ഇന്നത്തെ സ്വർണ്ണവില
ഇന്ന് പവന് 200 രൂപ കൂടി1ഗ്രാംഃ 44151പവൻഃ 35320
Continue Readingഇന്ന് പവന് 200 രൂപ കൂടി1ഗ്രാംഃ 44151പവൻഃ 35320
Continue Readingഉപ്പള: 2.97 ലിറ്റർ കർണ്ണാടക മദ്യം കടത്താൻ ശ്രമിച്ച മധ്യ വയസ്‌കനെതിരെ കേസ്. ഉപ്പള പച്ചിലമ്പാറ സ്വദേശി യു.ചന്ദ്രഹാസ(49)ക്കെതിരെയാണ് കുമ്പള റേഞ്ച് ഇൻസ്പെക്ടർ എം.എ അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം കേസെടുത്തത്. മംഗലാപുരം – കാസർഗോഡ് ദേശീയ പാതയ്ക്ക് സമീപത്ത് നിന്നാണ് 90 മില്ലിയുടെ 33 പാക്കറ്റ് മദ്യം പിടി കൂടിയത്. പ്രതി ഓടി പ്പോയതിനാൽ അറസ്റ്റ് ചെയ്തിട്ടില്ല. സംഘത്തിൽ സി.ഇ.ഓ മാരായ കെ ജിജിത്ത്കുമാർ, എം.ശ്രീജീഷ്, കെഅമിത്, എന്നിവരുണ്ടായിരുന്നു
Continue Readingജില്ലയുടെ സ്വന്തം ഓക്സിജൻ പ്ലാന്റ് യാഥാർഥ്യത്തിലേക്ക് പൊതുമേഖലയിലെ ജില്ലയുടെ ഓക്സിജൻ പ്ലാന്റ് യാഥാർഥ്യമാകുന്നു. ചട്ടഞ്ചാലിലെ വ്യവസായ പാർക്കിൽ ജില്ലാ നിർമിതി കേന്ദ്രം പ്ലാന്റിന്റെ അടിസ്ഥാന നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചതിന് പിന്നാലെ ഇവിടെ സ്ഥാപിക്കാനുള്ള പ്ലാന്റ് എത്തി. 1.87 കോടി ചിലവ് വരുന്ന പ്ലാന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാർ, അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥൻ ജില്ലാ വ്യവസായ കേന്ദ്രം മാനജേർ കെ.സജിത് കുമാർ, ഡോ.എ.ടി.മനോജ് […]
Continue Readingകാസർഗോഡിന് എയിംസ് വേണമെന്ന ആവശ്യം കേന്ദ്രത്തിന് നൽകുന്ന പ്രൊപ്പോസലിൽജില്ലയെ ഉൾപെടുത്തതിന്നെതിരെ ജില്ലയിലെ ഇടത് വലത് എൻ ഡി എ,രാഷ്ട്രീയ നേതാക്കൾ പ്രതികരിക്കാൻ മടിക്കുന്നത് എന്ത് കൊണ്ട്? കോവിഡ് കാലത്ത് കർണാടക സർക്കാർ അതിർത്തി അടച്ചിട്ടത്തിന്റെ കാരണത്താൽ ഇരുപതോളം പേർ ചികിത്സകിട്ടാതെ മരിക്കാനിടയായ ജില്ലയുടെ ആരോഗ്യ ശോചനീയാവസ്‌ഥ വളരെ ചർച്ചചെയ്യപ്പെട്ടതാണ്എൻഡോസൽഫാൻ ദുരിതം ഏറ്റുവാങ്ങിയ ജില്ലയുടെ ജനങ്ങളെ നിരന്തരം അവഗണിക്കുന്ന സർക്കാറുകൾ മുറവിളികൾക്ക് ശേഷം ജില്ലക്ക് അനുവദിച്ച മെഡിക്കൽ കോളേജ്നെ പോലും യാതൊരു ചികിത്സ സൗകര്യം പോലും ലഭ്യമല്ലാത്ത വെറും […]
Continue Readingകാഞ്ഞങ്ങാട്: നൈറ്റ് പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് ജീപ്പ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ഭീഷണിപ്പെടുത്തിയ മൂന്നുപേർക്കെതിരെയാണ് ഹോസ്ദുർഗ് പോലീസ് കേ സെടുത്തത്, ചാമുണ്ഡിക്കുന്ന് കൊട്ടിലങ്ങാട് റോഡിൽ നിഷാന്ത്ചിത്താരി പു തിയവളപ്പിലെ ഖലീൽ ഇബ്രാ ഹിം, ബഷീർ ഷെയ്ക്ക് എന്നിവർക്കെതിരെയാ ണ് കേസ് നീലേശ്വരം പോലീസ് സ്റ്റേ ഷനിലെ സിവിൽ പോലീസ് ഓഫീസർ കുഞ്ഞബ്ദുള്ളയുടെ പരാതിയിലാണ് ഹോസ്ദുർഗ് പോലീസ് കേസെടുത്തത്. നീലേശ്വരം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ കുഞ്ഞബ്ദുള്ള ഇന്നലെ ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു നൈറ്റ് പ […]
Continue Readingലയൺസ് ക്ലബ് ഓഫ് ചന്ദ്രഗിരിയുടെ ആഭിമുഖ്യത്തിൽ “അന്നം അമൃതം”പദ്ധതിയുടെ ഭാഗമായി കാസറഗോഡ് ജനറൽ ഹോസ്പിറ്റലിലെ രോഗികൾക്ക് ഭക്ഷണ വിതരണം നടത്തി .ക്ലബ് പ്രസിഡന്റ് ഇഖ്ബാൽ പട്ടുവത്തിൽ ,ട്രഷറർ മഹമൂദ് ഇബ്രാഹിം വൈസ് പ്രസിഡന്റ് റഹീസ് ,സുനൈഫ് എം എ എച് ,ഹാരിഫ് തളങ്കര ,സിദ്ദിഖ് ചെമ്മനാട് ,ശിഹാബ് തൊരവളപ്പിൽ എന്നിവർ നേതൃത്വം നൽകി.
Continue Readingകാസര്‍കോട്: കോവിഡ്-19 രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രതിവാര ഇന്‍ഫെക്ഷന്‍ ജനസംഖ്യാ അനുപാതം (ഡബ്ല്യുഐപിആര്‍) 10ന് മുകളില്‍ വരുന്ന ജില്ലയിലെ രണ്ട് വാര്‍ഡുകളെ ഒക്ടോബര്‍ 12 മുതല്‍ 18 വരെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവിട്ടു. ഒക്ടോബര്‍ നാല് മുതല്‍ 10വരെ ഡബ്ല്യുഐപിആര്‍ 10 ന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്ത തദ്ദേശ സ്ഥാപനങ്ങള്‍:കോടോം ബേളൂര്‍- വാര്‍ഡ് അഞ്ച്, ഡബ്ല്യുഐ.പി.ആര്‍ 11.02, കുറ്റിക്കോല്‍-വാര്‍ഡ് 14, ഡബ്ല്യുഐ.പി.ആര്‍ 10.09 മൈക്രോ കണ്‍ടെയ്ന്‍മെന്റ് […]
Continue Readingകാസര്‍കോട്: കാസര്‍കോട് പരപ്പയില്‍ അഞ്ച് പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. കടിയേറ്റ ഇവര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മുലപ്പാറയിലെ സോജി (48), പരപ്പയിലെ ഓട്ടോ ഡ്രൈവര്‍ പ്രതിഭാനഗറിലെ മുരളീധരന്‍ (39), കുപ്പമാട് വിബിന്‍ (23) മുലപ്പാറയിലെ നിതീഷ് (13) പട്ടളത്തെ സുദര്‍ശനന്‍ (13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം ആണ് സംഭവം. പട്ടിയെ നാട്ടുകാര്‍ തല്ലിക്കൊന്നു.
Continue Readingകാഞ്ഞങ്ങാട്: പുതുക്കൈ, നരിക്കാട്ടറയിലെ പുതുപ്പാടിയില്‍ മനോജ് കുമാര്‍ (44) കിടപ്പു മുറിയില്‍ തൂങ്ങി മരിച്ചു. ഭാര്യ പ്രമീള പുലര്‍ച്ചെ 5.30 മണിയോടെ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയതിനു ശേഷമാണ് തൂങ്ങിയത്. അയല്‍വാസികളുടെ സഹായത്തോടെ ഉടന്‍ നീലേശ്വരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്‌ക്ക് ഇടയാക്കിയതെന്നു സംശയിക്കുന്നു.കൊട്ടന്‍- നാരായണി ദമ്പതികളുടെ മകനാണ്. മക്കള്‍: മിഥുന, മഞ്‌ജിമ. സഹോദരങ്ങള്‍: ഉഷ, ശ്രീജ, ഷീബ.
Continue Readingതിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രകാലാവസ്ഥ വകുപ്പ് നാളെ (12) ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള- കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ 14-10-2021 മുതല്‍ 15-10-2021 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 14-10-2021 മുതല്‍ 15-10-2021 […]
Continue Reading