‘ലക്ഷദ്വീപില്‍ നിന്ന് രോഗികളെ ഹെലികോപ്റ്ററില്‍ കൊച്ചിയില്‍ എത്തിക്കാന്‍ മാര്‍ഗനിര്‍ദേശം തയ്യാറാകണം’ ഹൈക്കോടതി

ലക്ഷദ്വീപില്‍ നിന്ന് ഹെലികോപ്റ്ററില്‍ രോഗികളെ കൊച്ചിയില്‍ എത്തിക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖ തയാറാക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശിച്ചു.. മറ്റു ദ്വീപുകളില്‍ നിന്ന് കവരത്തിയിലേക്ക് രോഗികളെ ഹെലികോപ്റ്റര്‍ മാര്‍ഗം കൊണ്ടുവരുന്നതിനുള്ള മാര്‍ഗരേഖയും തയാറാക്കണം. പത്തു ദിവസത്തിനുള്ളില്‍ മാര്‍ഗരേഖ തയാറാക്കി കോടതിയെ അറിയിക്കാനാണ് നിര്‍ദേശം. എയര്‍ ആംബുലന്‍സ് വഴി ലക്ഷദ്വീപിലെ രോഗികളെ അടിയന്തര ചികിത്സയ്ക്കായി കൊച്ചിയില്‍ എത്തിക്കുന്നതിന് ഭരണകൂടം പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ചികിത്സിക്കുന്ന ഡോക്ടര്‍ ആവശ്യപ്പെട്ടാലും നാലു പേരടങ്ങുന്ന കമ്മറ്റി അംഗീകരിച്ചാല്‍ മാത്രമേ രോഗിയെ മാറ്റാന്‍ സാധിക്കൂ. അതിനാല്‍ രോഗികളെ […]

Continue Reading

ജനശതാബ്ദിയും ഇന്റര്‍സിറ്റിയും ഇന്നു മുതല്‍ ഓടില്ല; ആളില്ലാത്തതിനെതുടര്‍ന്നെന്ന് റെയില്‍വേ

വമ്പൻ വരുമാന നഷ്‍ടത്തെത്തുടർന്ന് കേരളത്തിലെ സുപ്രധാന ട്രെയിനുകളുടെ സര്‍വ്വീസ് താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ജനശതാബ്‍ദി എക്സ്പ്രസ് ഇന്നുമുതല്‍ ഓട്ടം നിർത്തുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഒപ്പം വരും ദിവസങ്ങളില്‍ എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്പ്രസിന്റെ ഓട്ടവും നിലയ്ക്കുമെന്നും തുടര്‍ന്ന് 15 ദിവസത്തിനു ശേഷം ഓടണോ വേണ്ടയോ എന്ന കാര്യം പുനരാലോചിക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

Continue Reading

13 കളക്ടർമാരുടെ നിഴലായി നിന്ന ഡഫേദാര്‍ പ്രവീണ്‍രാജിന് ഔദ്യോഗിക വാഹനത്തില്‍ അരികിലിരുത്തി ജില്ലാ കളക്ടറുടെ യാത്രയയപ്പ്

കാസര്‍കോട്: 13 ജില്ലാ കളക്ടര്‍മാരുടെ നിഴലായി കളക്ടറേറ്റില്‍ ജോലി ചെയ്തശേഷം വിരമിച്ച ഡഫേദാര്‍ പ്രവീണ്‍രാജിനെ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ബാബു തന്റെ ഔദ്യോഗിക വാഹനത്തില്‍ കയറ്റി കൂടെ അരികിലിരുത്തി വീട്ടിലേക്ക് കൊണ്ട് വിട്ടത് ഔദ്യോഗിക സേവന രംഗത്ത് വേറിട്ട കാഴ്ചയായി. കളക്ടർ അപ്രതീക്ഷിതമായി കാറിലേക്ക് ക്ഷണിച്ചപ്പോൾ രണ്ടര വർഷമായി കൂടെ നിന്ന ഡെഫേ ഫഭാറിൻ്റെ കണ്ണു നിറഞ്ഞു. സേവനത്തിന്റെ കാല്‍നൂറ്റാണ്ടിന് ശേഷമാണ് കാസര്‍കോട് ജില്ലയുടെ ഭരണസിരാ കേന്ദ്രത്തില്‍ നിന്നും ഡഫേദാര്‍ പ്രവീണ്‍ രാജ് ഇന്നലെ പടിയിറങ്ങിയത്. 1997ലാണ് കാസര്‍കോട് […]

Continue Reading

ദുബൈയിൽ വാക്സിൻ ലഭിക്കാൻ വാട്ട്സ്ആപ്പ് ബുക്കിങ്ങ് സംവിധാനം

ദുബൈയിലെ താമസക്കാർക്ക് വാക്സിനേഷൻ ബുക്ക് ചെയ്യാൻ ഇനി വാട്ട്സ്ആപ്പ് സൗകര്യം. 800342 എന്ന നമ്പറിലേക്ക് ‘ഹായ്’ എന്ന് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്ത് അയക്കുന്നതോടെ ബുക്കിങ് നടപടികൾ ആരംഭിക്കും. ദുബൈ ഹെൽത്ത് അതോറിറ്റിയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. രാജ്യത്ത് നൂറ് ശതമാനം വാക്സിനേഷൻ എന്ന ലക്ഷ്യം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഏർപെടുത്തിയിരിക്കുന്നത്. ഇത് കൂടുതൽ ആളുകളെ വാക്സിനെടുക്കാൻ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. ഇന്ത്യയിലെ സന്ദർശക വിസക്കാർക്ക് വാക്സിനേഷൻ ഇപ്പോഴും ലഭ്യമല്ല

Continue Reading

“ലക്ഷദ്വീപിലെ അവസ്ഥ അപകടകരം, പ്രതിഷേധിക്കുന്നവരെ ജയിലിൽ അടക്കുന്നു ” , അഡ്വ. ഫാസില ഇബ്രാഹിം

ലക്ഷദ്വീപിന്റെ അവസ്ഥ അപകടകരമെന്ന് അഡ്വ. ഫാസില ഇബ്രാഹിം. പ്രതിഷേധിക്കുന്നവരെ ജയിലില്‍ അടയ്ക്കുന്ന സ്ഥിതിയാണുള്ളതെന്ന് ഫാസില പറഞ്ഞു. ഇത്തരത്തില്‍ പ്രതിഷേധിച്ച പേര്‍ 24 പേര്‍ ഇപ്പോഴും ജയിലിലാണ്. ലക്ഷദ്വീപിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമായതോടെയാണ് മാധ്യമങ്ങളിലൂടെ തങ്ങള്‍ പ്രതികരിച്ചത്. തങ്ങളേയും ഭയപ്പെടുത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ഇത് കൂടുതല്‍ അപകടാവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നതെന്നും ഫാസില പ്രതികരിച്ചു. ദ്വീപുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടി ആരംഭിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ തന്റെ പിതാവിന് ഒരു ഫോണ്‍ കോള്‍ വന്നിരുന്നു. മിനിക്കൂര്‍ […]

Continue Reading

ഒരു കോടി ഡോസ് കൊവിഡ് വാക്‌സിന് ഓർഡർ നൽകി; ആഗോള ടെൻഡർ നടപടിയാരംഭിച്ചെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഈ മാസം ഒരു കോടി ആളുകൾക്കുള്ള വാക്‌സിൻ ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങൾക്ക് സൗജന്യ വാക്‌സിൻ കേന്ദ്രം നൽകണമെന്നാവശ്യപ്പെട്ട് കേരളം നിരന്തരം സമ്മർദം ചെലുത്തുന്നുണ്ട്. അതിന് ഫലം കണ്ടുതുടങ്ങിയെന്നും പറഞ്ഞു. നിയമസഭാംഗം പി നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പല ജില്ലകളിലും 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ പൂർത്തിയായി വരികയാണ്. വാക്‌സിൻ ലഭ്യമാകുന്ന മുറയ്ക്ക് മുൻഗണനാ വിഭാഗത്തിൽപെടുന്ന, 45 വയസിന് താഴെയുള്ളവരുടെ കുത്തിവെയ്പ്പും പൂർത്തിയാകും. കൂടുതൽ വാക്‌സിൻ നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. […]

Continue Reading

എതിരില്ലാതെ ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറായി

തിരുവനന്തപുരം: ചിറ്റയം ഗോപകുമാറിനെ പതിനഞ്ചാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുത്തു. പ്രതിപക്ഷത്ത് നിന്ന് ആരും മത്സരിക്കാത്തതിനാൽ വോട്ടെടുപ്പ് ഉണ്ടായില്ല. ഇതോടെ ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതായി സ്പീക്കർ എംബി രാജേഷ് പ്രഖ്യാപിച്ചു. അടൂരിൽ നിന്നുള്ള നിയമസഭാഗമാണ് ചിറ്റയം ഗോപകുമാർ. സിപിഐ സംസ്ഥാന കൗൺസിൽ അംഗമായ ചിറ്റയം ഗോപകുമാർ തുടർച്ചയായ മൂന്നാം തവണയാണ് നിയമസഭയിലേക്കെത്തുന്നത്.

Continue Reading

കാസർകോട്ടെ ആദ്യത്തെ പുകവലി വിരാമ ക്ലിനിക്ക് ചെമ്മനാട് മേയ്ത്ര കെയർ ക്ലിനിക്കിൽ ഉദ്ഘാടനം ചെയ്തു

ലോക പുകയില വിരുദ്ധ ദിനത്തിൽ കാസറഗോഡിലെ ആദ്യത്തെ പുകവലി വിരാമ ക്ലിനിക്ക് ചെമ്മനാട് മേയ്ത്ര കെയർ ക്ലിനിക്കിൽ ഉദ്ഘാടനം ചെയ്തു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ ടീച്ചർ ആണ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തത്. “ഇത് വളരെ സ്വാഗതാർഹമാണ്. പുകവലിക്ക് അഡിക്റ്റഡ് ആയിട്ടുള്ള ധാരാളം ആളുകൾ ഉണ്ട്. മികച്ച ചികിത്സയും പ്രൊഫഷണൽ സഹായവും ഉപയോഗിച്ച് അവർക്ക് ഇതിൽ നിന്ന് മുക്തി നേടാനും ആരോഗ്യകരമായ ജീവിതം നയിക്കാനും കഴിയുമെന്ന് അറിയുന്നത് വളരെ ആശ്വാസകരമാണ്”, സുഫൈജ ടീച്ചർ അഭിപ്രായപ്പെട്ടു. ഡോ. അലി […]

Continue Reading

ദീര്‍ഘസമയം ജോലി ചെയ്യുന്നവരുടെ മരണനിരക്ക് ഉയരുന്നു, മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

ദീര്‍ഘസമയം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ ലക്ഷക്കണക്കിന് പേരാണ് പ്രതിവര്‍ഷം ലോകത്ത് മരണത്തിന് കീഴടങ്ങുന്നതെങ്കില്‍ കൊവിഡ് 19 മഹാമാരിക്ക് ശേഷം ആ മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്ന മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യസംഘടന. 2016 ല്‍ ദീര്‍ഘസമയത്തെ ജോലിഭാരം കാരണം പക്ഷാഘാതം വന്നും ഹൃദയാഘാതം വന്നും മരിച്ചത് 745000പേരാണ്. എന്‍വിയോണ്‍മെന്‍റ് ഇന്‍റര്‍നാഷണല്‍ ജേര്‍ണലിലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇത് സംബന്ധിച്ചുള്ള വിവരമുള്ളത്. ആഴ്ചയില്‍ 55 മണിക്കൂറോ അതിലധികമോ സമയം ജോലി ചെയ്യേണ്ടിവരുന്നവര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാവാന്‍ സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ […]

Continue Reading

സൗദിയിൽ കോവിഡ് വാക്‌സിനേഷൻ എടുത്ത വിദേശ യാത്രക്കാർക്ക് ഇനി ക്വാറന്റൈൻ നിർബന്ധമില്ല

റിയാദ്:കോവിഡ് വാക്‌സിനേഷൻ എടുത്തതിന് ശേഷം സൗദിയിൽ പ്രവേശിക്കുന്നവർക്ക് ക്വാറന്റൈൻ ആവശ്യമില്ലെന്ന് അധികൃതർ അറിയിച്ചു.ജെനെറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വാക്‌സിനെടുക്കാത്ത വിദേശ യാത്രക്കാർ 7 ദിവസം ക്വാറന്റൈനിൽ കഴിയേണ്ടതുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പറഞ്ഞു.

Continue Reading