കോവിഡ് വ്യാപനം രൂക്ഷം ; ലോക്‌ഡോൺ പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോടും സംസ്ഥാനത്തോടും സുപ്രീംകോടതി

Latest ഇന്ത്യ

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അത് തടയാനായി ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രത്തോടും ഉപദേശിച്ച് സുപ്രീംകോടതി.

സമ്പൂര്‍ണ ലോക്ഡൗണിലൂടെ കൊറോണ വ്യാപനം കുറയ്ക്കാന്‍ സാധിക്കുമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കേന്ദ്ര സര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാരുകളോടുമാണ് കോടതി ഇക്കാര്യം പരിഗണിക്കാൻ പറഞ്ഞത്.

ഇന്നലെയാണ് കോടതിയുടെ നിര്‍ദേശമുണ്ടായത്.

എന്നാല്‍ കടുത്ത നിയന്ത്രണങ്ങൾ മതി എന്നാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസവും പറഞ്ഞത്. സംസ്ഥാനത്ത് നിലവില്‍ ലോക്ക്ഡൌണ്‍ വേണ്ടെന്നായിരുന്നു മന്ത്രിസഭാ തീരുമാനം. 15 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി ഉള്ള ജില്ലകളില്‍ ലോക്ക്ഡൌണ്‍ എന്ന കേന്ദ്ര നിര്‍ദേശം വന്നെങ്കിലും വേണ്ട എന്നായിരുന്നു സംസ്ഥാന തീരുമാനം, പകരം കര്‍ശന നിയന്ത്രണങ്ങളും രാത്രികാല കര്‍ഫ്യൂവും വാരാന്ത്യ നിയന്ത്രണവും തുടരും. സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ജനജീവിതത്തെ കൂടുതല്‍ ദുരിതത്തിലാക്കുമെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *