ചരിത്രത്തിലെ ഏറ്റവും എളുപ്പമുള്ള റൺ ചെയ്സോ? ഇന്ത്യയെ കളിയാക്കി ഗിന്നസ് ലോക റെക്കോർഡ്

അഡ്‍ലെയ്ഡ്: ∙ഇംഗ്ലണ്ടിനെതിരെയുള്ള തോൽവിക്കു പുറമേ ഇന്ത്യൻ ആരാധകരെ ചൊടിപ്പിച്ചു ഗിന്നസ് ലോക റെക്കോർഡിന്റെ ട്വീറ്റ്. മത്സരം കഴിഞ്ഞ് നിമിഷങ്ങൾക്കകം അവർ ഔദ്യോഗിക പേജിൽ കുറിച്ച ‘‘ചരിത്രത്തിലെ ഏറ്റവും എളുപ്പമുള്ള റൺ ചെയ്സോ?’’ എന്ന ചോദ്യത്തിനു മണിക്കൂറുകൾക്കുള്ളിൽ പ്രതികരിച്ചത് പതിനായിരങ്ങളാണ്. ലോകകപ്പ് സെമിയിൽ തോറ്റ ഇന്ത്യൻ ടീമിലെ ചില താരങ്ങൾക്ക് വിരമിക്കാൻ സമയമായെന്ന് സുനിൽ ഗാവസ്കർ. നായകസ്ഥാനം രോഹിത് ശർമ ഹാർദിക് പാണ്ഡ്യയ്ക്കു കൈമാറണം. മുപ്പതുകളുടെ മധ്യത്തിലുള്ള കളിക്കാർ വിരമിക്കൽ ചിന്ത തുടങ്ങണം. കോലി ഒഴികെ ടീമിലെ സീനിയർ […]

Continue Reading

ബദിയഡുക്കയിലെ ഡോക്ടറുടെ ആത്മഹത്യ ലീഗ് നേതാക്കളടക്കം അഞ്ച് പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസ്

കാസര്‍കോട് ▪️ബദിയഡുക്കയില്‍ നിന്നും കാണാതായ ഡോക്ടര്‍ ഉഡുപിയില്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ പ്രാദേശിക ലീഗ് നേതാക്കളടക്കം 5 പേര്‍ക്കെതിരെ ബദിയഡുക്ക പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ദന്ത ഡോക്ടര്‍ കൃഷ്ണമൂര്‍ത്തി കഴിഞ്ഞ ദിവസമാണ് ട്രയിനിന് മുന്നില്‍ ചാടി മരിച്ചത്. ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ലീഗ് നേതാക്കളായ അലി തുപ്പക്കല്‍, അന്‍വര്‍ ഓസോണ്‍, മുഹമ്മദ് ഷിഹാബുദ്ദീന്‍, അഷ്‌റഫ് കുംബഡാജെ, ഉമറുല്‍ ഫാറൂഖ് എന്നിവര്‍ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്കാണ് പൊലീസ് കേസ് എടുത്തത്.

Continue Reading

കാസര്‍കോട് യുവതിയോട് അപമര്യാദയായി പെരുമാറിയതിന് കേസെടുത്ത ഡോക്ടർ കർണാടകത്തിൽ മരിച്ച നിലയിൽ

കാസർകോട്: യുവതിയോട് അപമര്യാദയായി പെരുമാറിയതിന് കേസെടുത്ത ഡോക്ടറെ കർണാടകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ബദിയടുക്ക സ്വദേശി എസ് കൃഷ്ണമൂർത്തിയെയാണ് റെയിവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്താപുരയ്ക്ക് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.ബദിയടുക്കയിൽ ദന്ത ക്ലിനിക് നടത്തിവരുകയായിരുന്ന കൃഷ്ണമൂർത്തി. ഇക്കഴിഞ്ഞ തിങ്കളാഴ്ച ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയതിന് കൃഷ്ണമൂർത്തിക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തിരുന്നു.ഈ സംഭവത്തിന് പിന്നാലെ നാട്ടുകാർ കൃഷ്ണമൂർത്തിയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ക്ലിനിക്കിലേക്ക് മാർച്ച് നടത്തിയ നാട്ടുകാർ കൃഷ്ണമൂർത്തിയെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതിന് […]

Continue Reading

അനുസ്മരണം *പാറവളപ്പിൽ അബ്ബാസ് : വിടപറഞ്ഞത് സൗമ്യതയുടെ ആൾരൂപം*

എഴുത്തിന്റെ ഭംഗിക്കും ആലങ്കാരികതയ്ക്കും വേണ്ടി ‘സൗമ്യത’ എന്ന വാക്ക് നാം പലപ്പോഴായി ഉപയോഗിക്കാറുണ്ട്. എന്നാൽ അക്ഷരാർത്ഥത്തിൽ ഈ വാക്കിനോട് നീതി പുലർത്തിയ വ്യക്തിയായിരുന്നു കഴിഞ്ഞ ആഴ്ച നമ്മോട് വിട പറഞ്ഞ പാറവളപ്പിൽ അബ്ബാസ്.ഇതോടെ മൊഗ്രാൽ കടവത്തെ വിരലിൽ എണ്ണാവുന്ന കാരണവന്മാരുടെ പട്ടികയിൽ നിന്ന് ഒരില കൂടി കൊഴിഞ്ഞുപോയിരിക്കുകയാണ്. ജീവിതത്തിന്റെ സിംഹഭാഗവും പ്രവാസിയായി ജീവിച്ച്, ജീവിത സായാഹ്നത്തിൽ വിശ്രമിക്കാനായി നാടണഞ്ഞാൽ രോഗത്തിന്റെ പിടിയിലായി മരണത്തിന് കീഴടങ്ങുന്ന ഹതഭാഗ്യവാന്മാരുടെ പട്ടികയിൽ തന്നെയായിരുന്നു അബ്ബാസ്ച്ചയുടെയും സ്ഥാനം !!ആരോടും പിണക്കമോ പരിഭവമോ ഇല്ലാതെ,അദ്ദേഹത്തിന്റെ […]

Continue Reading

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; 15 വാർഡുകളിൽ യുഡിഎഫ്, എൽഡിഎഫിന് 12

തിരുവനന്തപുരം: സംസ്ഥാനത്തെ 11 ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം. 29 തദ്ദേശ വാർഡുകളിലേക്ക് ബുധനാഴ്‌ച നടന്ന ഉപതെരഞ്ഞെടുപ്പിൽ 15 സീറ്റുകളിൽ യുഡിഎഫ് മുന്നിട്ട് നിൽക്കുന്നു. എൽഡിഎഫിന്റെ ഏഴ് വാർഡുകൾ അടക്കം എട്ട് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. 11 സീറ്റുകളിൽ എൽഡിഎഫും രണ്ട് സീറ്റുകളിൽ ബിജെപിയും വിജയം ഉറപ്പിച്ചു. ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, ഇരുപത് പഞ്ചായത്ത് വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ […]

Continue Reading

കുഞ്ഞിനെ പാലൂട്ടാന്‍ പോകവേ വാഹനാപകടത്തെ തുടര്‍ന്ന് അധ്യാപിക മരിച്ചു

കണ്ണൂർ: കുഞ്ഞിനെ പാലൂട്ടാൻ സ്കൂളിൽ നിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ പോയ അധ്യാപിക വാഹനാപകടത്തില്‍ മരിച്ചു. മുരിങ്ങോടി മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്‍റെ ഭാര്യ റഷീദ (30) ആണ് മരിച്ചത്. പേരാവൂരിലെ സ്വകാര്യ കംപ്യൂട്ടർ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപികയായ റഷീദ ഇന്നലെ ഉച്ച ഭക്ഷണം കഴിക്കുന്നതിനും ഒന്നര വയസ്സ് പ്രായമുള്ള ഇളയ കുഞ്ഞിനെ പാലൂട്ടുന്നതിനും വീട്ടിലേക്ക് പോകവേയാണ് അപകടമുണ്ടായത്. റഷീദ ഓടിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ മിനി ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. പേരാവൂർ ഇരിട്ടി റോഡിലുടെ പോകുമ്പോൾ സ്കൂട്ടറിന് […]

Continue Reading

ബസിന് നേരെ കുതിച്ച് ചാടി യുവാവ്; ചില്ലു തകർത്തു (വീഡിയോ കാണാം )

മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ചില്ലിന് മുന്നിലേക്ക് എടുത്തു ചാടി യുവാവ്. മലപ്പുറം പെരിന്തൽമണ്ണയിലെ ജൂബിലി ജംഗ്ഷനിലാണ് സംഭവം. യുവാവിന്റെ ദേഹത്തും തലക്കും പരുക്കേറ്റിട്ടുണ്ട്. അങ്ങാടിപ്പുറം സ്വദേശി രാജേഷാണ് ബസിന് മുന്നിലേക്ക് എടുത്ത് ചാടിയത്. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.ജൂബിലി റോഡിൽ അര മണിക്കൂറോളം യുവാവ് അതിക്രമം നടത്തി. തലക്ക് പരുക്കേറ്റ രാജേഷിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സ്വകാര്യ ബസിന്റെ മുൻവശത്തെ ചില്ല് പൂർണ്ണമായും തകർന്നു.നടുറോഡിൽ ബസ് വരുന്നതിന് എതിരെ നിന്ന […]

Continue Reading

ഹക്കിം ഫൈസിക്കെതിരെ സമസ്തയുടെ നടപടി; എല്ലാ സ്ഥാനത്ത് നിന്നും നീക്കി

കോഴിക്കോട്: കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് ജനറൽ സെക്രട്ടറി ഹക്കിം ഫൈസി അദൃശേരിക്കെതിരെ സമസ്തയുടെ നടപടി. സമസ്തയുടെ എല്ലാ സ്ഥാനത്ത് നിന്നും ഹക്കിം ഫൈസിയെ നീക്കി. സംഘടന വിരുദ്ധ പ്രവർത്തനം നടത്തി എന്നാരോപിച്ചാണ് നടപടി. ഇന്ന്‌ ചേർന്ന സമസ്ത മുശാവറ യോഗത്തിന്റെതാണ് തീരുമാനം. അന്വേഷണ സമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടിയെന്ന് സമസ്ത അറിയിച്ചു. സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗമായിരുന്നു ഹക്കിം ഫൈസി. സി ഐ സി ഭരണഘടനാ ഭേദഗതി ഉൾപ്പെടെയുള്ള വിഷയങ്ങളെ ചൊല്ലിയായിരുന്നു സമസ്തയും സി […]

Continue Reading

ആര്‍എസ്എസ് ശാഖ സംരക്ഷിക്കാന്‍ ആളെ വിട്ടു നല്‍കിയിട്ടുണ്ട്: വെളിപ്പെടുത്തലുമായി കെ. സുധാകരന്‍

ആര്‍എസ്എസിനെ സംരക്ഷിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. കണ്ണൂര്‍ ജില്ലയിലെ എടക്കാട്, തോട്ടട, കിഴുന്ന മേഖലയില്‍ ആര്‍എസ്എസ് ശാഖ തകര്‍ക്കാന്‍ സിപിഎം ശ്രമിച്ചിരുന്നെന്നും, ആ സമയത്ത് ആളെ അയച്ച് സംരക്ഷണം നല്‍കിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂര്‍ എംവി രാഘവന്‍ അനുസ്മരണ പരിപാടിയിലാണ് സുധാകരന്റെ പരാമര്‍ശം.സിപിഎമ്മുകാര്‍ ശാഖ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മൗലികാവകാശങ്ങള്‍ തകരാതെയിരിക്കാനാണ് അങ്ങനെ ചെയ്തത്. ആര്‍.എസ്.എസ് ആഭിമുഖ്യമില്ലെന്നും ആര്‍.എസ്.എസ് രാഷ്ട്രീയവുമായി ഒരുകാലത്തും ബന്ധപ്പെട്ടിട്ടില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാനുള്ള നീക്കം […]

Continue Reading

വിവാഹ ശേഷവും രാത്രി ഒമ്പതുവരെ കൂട്ടുകാര്‍ക്കൊപ്പം ചെലവഴിക്കാം; മുദ്രപത്രത്തില്‍ കരാറെഴുതി വധു!

പാലക്കാട്: വിവാഹം കഴിഞ്ഞാല്‍ പിന്നെ വൈകുന്നേരത്തെ സോറപറച്ചിലിന് കൂട്ടുകാരനെ കിട്ടില്ലെന്നത് സൗഹൃദങ്ങള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള ഒരു ‘പഴമൊഴി’യാണ്. പലപ്പോഴും ചെറുപ്പം മുതലുള്ള കൂട്ടുകാരാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. കല്ല്യാണം കഴിഞ്ഞിട്ട് പിന്നെ കാണാനേയില്ലല്ലോയെന്ന പരിഭവമായിരിക്കും. ‘ഇന്നലെ വന്ന ഭാര്യയ്ക്ക് വേണ്ടി നീ ഞങ്ങളെ വിട്ടല്ലേടാ….’ എന്നതായിരിക്കും ആദ്യ പരിഭവം. എന്നാല്‍, വിവാഹിതനായാലും തങ്ങളുടെ കൂട്ടുകാരനെ അത്ര പെട്ടെന്നൊന്നും ഭാര്യയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് തീരുമാനിച്ചത് കഞ്ചിക്കോട്ടെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ രഘുവിന്‍റെ ‘ചങ്ക് ബ്രോസാ’ണ്. അതിനായി അവര്‍ ഒരു ‘ഉറപ്പ്’ […]

Continue Reading