രാജ്യത്ത് വീണ്ടും മൂന്നര ലക്ഷത്തിനടുത്ത് രോഗികൾ. 3,49,691 പേർക്ക് കോമഡി സ്ഥിരീകരിക്കുകയും 2767 പേർ മരിക്കുകയും ചെയ്തു. അതേസമയം 2,17,113 പേർ രോഗമുക്തിരാകുകയും ചെയ്തു. രാജ്യത്ത് ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,69,60,172 ആയി. ആകെ രോഗമുക്തരുടെ എണ്ണം 1,40,85,110. ഇത് വരെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ആകെ കൊവിഡ് ബാധിച്ച് മരിച്ചത് 1,92,311 പേരാണ്. നിലവിൽ രാജ്യത്ത് 26 ലക്ഷത്തോളം പേരാണ് ചികിത്സയിലുള്ളത്. 26,82,751 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സ തേടുന്നത്.