ജോലിക്കിടെ കുഴഞ്ഞുവീണ് തൊഴിലാളി മരിച്ചു

ബേക്കൽ :ജോലിക്കിടെ കുഴഞ്ഞുവീണ് തൊഴിലാളി മരിച്ചു.പരേതനായ കെ.സി. അമ്പാടിയുടെ മകൻ പുരുഷോത്തമൻ(49) ആണ് മരിച്ചത്.ഇന്നലെ കൂലിവേല ചെയ്തു കൊണ്ടിരിക്കെ പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷപെടുത്താനായില്ല.അമ്മ: സരോജിനി. ഭാര്യ: പ്രിയ(ഇരിയണ്ണി). മക്കൾ: ശ്രേയ,ശ്രീഖ. സഹോദരങ്ങൾ:ഇന്ദിര( പുല്ലൂർ),പ്രശാന്ത്, ശശികല(തൃക്കണ്ണാട്), പരേതനായ ശശിമോഹൻ.

Continue Reading

എ.പി അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്

കണ്ണൂർ: ബി.ജെ.പി ദേശിയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളകുട്ടിയുടെ വീട്ടിൽ വിജിലൻസ് പരിശോധന. കണ്ണൂർ നാറാത്തിലുള്ള വീട്ടിലാണ് വെള്ളിയാഴ്ച രാവിലെ വിജിലൻസ് സംഘം പരിശോധനക്കെത്തിയത്. 2016ൽ യു.ഡി.എഫ് സർക്കാരിന്റെ ഭരണ കാലത്ത് അബ്ദുള്ളക്കുട്ടി കണ്ണൂർ എം.എൽ.എ ആയിരുന്നു സമയത്ത് കണ്ണൂർ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് മ്യൂസിക് ഷോ സംവിധാനം തുടങ്ങിയിരുന്നു. പദ്ധതിയുടെ നിർമാണ കരാർ ഹൈദ്രാബാദ് ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനിക്കായിരുന്നു. പദ്ധതിയിൽ വൻ അഴിമതി നടന്നെന്ന പരാതിയെ തുടർന്നാണ് വിജിലൻസ് പരിശോധനക്കെത്തിയത്. രാവിലെ തുടങ്ങിയ പരിശോധന […]

Continue Reading

മുളിയാർ കോട്ടൂരിലെ നബീസ നിര്യാതയായി

ബോവിക്കാനം: മുളിയാർ കോട്ടൂരിലെ നബീസ (85 വയസ്സ്) സ്വകാര്യ ആശുപത്രി യിൽ നിര്യാതയായി.പരേതനായ അബ്ദുൾ റഹിമാനാണ് ഭർത്താവ്.പരേതരായ ഉമ്മർ, ആയിഷ എന്നിവരുടെ മകളാണ്. മക്കൾ: അബ്ദുല്ല, ഉമ്മർ, ആയിഷ, റഷീദ്, സുലൈമാൻ, ഇഖ്ബാൽ,സക്കീന, മൊയ്തീൻ പരേതനായ മുഹമ്മദ് അഷ്റഫ്. മരുമക്കൾ: ജുബൈരിയ, ഉമൈമ, റഫീന,അബ്ദുല്ല, ഉമൈബ,ആമിന, മിസ്രിയ, ഹമീദ്, സുഹാന. സഹോദരങ്ങൾ: പരേതരായ മുഹമ്മദ്, ബീഫാത്തിമ,ഖദീജ. കോവിഡ്മാനദണ്ഡ ങ്ങൾപാലിച്ച് കോട്ടൂർ ജുമാമസ്ജിദിൽ ഖബറടക്കി. കെ.ബി.മുഹമ്മദ് കുഞ്ഞി, മൻസൂർ മല്ലത്ത്, മുസ്തഫ ബിസ്മില്ല, അബ്ദുല്ല (അളളി )ബെള്ളിപ്പാടി,ഷെരീഫ് മല്ലത്ത് […]

Continue Reading

ആര്‍ ബാലകൃഷ്ണപിള്ളയ്ക്കുംഗൗരിയമ്മയ്ക്കും സ്മാരകം; ബജറ്റിൽ 2 കോടി വീതം വകയിരുത്തി

തിരുവനന്തപുരം; അന്തരിച്ച കേരള കോൺഗ്രസ് ബി നേതാവ് ആർ ബാലകൃഷ്ണ പിള്ളയ്ക്കും കെആർ ഗൗരിയമ്മയ്ക്കും സ്മാരകം നിർമ്മിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇതിനായി രണ്ട് കോടി വീതം ബജറ്റിൽ അനുവദിച്ചു.

Continue Reading

കോവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതശരീരം കൊണ്ടുവന്നപ്പോൾ ഗേറ്റ് പൂട്ടി മകൻ

ആലപ്പുഴ : കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച അമ്മയുടെ മൃതദേഹം കൊണ്ടുവന്നപ്പോൾ മകൻ കുടുംബവീടിന്റെ ഗേറ്റ് പൂട്ടി. തുടർന്ന് പൊലീസ് ഇടപെട്ട് നാട്ടുകാരുടെ സഹായത്തോടെ ഗേറ്റിന്റെ പൂട്ടുപൊളിച്ച്, ഇയാളുടെ അയൽവക്കത്ത് താമസിക്കുന്ന മകളുടെ പറമ്ബിൽ അമ്മയ്ക്ക് ചിതയൊരുക്കി. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 8-ാം വാർഡ് പുത്തൻപുരയ്ക്കൽ പരേതനായ പി.കെ. സുകുമാരന്റെ ഭാര്യ റിട്ട. അദ്ധ്യാപിക ശിവാനി (82) ബുധനാഴ്ച രാത്രിയിലാണ് മരിച്ചത്. എന്നാൽ മൃതദേഹം കൊണ്ടുപോകുന്നതിന് മകനും മരുമകളും തടസം നിൽക്കുകയായിരുന്നു. ജനപ്രതിനിധികളും പൊലീസും സംസാരിച്ചിട്ടും ഗേറ്റ് തുറക്കാത്തതിനാൽ […]

Continue Reading

കാസർകോട് സ്വദേശി ശാർജയിൽ കുഴഞ്ഞുവീണ് മരിച്ചു

ശാർജ: കാസർകോട് സ്വദേശി ശാർജയിൽകുഴഞ്ഞുവീണ് മരിച്ചു. ആദൂരിലെ ഫാറൂഖ് (38) ആണ് മരിച്ചത്. പ്രമുഖ പണ്ഡിതനും മുഹിമ്മാത്ത് സീനിയർ മുദരിസുമായിരുന്ന പരേതനായ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാരുടെ മകനാണ്. വ്യാഴാഴ്ച രാത്രി താമസ സ്ഥലത്ത് വെച്ചാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമെന്നാണ് നിഗമനം. ഡോക്ടർ സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ജനുവരി 21 ന് ആയിരുന്നു ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാരുടെ മരണം. അതിനിടെ അപ്രതീക്ഷിതമായി എത്തിയ രണ്ടാമത്തെ മരണം കുടുംബത്തിന് ആഘാതമായി. നഫീസയാണ് മാതാവ്.സഹോദരങ്ങൾ: മുഹമ്മദ്, സിദ്ദീഖ്, ഹംസ, […]

Continue Reading

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ര​ണ്ട് ല​ക്ഷം ലാ​പ്‌​ടോ​പ്; ഓ​ൺ​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്താ​ൻ 10 കോ​ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ബ​ജ​റ്റി​ല്‍ 10 കോ​ടി വ​ക‍​യി​രു​ത്തി​യ​താ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു. പൊ​തു ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കും. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ര​ണ്ട് ല​ക്ഷം ലാ​പ്‌​ടോ​പ്പു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന പ​രി​പാ​ടി സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പി​ലാ​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി അ​റി​യി​ച്ചു.

Continue Reading

59 ചൈനീസ് ആപ്പുകൾക്ക് വിലക്കേർപ്പെടുത്തി അമേരിക്ക

വാഷിംഗ്ടണ്‍: സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി 59 ചൈനീസ് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ആഗസ്റ്റ് 2 മുതല്‍ നിരോധനം നിലവില്‍ വരുമെന്നും ബൈഡന്‍ അറിയിച്ചു. രാജ്യത്തെ സംബന്ധിച്ച വിവരങ്ങളുടെ ചോര്‍ത്തല്‍, ചാരവൃത്തി എന്നിവ തടയാനാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നും ബൈഡന്റെ പ്രസ്താവനയില്‍ പറയുന്നു.സുരക്ഷയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന 31 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ മേഖലയില്‍ സമാനമായി പ്രവര്‍ത്തിക്കുന്ന 59 ആപ്പുകള്‍ നിരോധിക്കണമെന്ന് ബൈഡന്‍ അറിയിക്കുകയായിരുന്നു.

Continue Reading

രാജ്യത്തെ ഏറ്റവും വൃത്തികെട്ട ഭാഷ കന്നഡയെന്ന് ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്; നിയമനടപടിയുമായി കര്‍ണ്ണാടക, ഒടുവില്‍ മാപ്പ്

ബെംഗളുരൂ: രാജ്യത്തെ ഏറ്റവും വൃത്തികെട്ട ഭാഷ ഏതെന്ന ചോദ്യത്തിന് കന്നഡയെന്ന് ഉത്തരം നല്‍കി ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍. ഒടുവില്‍ തങ്ങളുടെ ഭാഷയെ അപമാനിക്കുന്നുവെന്ന് കാട്ടി കര്‍ണ്ണാടക തന്നെ രംഗത്തെത്തിയതോടെ വെബ്‌സൈറ്റില്‍ നിന്ന് ഉത്തരം നീക്കം ചെയ്യുകയായിരുന്നു. ഒരു വെബ്‌സൈറ്റ് രേഖപ്പെടുത്തിയ വിവരമാണ് ഗൂഗിള്‍ സെര്‍ച്ചില്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് സംഭവത്തില്‍ വിശദീകരണവുമായി ഗൂഗിളും രംഗത്തെത്തി. ഒരു വിഭാഗത്തിന്റെയും പൊതുവികാരത്തെ വ്രണപ്പെടുത്താന്‍ മനപ്പൂര്‍വ്വം ചെയ്തതല്ലെന്നും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഗൂഗിള്‍ അധികൃതര്‍ പറയുന്നു.

Continue Reading

ജല വിതരണം മുടങ്ങും

കേരള വാട്ടര്‍ അതോറിറ്റി കാസര്‍കോട് ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് ലൈനായ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് മുതല്‍ പഴയ ബസ്സ്റ്റാന്റ് വരെയുള്ള പൈപ്പ് ലൈന്‍ മാറ്റിയിടുന്ന പ്രവൃത്തി നടത്തുന്നതിനാല്‍ ഭൂതല ജലസംഭരണിയില്‍ നിന്നും ജലം വിതരണം ചെയ്യുന്ന പ്രദേശങ്ങളായ തായലങ്ങാടി, തെരുവത്ത്, തളങ്കര, ഹൊണ്ണമൂല, അടുക്കത്ത്ബയല്‍ നെല്ലിക്കുന്ന്, ബീരന്തബയല്‍, നെല്ലിക്കുന്ന്കടപ്പുറം, ബങ്കരക്കുന്ന് എന്നിവിടങ്ങളില്‍ ജൂണ്‍ അഞ്ച്, ആറ് തീയ്യതികളില്‍ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റ്ന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Continue Reading