ഇന്ത്യയിൽ സമ്പൂർണ ലോക്ഡോൺ വേണമെന്ന് കോവിഡ് വിദഗ്ധനായ ഡോ. ആന്റണി എസ് ഫൗച്ചി. രോഗവ്യാപനം തടയാൻ ലോക്ഡൗൺ സഹായകമാകും. രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് അമേരിക്കയുടെ നിർദേശം. കുറച്ച് ആഴ്ചകള്‍ എങ്കിലും രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിക്കണമെന്നാണ് ഡോ. ആന്റണി എസ് ഫൗച്ചി പറയുന്നത് . അതുവഴി മാത്രമേ കോവിഡിനെ പിടിച്ചു കെട്ടാനാകൂ എന്നും അദ്ദേഹം പറഞ്ഞു. രാജ്യം കടന്ന് പോകുന്നത് അത്യന്തം ദുർഘടമായ സാഹചര്യത്തിലൂടെയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
ലോകം അടിയന്തരമായി ഇന്ത്യക്ക് സഹായമെത്തിക്കണം. കോവിഡ് സാഹചര്യം കൈകാര്യം ചെയ്യാൻ പ്രത്യേക ആശുപത്രികൾ നിർമിക്കണം. സൈന്യം ഉൾപ്പടെ വിവിധ സർക്കാർ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തണം. വാക്സിൻ വിതരണം ഊർജിതമാക്കണമെന്നും ആന്റണി എസ് ഫൗച്ചി പറഞ്ഞു