കൊവിഡ് രണ്ടാം തരംഗം; ഒരു കോടി ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടമായി; 97 ശതമാനം കുടുംബങ്ങളുടെ വരുമാനം ഇടിഞ്ഞു
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിൽ മാത്രം ഒരു കോടി ആളുകൾക്ക് തൊഴിൽ നഷ്ടമായതായി സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ റിപ്പോർട്ട്. 97 ശതമാനം കുടുംബങ്ങളുടെ വരുമാനം ഇടിഞ്ഞതായും സി.എം.ഐ.ഇ ചീഫ് എക്സിക്യൂട്ടീവ് മഹേഷ് വ്യാസ് അറിയിച്ചു. ഈ വർഷം ഏപ്രിലിൽ തൊഴിലില്ലായ്മ നിരക്ക് എട്ട് ശതമാനത്തിലെത്തിയിരുന്നു. മെയിൽ അത് ഉയർന്ന നിരക്കായ 12 ശതമാനത്തിലെത്തിയതായും കണക്കുകൾ സൂചിപ്പിക്കുന്നു. സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഒരു കോടി ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടു. സമ്പദ്‌വ്യവസ്ഥ തുറക്കുന്നതോടെ ഒരു പരിധിവരെ പ്രശ്നം […]
Continue Reading