നീർച്ചാലിൽ യുവാവിനെ അയൽവാസി വെട്ടി പരിക്കേൽപിച്ചു.വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.
നീർച്ചാൽ കടമ്പള ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന അബ്ദുൽ കരീമി (35) നാണ് അയൽവാസിയുടെ വെട്ടേറ്റത്.
അയൽവാസിയായ രാമകൃഷ്ണ ഷെട്ടിയാണ്
വെട്ടിപ്പരിക്കേൽപ്പിച്ചത്.
കുട്ടികൾ കളിക്കുന്നതിനിടയിൽ പന്ത് അയൽവാസിയുടെ വീട്ടു വളപ്പിൽ പോയത് കുട്ടികൾക്കു തിരിച്ചു കൊടുക്കാത്തത് ചോദ്യം ചെയ്യാൻ പോയ അയൽവാസിയെ ആണ് വെട്ടിപ്പരിക്കേല്പിച്ചത്. കൈപ്പത്തിക്ക് വെട്ടേറ്റ് തൂങ്ങിയ നിലയിൽ യുവാവിനെ ഇ കെ നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.