ഫേസ്ബുക്ക് മെസഞ്ചർ വഴി പണം തട്ടുന്ന സംഘം സജീവം

Latest കേരളം

പുൽപള്ളി: വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ഫേസ്ബുക്ക് മെസഞ്ചർ വഴി പണം തട്ടുന്ന സംഘം വിലസുന്നു. ജനസ്വാധീനമുള്ള ആളു കളുടെ പേരിൽ വ്യാജ എഫ്.ബി അക്കൗണ്ട് ഉണ്ടാക്കി നേരിൽ പ ണം ആവശ്യപ്പെടുന്ന തരത്തിലാ ണ് തട്ടിപ്പ്. ഒരു മാസത്തിനിടെ വയനാട്ടിൽ നിരവധി ആളുകളുടെ പേ രിൽ ഇത്തരത്തിൽ വ്യാജ സന്ദേശ ങ്ങൾ അയച്ചിരുന്നു. വടക്കേ ഇന്ത്യ യിൽ നിന്നുള്ള ചിലരാണ് ഇതിന് പിന്നിലെന്നാണ് സൂചന. പരിചയമുള്ള സുഹൃത്തുക്കളുടെ ഫോട്ടായും മറ്റും വെച്ച് ഒറ്റ നോട്ടത്തിൽ യഥാർഥ അക്കൗണ്ടാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് സന്ദേശങ്ങൾ അയക്കുന്നത്. സമീപ കാലത്ത് ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ പേരിലും ഇത്തരത്തിൽ വ്യാജ സന്ദേ ശങ്ങൾ അയച്ചിരുന്നു. ഇതിനു പുറമെ ബത്തേരിയിലെ ചില വ്യാപാരികളുടെ പേരിലും സമാന രീതിയിൽ പണം ആവശ്യപ്പെട്ട് സന്ദേശ ങ്ങൾ പലർക്കും ലഭിച്ചു. സുഹൃ ത്തിന് വാഹനാപകടത്തിൽ പരി ക്കേറ്റെന്നും അത്യാവശ്യമായി പ ണം അടക്കണമെന്നുമാണ് മിക്ക സന്ദേശങ്ങളുടെയും ഉള്ളടക്കം. കഴിഞ്ഞ ദിവസം പുൽപള്ളിയിലെ മാധ്യമപ്രവർത്തകൻറെ പേരിലും ഇത്തരത്തിൽ സന്ദേശങ്ങൾ പലർക്കും ലഭിച്ചു. സന്ദേശം ലഭിച്ചവർ ഫോൺ വിളിച്ചു ചോദി ക്കുമ്പോഴാണ് തങ്ങളുടെ പേരിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്ന വിവരം അറിയുന്നത്.

കഴിഞ്ഞ ദിവസം പരിക്കേറ്റയാൾ ആശുപത്രിയിലാണെന്നും ഉടൻ പണമയക്കണമെന്നും ആവശ്യപ്പെട്ട് 8004089548, 8887157751 എന്നീ ഫോൺ നമ്പറുകളിൽ നിന്നാണ് പലർക്കും സന്ദേശം ലഭിച്ചത്. ഈ നമ്പറിലേക്ക് 5000 രൂപ മുത ൽ 20,000 രൂപവരെ ഉടൻ അയച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളാണ് ലഭിക്കുന്നത്. സമീപകാലത്ത് ഇത്തരത്തി ലുള്ള തട്ടിപ്പ് വ്യാപകമായിരിക്കു കയാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ലഭിക്കുന്നത്. തട്ടിപ്പ് സംഘങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *