മനാമ: ബഹ്റൈനില്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 3,274 കൊവിഡ് കേസുകള്‍. 2,533 പേര്‍ രോഗമുക്തരായി. 16 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്.
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 939 ആയി.
2,35,699 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2,05,962 പേര്‍ രോഗമുക്തി നേടി. . ആശുപത്രിയില്‍ ചികിത്സയിലുള്ള 412 പേരില്‍ 291 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.