ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിതത്തിനും സംസ്​കാരത്തിനും വെല്ലുവിളി നേരിടുന്നു -പിണറായി

Latest ഇന്ത്യ

തിരുവനന്തപുരം: ലക്ഷദ്വീപിൽ നിന്ന്​ വരുന്നത്​ ഗൗരവകരമായ വാർത്തകളാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിതത്തിനും സംസ്​കാരത്തിനും വെല്ലുവിളി നേരിടുന്നു. ഇത്​ അംഗീകരിക്കാനാവി​ല്ല. ലക്ഷദ്വീപും കേരളവുമായി ദീർഘകാലത്തെ ബന്ധമാണ്​ നിലനിൽക്കുന്നത്​.

വളരെ ദൃഢമായ ഒരു ബന്ധമാണ്​ കേരളവും ലക്ഷദ്വീപും തമ്മിലുള്ളത്​. ഇത്​ തകർക്കാൻ ഗൂഢശ്രമം ആരംഭിച്ചുവെന്നാണ്​ വാർത്തകളിൽ നിന്ന്​ മനസിലാകുന്നത്​. ഇത്​ പ്രതിഷേധാർഹമാണ്​. ഇതിന്​ പിന്നിലുള്ളവർ ഇത്തരം നീക്കങ്ങളിൽ നിന്ന്​ പിന്മാറണമെന്നാണ്​ ആവശ്യപ്പെടാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു​.

Leave a Reply

Your email address will not be published. Required fields are marked *