കാസര്‍കോട് ജില്ലയില്‍ 380 പേര്‍ക്ക് കൂടി കോവിഡ്, 603 പേര്‍ക്ക് രോഗമുക്തി

Latest ഇന്ത്യ കേരളം പ്രാദേശികം

കാസര്‍കോട് ജില്ലയില്‍ 380 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 603 പേര്‍ക്ക്കോവിഡ് നെഗറ്റീവായി. നിലവില്‍ 5113 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം472.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്  19516 പേര്‍

വീടുകളില്‍ 18615 പേരും  സ്ഥാപനങ്ങളില്‍ 901 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 19516 പേരാണ്. പുതിയതായി 1279 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം  പുതിയതായി 4877 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 3486, ആന്റിജന്‍ 1383, ട്രൂനാറ്റ് 8). 1160 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1188 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായിആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 479 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും  കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 603 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

126679 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 120531 പേര്‍ക്ക് ഇതുവരെ കോവിഡ്നെഗറ്റീവായി.

 ജില്ലയില്‍ ഇതുവരെ കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍-804197

 കോവീഷീല്‍ഡ്- 731006

 കോവാക്‌സീന്‍-73191

 രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചവർ- 342784

Leave a Reply

Your email address will not be published. Required fields are marked *