തീ തുപ്പുന്ന അഗ്നിപർവ്വതത്തിൽ വച്ചുണ്ടാക്കിയ ഒന്നാന്തരം പിസ; അഗ്നിപർവ്വതത്തെ അടുക്കളയാക്കി മാറ്റിയ യുവാവിന്റെ വീഡിയോ വൈറൽ

പലയിടങ്ങളിൽ നിന്നും ഭക്ഷണം പാകം ചെയ്യുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ തീ തുപ്പുന്ന അഗ്നിപർവ്വതത്തിൽ നിന്നുള്ള ഭക്ഷണം പാകം ചെയ്യൽ ഒരു പക്ഷെ ആദ്യമായിരിക്കും. ഗോട്ടിമലയിൽ നിന്നുള്ള 34 കാരനായ ഡേവിഡ് ഗ്രേസിയ ആണ് ഇത്തരം ഒരു സാഹസത്തിന് മുതിർന്നത്. ഗോട്ടിമലയിലെ പക്കായ എന്ന സജീവ അഗ്നിപർവ്വതമാണ് ഡേവിഡ് ഗ്രേസിയ തൻ്റെ അടുക്കളയായി മാറ്റിയത്. ലാവ വന്ന് കൊണ്ടിരിക്കുന്ന മേഖലയിൽ നിന്ന് ഒന്നാന്തരം പിസയാണ് ഇദ്ദേഹം നിർമ്മിച്ചത്. പക്കായ പിസ എന്ന പേരും ഡേവിഡ് ഇതിന് നൽകിയിട്ടുണ്ട്. […]

Continue Reading

“അൽ അഖ്സയിൽ കീഴടങ്ങാൻ തയ്യാറല്ലാത്ത ധീരന്മാരെ കണ്ടു”.. ഫലസ്തീന്‍ ചെറുത്തുനില്‍പ്പിനെ പിന്തുണച്ച് ആര്‍ച്ച്ബിഷപ്പ്

ഫലസ്തീനികളുടെ ചെറുത്ത്നിൽപ്പിനെ പ്രകീർത്തിച്ചു ജറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ചിന്‍റെ ആര്‍ച്ച്ബിഷപ്പ് അടല്ല ഹന്ന . ‘അൽ അഖ്സയിൽ കീഴടങ്ങാൻ തയാറല്ലാത്ത നിരവധി ധീരന്മാരെ ഞാൻ കണ്ടു. മുസ്​ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള സയണിസ്റ്റ് പദ്ധതികളെയും അധിനിവേശത്തെയും പോരാടി ചെറുക്കുകയാണവർ. ഇസ്രായേൽ അധിനിവേശത്തെയും കോളനിവത്കരണത്തെയും അടിച്ചമർത്തലിനെയും സ്വേച്ഛാധിപത്യത്തെയും എതിർത്ത് സമൂഹത്തെ സംരക്ഷിക്കുകയാണവർ’ -ആർച്ച്ബിഷപ് പറഞ്ഞു.

Continue Reading

ഗാസയുമായി യുദ്ധം സ്ഥിരീകരിച്ച് ഇസ്രയേൽ

ഗാസയുമായി യുദ്ധം സ്ഥിരീകരിച്ച് ഇസ്രയേൽ. ഗാസ ആക്രമണത്തിന് തുടക്കം കുറിച്ചതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു. ലെബനൻ അതിർത്തിയിൽ നിന്ന് ഇസ്രയേൽ റോക്കറ്റ് ആക്രമണം ആരംഭിച്ചു. ഗാസ മുനമ്പ് ലക്ഷ്യമിട്ടാണ് ആക്രമണം. വ്യോമ ,കരസേനകൾ സംയുക്തമായി ആക്രമിക്കുന്നതിനാൽ ഗാസയിലേക്ക് കടക്കാനായില്ലെന്ന് ഇസ്രയേൽ അറിയിച്ചു. ഇസ്രയേൽ-പലസ്തീൻ ആക്രമണങ്ങളിൽ മരണം 100 കടന്നു. ഷെല്ലാക്രമണത്തിൽ 28 കുട്ടികൾ ഉൾപ്പെടെ 109 പേർ കൊല്ലപ്പെട്ടു. സംഘർഷത്തിൽ ഐക്യരാഷ്ട്ര സംഘടന ആശങ്ക അറിയിച്ചു.

Continue Reading

ഈദ് ദിനത്തിലും ഗസ്സയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ; കൊല്ലപ്പെട്ടവരുടെ എണ്ണം 87 ആയി

ഗസ്സ : ഈദ് ദിനത്തിലും ഗസ്സക്ക് നേരെ ഇസ്രായേൽ സൈന്യം ആക്രമണം തുടരുന്നു.ഇസ്രയേൽ യുദ്ധവിമാനങ്ങൾ ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയും ഗസ്സയിലെ വിവിധയിടങ്ങളിൽ ആക്രമണം നടത്തി. കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 87 ആയി ഉയർന്നെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരിൽ 18 കുട്ടികളും എട്ട് സ്ത്രീകളും ഉൾപ്പെടും. 508ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. തങ്ങളുടെ ഗസ്സ സിറ്റി കമാൻഡർ ബസ്സിം ഇസ്സ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. മുതിർന്ന നേതാക്കളും ഇദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ടിട്ടുണ്ട്. പലസ്തീൻ സുരക്ഷാ സേനയുടെയും പൊലീസിന്‍റെയും കേന്ദ്രങ്ങൾ […]

Continue Reading

ആശുപത്രി ജീവനക്കാരിയുടെ അശ്രദ്ധ; 23 കാരിക്ക് ഒറ്റത്തവണ നൽകിയത് 6 ഡോസ് കോവിഡ് വാക്സിൻ

23 കാരിയായ ഇറ്റാലിയൻ യുവതിക്ക് അബദ്ധത്തിൽ നൽകിയത് ആറ് ഡോസ് കോവിഡ് വാക്സിൻ. മധ്യ ഇറ്റലിയിലെ ട്യുസ്കാനിയിലുള്ള നോവ ആശുപത്രിയിലാണ് സംഭവം. കൂടുതൽ ഡോഡ് വാക്സിൻ സ്വീകരിച്ചെങ്കിലും യുവതിക്ക് നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്നാണ് റിപ്പോർട്ട്. ഫൈസർ ബയോടെകിന്റെ ആറ് ഡോസ് വാക്സിനാണ് യുവതിയിൽ അബദ്ധത്തിൽ കുത്തിവെച്ചത്. ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക വാക്സിൻ ഡപ്പിയിൽ ഉണ്ടായിരുന്ന മുഴുവൻ ഡോസും സിറിഞ്ചിൽ നിറച്ചതാണ് സംഭവത്തിന് ഇടയാക്കിയത്. ആറ് ഡോസാണ് ഡപ്പിയിൽ ഉണ്ടായിരുന്നത്. കുത്തിവെപ്പ് നൽകിയ […]

Continue Reading

പതിവായി ഓഫീസിലെ പാർട്ടികളിൽ നിന്ന് ഒഴിവാക്കപ്പെട്ടു; ജീവനക്കാരിക്ക് നഷ്ടപരിഹാരമായി ലഭിച്ചത് 20 ലക്ഷം രൂപ

യുകെയിലെ ഒരു കാർ ഡീലർഷിപ്പിൽ ജോലി ചെയ്തിരുന്ന റിസപ്ഷനിസ്റ്റിന് അടുത്തിടെ 23,000 യൂറോ (20,50,699 രൂപ) നഷ്ടപരിഹാരം ലഭിച്ചു. ഓഫീസിലെ പിസ്സ പാർട്ടികളിൽ നിന്ന് പതിവായി ഈ ജീവനക്കാരിയെ ഒഴിവാക്കിയതിനാണ് കമ്പനി യുവതിയ്ക്ക് 23,000 യൂറോ നഷ്ടപരിഹാരം നൽകേണ്ടി വന്നത്. മറ്റെല്ലായിടത്തും പോലെ മാൽഗൊർസാറ്റ ലെവിക്ക എന്ന സ്ത്രീ ജോലി ചെയ്തിരുന്ന ‘ഹാർട്ട്വെൽ’ എന്ന ഫോർഡ് ഡീലർഷിപ്പിലും പിസ പാ‍ർട്ടികൾ പതിവ് കാര്യമായിരുന്നു. ബർ‌ഗറുകൾ‌ മുതൽ‌ പിസ്സകൾ വരെ വിതരണം ചെയ്തുള്ള ഇത്തരം ചെറിയ പാ‍ർട്ടികൾ ഇവിടെ […]

Continue Reading

ഇസ്രായേലിൽ നടന്ന റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു

ഇസ്രായേലിൽ നടന്ന റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി മരിച്ചു. ഇസ്രായേലിൽ ഹോം മെയ്ഡ് ആയി ജോലി ചെയ്തിരുന്ന അടിമാലി കീരിത്തോട് സ്വദേശിനി സൗമ്യയാണ് കൊല്ലപ്പെട്ടത്. 5 വർഷമായി സൗമ്യ ഇസ്രായേലിൽ ജോലി ചെയ്യുകയായിരുന്നു. ഇന്ന് വൈകിട്ട് ഇസ്രയേൽ സമയം 3.30 ഓടെ (ഇന്ത്യൻ സമയം 6.30) ഇസ്രയിലിനെതിരേ ഗസ്സ നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. റോക്കറ്റ് ആക്രമണത്തിനിടെ കൂടെയുണ്ടായിരുന്ന വീൽചെയറിലായിരുന്ന രോഗിയുമായി സൗമ്യക്ക് രക്ഷപെടാൻ സാധിച്ചില്ല. ആക്രമണത്തിൽ കൂടെയുണ്ടായിരുന്ന രോഗിയും മരിച്ചു. ഇസ്രയേലിൽ തന്നെ ജോലി […]

Continue Reading

റഷ്യയിൽ സ്​കൂളിൽ വെടിവെപ്പ്​, 11 മരണം; ദുരൂഹത

റഷ്യൻ നഗരമായ കാസനിൽ സ്​കൂളിലുണ്ടായ വെടിവെപ്പിൽ ചുരുങ്ങിയത്​ പതിനൊന്ന്​ പേർ മരിച്ചതായി റോയി​േട്ടഴ്​സ്​ റിപ്പോർട്ട്​. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കൗമാരക്കാരായ രണ്ട്​ തോക്കുധാരികൾ ചേർന്നാണ്​ വെടിവെപ്പ്​ നടത്തിയതെന്ന്​ സൂചനയുണ്ടെന്ന്​ ചില റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. അതേസമയം, 19 കാരനായ ഒരാളാണ്​ വെടിവെപ്പ്​ നടത്തിയതെന്നും സ്​ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്​. സ്​കൂൾ കെട്ടിടത്തിന്​ മുകളിൽ നിന്ന്​ രണ്ട്​ കുട്ടികൾ നിലവിളിക്കുന്ന ഒരു വിഡ​ിയോ പുറത്തുവന്നിട്ടുണ്ട്​. വിഡിയോയിൽ വെടിയൊച്ചകളും കേൾക്കാം. മറ്റൊരു ദൃശ്യത്തിൽ ഒരു യുവാവിനെ പൊലീസ്​ കീഴ്​പ്പെടുത്തിയതായും […]

Continue Reading

മെയ് 30 മുതൽ ഖത്തറിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ തീരുമാനം

രണ്ടാം തരംഗത്തെ തുടർന്ന് ഏർപ്പെടുത്തിയ വിവിധ നിയന്ത്രണങ്ങൾ നാല് ഘട്ടങ്ങളിലായി പിൻവലിക്കുമെന്ന് ദേശീയ ആരോഗ്യനയരൂപീകരണ സമിതി അധ്യക്ഷൻ ഡോ അബ്ധുൽ ലത്തീഫ് അൽ ഖാൽ അറിയിച്ചു. മെയ് 28 മുതലായിരിക്കും ആദ്യ ഘട്ടം ആരംഭിക്കുക. മൂന്ന് ആഴ്‌ച്ച നീളുന്നതായിരിക്കും ഓരോ ഘട്ടവും. രണ്ടാം ഘട്ടം ജൂൺ 18 നും മൂന്നാം ഘട്ടം ജൂലൈ 9 നും തുടർന്ന് നാലാം ഘട്ടമായ ജൂലൈ മുപ്പതോടെ മുഴുവൻ നിയന്ത്രണങ്ങളും പിൻവലിച്ച് ജനജീവിതം സാധാരണ നിലയിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. മെയ്- 28 […]

Continue Reading

ജറുസലേം ദിന മാർച്ചിന് മുന്നോടിയായി ഇസ്രയേൽ പോലീസ് അൽ-അക്സാ പള്ളി ആക്രമിച്ചു; 200ലധികം പേർക്ക് പരിക്ക്

പാലസ്തീൻ പ്രക്ഷോഭകരുമായുള്ള രാത്രിയിലെ ഏറ്റുമുട്ടലിനുശേഷം പവിത്രമായ ജറുസലേമിലെ അൽ-അക്സാ പള്ളിയിൽ ഇസ്രായേൽ പോലീസ് ആക്രമണം നടത്തി. കിഴക്കൻ ജറുസലേമിൽ വച്ച് നടന്ന സംഘർഷത്തിൽ 200ലധികം ആളുകൾക്ക് പരിക്കേറ്റു. ജനക്കൂട്ടം പോലീസിന് നേരെ കല്ലെറിയുകയും പോലീസ് ഗ്രനേഡുകൾ പ്രയോഗിക്കുകയും ചെയ്തിനെ തുടർന്ന് സംഘർഷം രൂക്ഷമാകുകയായിരുന്നു. ജറുസലേം ദിനാചരണത്തിന്റെ ഭാഗമായി പള്ളി സ്ഥിതിചെയ്യുന്ന കോമ്പൗണ്ട് സന്ദർശിക്കുന്നതിൽ നിന്ന് ജൂതന്മാരെ വിലക്കാൻ ഇസ്രായേൽ പോലീസ് നേരത്തെ തീരുമാനിച്ചിരുന്നു. പാലസ്തീനികൾ ഇത് മനപൂർവമായ പ്രകോപനമായാണ് കണക്കാക്കുന്നത്. ഇസ്ലാമിക പുണ്യമാസമായ റമദാനിന്റെ അവസാന ദിനങ്ങളിലാണ് […]

Continue Reading