ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് ഗർഭിണിയായ ഡോക്ടർ മരണപ്പെട്ടു. തമിഴ്നാട്ടിലെ അനുപനാടി സർക്കാർ പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടറായ ഷൺമുഖപ്രിയയാണ് മരിച്ചത്. എട്ട് മാസം ഗർഭിണിയായിരുന്നു ഡോക്ടർ.
ആശുപത്രിയിൽ കോവിഡ് രോഗികളെ ചികിത്സിച്ചു കൊണ്ടിരിക്കേയാണ് ഡോക്ടർക്ക് രോഗബാധയുണ്ടായത്. ഗർഭിണിയായിരുന്നതിനാൽ പ്രതിരോധ വാക്സിനും സ്വീകരിക്കാനായില്ല. പത്ത് ദിവസം മുമ്പാണ് ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
തുടർന്ന് മധുരൈയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച്ച രാവിലെയാണ് ഡോക്ടർ മരണപ്പെട്ടത്. എട്ട് മാസം ഗർഭിണിയായിരുന്ന ഡോക്ടറുടെ കുഞ്ഞിനെയും രക്ഷിക്കാനായില്ല.