ആലപ്പുഴയിൽ വെറും 52 രൂപയുടെ റേഷൻ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയ ആൾക്ക് പൊലീസ് 250 രൂപ പിഴ ചുമത്തി.
സർക്കാർ വക കിറ്റ് വാങ്ങാൻ പോയതാണ്. കിറ്റ് ഇല്ലാതിരുന്നതിനാൽ റേഷൻ അരിയും വാങ്ങി വരുവഴിയാണ് പിഴ.
റേഷൻ കാർഡ് കാണിച്ചു, വാങ്ങിയസാധനങ്ങൾ കാണിച്ചു എന്നിട്ടും പൊലീസ് അലിവുകാണിച്ചില്ല എന്ന് പ്രേംകുമാർ പറഞ്ഞതായാണ് റിപ്പോർട്ട്