മുംബൈ: ലഹരിക്കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി.
അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവർക്കും കേസ് പരിഗണിച്ച ജസ്റ്റിസ് നിതിൻ ഡബ്യൂ സാംബ്രെ ജാമ്യം നൽകി.
ജാമ്യം അനുവദിക്കരുതെന്ന എൻസിബിയുടെ വാദം തള്ളിയാണ് കോടതി വിധി.
നേരത്തെ രണ്ടു തവണ വിചാരണ
ക്കോടതി ആര്യന് ജാമ്യം നിഷേധിച്ചിരുന്നു.
ആര്യൻഖാൻ മയക്കുമരുന്നിന് അടിമയാണെന്നും ആര്യൻഖാന് ലഹരിവ്യാപാരികളുമായി അടുത്ത ബന്ധമുണ്ടെന്നും എൻ.സി.ബി ബോംബെ ഹൈക്കോടതിയിൽ വാദിച്ചെങ്കിലും ആര്യന്റെ കൈയ്യിൽ നിന്ന് ലഹരി മരുന്ന് ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിൽ ഇനിയും കസ്റ്റഡി കാലാവധി നീട്ടാനാകില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു.