സംസ്ഥാനത്ത് ഒരാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചു. എട്ട് മുതൽ(ശനിയാഴ്ച) മെയ് 16 വരെയാണ് ലോക്ഡൗൺ. കോവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്.

Continue Reading

“മഞ്ചേശ്വരത്ത് കർണാടക ബി ജെ പി നേതാക്കൾ കോടികളൊഴിക്കി, എന്നാൽ ജനങ്ങൾ എനിക്കൊപ്പം നിന്നു” : എ കെ എം അഷ്‌റഫ്‌

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ വിജയത്തിനായി കര്‍ണാടകയില്‍ നിന്നുള്ള മന്ത്രിമാരും എം.എല്‍.എമാരും അടക്കം തമ്പടിച്ച് പണമൊഴുക്കിയതായി മഞ്ചേശ്വരത്ത് വിജയം നേടിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്‌റഫ് ആരോപിച്ചു. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അഷ്‌റഫ്. ന്യൂനപക്ഷങ്ങളുടേതടക്കം നിരവധി വീടുകളിലും ക്വാര്‍ട്ടേഴ്‌സുകളിലും കയറി 1000 രൂപയും കിറ്റും നല്‍കി. വലിയ രീതിയില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും നേതാക്കളും ശ്രമം നടത്തി. എന്നാല്‍ ഇതെല്ലാം മറികടന്ന് ജനാധിപത്യ-മതേതര വിശ്വാസികള്‍ തനിക്കൊപ്പം നില്‍ക്കുകയായിരുന്നുവെന്നും മതേതര വോട്ടുകള്‍ കൊണ്ടാണ് ചെറിയ […]

Continue Reading

ആരിക്കാടിയിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

കുമ്പള: ആരിക്കാടി പള്ള ഹൗസിലെ സന്ദേശ്‌ (20) വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമ്പളയില്‍ എസി മെക്കാനിക്കായിരുന്നു. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച്‌ ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. പിതാവ്‌: സുന്ദര. മാതാവ്‌: സീത. സഹോദരങ്ങള്‍: സന്ദീപ്‌, സന്തോഷ്‌, സന്ധ്യ, സരിത, സ്വാതി, ശ്രുതി, മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന്‌ എത്തിച്ചു.

Continue Reading