ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ വകഭേദം ചൈനയിൽ മനുഷ്യനിൽ സ്ഥിരീകരിച്ചു

ബെയ്ജിംഗ്:ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ വകഭേദം ചൈനയിൽ മനുഷ്യനിൽ സ്ഥിരീകരിച്ചു. ചൈനയിലെ കിഴക്കൻ പ്രവിശ്യയായ ജിയാങ്‌സുവിലെ 41-കാരനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചൈനയുടെ നാഷണൽ ഹെൽത്ത് കമ്മിഷൻ അറിയിച്ചു. രോഗലക്ഷങ്ങളോടെ കഴിഞ്ഞ ഏപ്രിൽ 28-നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മേയ് 28-നാണ് H10N3 വൈറസ് ബാധയാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചത്. അതേസമയം എങ്ങനെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധയുണ്ടായതെന്ന കാര്യം വ്യക്തമായിട്ടില്ല.

Continue Reading

ദീര്‍ഘസമയം ജോലി ചെയ്യുന്നവരുടെ മരണനിരക്ക് ഉയരുന്നു, മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

ദീര്‍ഘസമയം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ ലക്ഷക്കണക്കിന് പേരാണ് പ്രതിവര്‍ഷം ലോകത്ത് മരണത്തിന് കീഴടങ്ങുന്നതെങ്കില്‍ കൊവിഡ് 19 മഹാമാരിക്ക് ശേഷം ആ മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്ന മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യസംഘടന. 2016 ല്‍ ദീര്‍ഘസമയത്തെ ജോലിഭാരം കാരണം പക്ഷാഘാതം വന്നും ഹൃദയാഘാതം വന്നും മരിച്ചത് 745000പേരാണ്. എന്‍വിയോണ്‍മെന്‍റ് ഇന്‍റര്‍നാഷണല്‍ ജേര്‍ണലിലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇത് സംബന്ധിച്ചുള്ള വിവരമുള്ളത്. ആഴ്ചയില്‍ 55 മണിക്കൂറോ അതിലധികമോ സമയം ജോലി ചെയ്യേണ്ടിവരുന്നവര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാവാന്‍ സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ […]

Continue Reading

ഖത്തർ ലോക കപ്പുമായി ബന്ധപ്പെട്ട് തൊഴിലവസരം : പ്രചരിക്കുന്ന വാർത്ത വ്യാജം

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി(എസ്‌സി)യില്‍ തൊഴിലവസരങ്ങളുണ്ട് എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് അധികൃതര്‍. തൊഴില്‍ അവസരങ്ങള്‍ എസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://Qatar2022.qa എന്നതിലോ എസ്‌സിയുടെ Linkedin പ്ലാറ്റ്‌ഫോമിലെ പേജിലൂടെയോ മാത്രമേ പ്രസിദ്ധീകരിക്കൂ. മറ്റുള്ള വ്യാജപ്രചാരണങള്‍ വിശ്വസിക്കരുതെന്നും കരുതിയിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളില്‍ തൊഴില്‍ അവസരമുണ്ടെന്ന് പറഞ്ഞാണ് പ്രചാരണം നടക്കുന്നത്

Continue Reading

പുകവലിക്കാർ സൂക്ഷിക്കുക; കോവിഡ് ബാധിച്ചാൽ ഗുരുതരമാകാനും മരണപ്പെടാനും 50 ശതമാനം സാധ്യത

യൂയോർക്ക്: പുകവലി ശീലമാക്കിയവർക്ക് കോവിഡ് ബാധിച്ചാൽ ഗുരുതരമാകാനും മരണത്തിനും വരെ ഇടയാകാൻ 50 ശതമാനം വരെ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന. പുകവലി ഉപേക്ഷിക്കലാണ് റിസ്ക് കുറക്കാനുള്ള ഏറ്റവും നല്ല മാർഗമെന്നും ഡബ്ല്യു.എച്ച്.ഒ പറയുന്നു. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനം ആണ് പുകവലിക്കാർക്ക് മുന്നറിയിപ്പുമായി പ്രസ്താവന ഇറക്കിയിരിക്കുന്നത്. പുകയില ഉപേക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’ എന്നതാണ് ഈ വർഷത്തെ കാമ്പയിൻ സന്ദേശം. സഹായം ആവശ്യമുള്ള ലക്ഷക്കണക്കിന് പുകയില ഉപയോക്താക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തിലാണ് കാമ്പയിൻ ആരംഭിച്ചത്. പുകവലി […]

Continue Reading

വിയറ്റ്‌നാമില്‍ കണ്ടെത്തിയത് വായുവിലൂടെ അതിവേഗം പടരുന്ന കൊവിഡ് വൈറസിനെ; ഇത് കൂടുതല്‍ അപകടകാരി

വിയറ്റ്‌നാമില്‍ വായുവിലൂടെ അതിവേഗം പടരുന്ന കൊവിഡ് വൈറസ് വകേഭദം കണ്ടെത്തി. ഇന്ത്യ, യു.കെ കൊറോണ വൈറസ് വകഭേദങ്ങളുടെ സങ്കരയിനമാണ് ഇപ്പോള്‍ വിയറ്റ്‌നാമില്‍ കണ്ടെത്തിയിരിക്കുന്നത്. അതിവേഗം പടരുന്ന ഈ വൈറസ് കൂടുതല്‍ അപകടകാരിയാണെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.

Continue Reading

ബഹ്‌റൈനിൽ പ്രതിദിന കൊവിഡ് രോഗികൾ വീണ്ടും 3,000 കടന്നു

മനാമ: ബഹ്റൈനില്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 3,274  കൊവിഡ് കേസുകള്‍. 2,533 പേര്‍ രോഗമുക്തരായി. 16 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 939 ആയി. 2,35,699 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2,05,962  പേര്‍ രോഗമുക്തി നേടി. . ആശുപത്രിയില്‍ ചികിത്സയിലുള്ള 412 പേരില്‍  291  പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Continue Reading

ഖത്തറിൽ ഇന്ന് 156 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് ;ഇരട്ടിയിലേറെ പേർക്ക് രോഗമുക്തി

ദോഹ: ഖത്തറില്‍ ഇന്ന 156 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 337 പേരാണ് രോഗമുക്തി നേടിയത്. 3,771 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്. ഇന്ന് രണ്ടുപേരാണ് ഖത്തറില്‍ കോവിഡ് ബാധിച്ചുമരിച്ചത്. രാജ്യത്ത് ഇതുവരെ 2,12,716 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 2,17,041. ഇന്ന് 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 234 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

Continue Reading

യുഎഇയില്‍ ഇന്ന് 1,812 പേര്‍ക്ക് കോവിഡ്; അഞ്ച് മരണം

അബൂദബി: യുഎഇയില്‍ 1,812 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,779 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ അഞ്ച് പുതിയ മരണങ്ങള്‍ കൂടി റിപോര്‍ട്ട് ചെയ്തു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 5,67,263 പേര്‍ക്ക് ഇതുവരെ യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,47,008 പേര്‍ സുഖം പ്രാപിച്ചു. 1,673 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Continue Reading

ബഹ്‌റൈനിൽ 24 മണിക്കൂറിനിടെ 21 പേർ കൊവിഡ് ബാധിച്ച് മരിച്ചു

മനാമ: ബഹ്റൈനില്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്  2,957 കൊവിഡ് കേസുകള്‍. 21 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്.1,746 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം  923 ആയി. 2,32,425 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2,03,429 പേര്‍ രോഗമുക്തി നേടി.  28,073 കൊവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്.

Continue Reading

കാത്തിരിപ്പിന് വിരാമം; സൗദിയിൽ രണ്ടാം ഡോസ് വാക്‌സിൻ വിതരണം തുടങ്ങി

ജിദ്ദ: കൊവിഡ് വാക്‌സിൻ്റെ ദൗര്‍ലഭ്യത കാരണം നീണ്ടുപോയ രണ്ടാം ഡോസ് വാക്‌സിന്‍ വിതരണം സൗദി പുനരാരംഭിച്ചു. തുടക്കത്തില്‍ 60ന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് രണ്ടാം ഡോസ് വിതരണം ചെയ്യുന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്‌സിന്‍ നിര്‍മാണ കമ്പനികളില്‍ നിന്ന് ആവശ്യത്തിന് വാക്‌സിന്‍ ലഭിക്കാതിരുന്ന സാഹചര്യത്തില്‍ രണ്ടാം ഡോസ് വിതരണം ഏപ്രില്‍ 10 മുതല്‍ താല്‍ക്കാലികമായി സൗദി നിര്‍ത്തിവച്ചിരുന്നു. വാക്‌സിന്‍ ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടാം ഡോസിനായി മാറ്റിവച്ച വാക്‌സിന്‍ ഒന്നാം ഡോസ് എടുക്കാത്തവര്‍ക്ക് നല്‍കാനുള്ള തീരുമാനത്തെ തുടര്‍ന്നായിരുന്നു ഇത്. […]

Continue Reading