എസ്.എസ്.എല്‍.സി പരീക്ഷാ ഫലം നാളെ

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ബുധനാഴ്ച മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറിലാണ് പ്രഖ്യാപനം. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ( keralaresults.nic.in) വിദ്യാര്‍ഥികള്‍ക്ക് ഫലം ലഭ്യമാകുംഎസ്.എസ്.എല്‍.സി പരീക്ഷയില്‍ ഇതുവരെ കാണാത്ത ഏറ്റവും വലിയ വിജയശതമാനമായിരുന്നു (99.47) കഴിഞ്ഞ വര്‍ഷത്തേത്. വിജയശതമാനം 99 കടക്കുന്നത് കടക്കുന്നതും ആദ്യമായിരുന്നു. കഴിഞ്ഞ തവണത്തെ വിജയശതമാനം ഇത്തവണയും ആവര്‍ത്തിക്കുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. ഫോക്കസ് ഏരിയയ്ക്ക് പുറത്ത് നിന്ന് ചോദ്യമുണ്ടായതും ഇത്തവണ വിജയശതമാനം കുറയാന്‍ […]

Continue Reading

പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരേ ബോംബേറ്; ചക്കരക്കല്ലിലും പയ്യന്നൂരിലും സംഘര്‍ഷം

കൊച്ചി: വിമാനത്തില്‍വെച്ച് മുഖ്യമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധത്തിന് പിന്നാലെ ഉടലെടുത്ത സംഘര്‍ഷാവസ്ഥ സംസ്ഥാനത്ത് തുടരുന്നു. കണ്ണൂര്‍ ചക്കരക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തു. ചക്കരക്കല്ലിലെ എന്‍.രാമകൃഷ്ണന്‍ സ്മാരക മന്ദിരമാണ് തകര്‍ത്തത്. ഓഫിസ് ജനല്‍ ചില്ലുകളും, ഫര്‍ണ്ണിച്ചറുകളും തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.അക്രമത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പയ്യന്നൂര്‍ കാറമേല്‍ പ്രിയദര്‍ശിനി യൂത്ത് സെന്ററും അടി്ച്ചു തകര്‍ത്തു.കോഴിക്കോട് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരേ ബോംബേറുണ്ടായി.അര്‍ധരാത്രി 12.55 ഓടെയാണ് ആക്രമണമുണ്ടായത്. ഓഫീസിന് കേടുപാടുകള്‍ സംഭവിച്ചു. കുന്നുമ്മക്കരയിലും […]

Continue Reading

വീടിന് മുകളില്‍ ഷീറ്റ് പാകുന്നതിന് അളവ് എടുക്കുന്നതിനിടെ വെല്‍ഡിംഗ് സ്ഥാപന ഉടമ വീണു മരിച്ചു

ബന്തിയോട്: വീടിന്റെ മുകളിൽ ഷീറ്റ് പാകുന്നതിന് അളവ് എടുക്കുന്നതിനിടെ വെൽഡിംഗ് സ്ഥാപന ഉടമ വീണു മരിച്ചു. ഹേരൂർ കങ്കുവെ വീട്ടിലെ പരേതനായ ഐത്തപ്പ ഷെട്ടിയുടെയും കമലയുടെയും മകൻ സന്ദീപ്പ് ഷെട്ടി(35)ആണ് മരിച്ചത്. ഹേരൂർ ബി.സി റോഡിലെ ആരാധിക വെൽഡിംഗ് ഗ്യാരേജ് ഉടമയും യുവമോർച്ച മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡണ്ടുമാണ് സന്ദീപ് ഷെട്ടി. ഇന്നലെ ഉച്ചയോടെ മണ്ടക്കാപ്പിലെ ഒരു വീടിന്റെ ഒന്നാം നിലയിൽ കയറി അളവ് എടുക്കുന്നതിനിടെയാണ് കാൽ വഴുതി വീണത്. നാട്ടുകാർ ഉടൻ തന്നെ ബന്തിയോട്ടെ സ്വകാര്യ […]

Continue Reading

മുസ്‌ലിം കോര്‍ഡിനേഷന്‍ രാജ് ഭവന്‍ മാര്‍ച്ചുമായി ബന്ധമില്ലെന്ന് സമസ്ത; ‘അനുമതിയോ അംഗീകാരമോ ഇല്ല’

കോഴിക്കോട്: മുസ്ലിം കോഓഡിനേഷന്‍ എന്ന പേരില്‍ നാളെ നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചുമായി ബന്ധമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ. സമസ്തയുടെ അനുമതിയോ അംഗീകാരമോ ഇല്ലാതെയുള്ള ഇത്തരം പരിപാടികള്‍ക്ക് സംഘടനയുമായി ബന്ധമുണ്ടായിരിക്കുന്നതല്ലെന്നും വ്യക്തമാക്കി. മാര്‍ച്ചുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പേര് ഉള്‍പ്പെടുത്തിയുള്ള പ്രചാരണ പോസ്റ്ററുകളും മെസ്സേജുകളും സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ അനുമതിയോ അംഗീകാരമോ ഇല്ലാതെയുള്ള ഇത്തരം പരിപാടികള്‍ക്ക് സമസ്തയുമായി ബന്ധമുണ്ടായിരിക്കുന്നതല്ലെന്നും വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു. പ്രവാചകനിന്ദക്കെതിരെ സമസ്ത […]

Continue Reading

കാസർകോട് ബിജെപിയിൽ വീണ്ടും പുകച്ചിൽ ▪️സംസ്ഥാന സെക്രട്ടറി അഡ്വ കെ ശ്രീകാന്തിനെതിരെ ഫ്ളക്സ്

കാസർകോട്:▪️കാസര്‍കോട് ബിജെപിയിലെ ഭിന്നത പരിഹരിച്ചെന്ന് സംസ്ഥാന നേതൃത്വം ആവര്‍ത്തിക്കുന്നതിനിടെ സംസ്ഥാന സെക്രട്ടറി അഡ്വ കെ ശ്രീകാന്തിനെതിരെ വീണ്ടും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ശ്രീകാന്ത് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഫ്‌ലകസ് ബോര്‍ഡിലുള്ളത്. ശ്രീകാന്തിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയ ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ ചെരുപ്പുമാലയിട്ടും പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. നഗരത്തിന്റെ പല ഭാഗങ്ങളിലും മഞ്ചേശ്വരത്തും ഹൊസങ്കടിയിലും ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Continue Reading

‘ഇങ്ങനെയാണോ വണ്ടി ചെക്ക് ചെയ്യണേ’… പൊലീസുകാരോട് കയർത്ത് എ.കെ.എം അഷ്‌റഫ് എം.എൽ.എ (വീഡിയോ )

മഞ്ചേശ്വരം സ്റ്റേഷൻ പരിധികളിൽ പൊലീസ് നിയമം പാലിക്കാതെ വാഹന പരിശോധന നടത്തി യാത്രക്കാരെ പീഡിപ്പിക്കുകയാണെന്ന് എ.കെ.എം അഷ്‌റഫ് എം.എൽ.എ പറഞ്ഞു. സ്ത്രീകൾ ഉൾപ്പടെയുള്ള സാധാരണക്കാരായ വാഹന യാത്രക്കാർക്ക് 5000 മുതൽ 20,000 രൂപ വരെ പിഴയിട്ട് പീഡിപ്പിക്കുന്നതായും എം.എൽ.എ ആരോപിച്ചു.

Continue Reading

കാലിച്ചാനടുക്കത്ത് രണ്ട് പേര്‍ക്ക് വെടിയേറ്റു, സ്‌കൂട്ടറിന് തീയിട്ടു; യുവാവിനെതിരെ കേസ്

കാഞ്ഞങ്ങാട്: തായന്നൂര്‍ കാലിച്ചാനടുക്കത്ത് രണ്ടുപേര്‍ക്കു വെടിയേറ്റു.ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. എയര്‍ ഗണ്‍ ഉപയോഗിച്ചാണ് യുവാവ് അക്രമം കാട്ടിയത്.പരിക്കേറ്റ കാലിച്ചാനടുക്കം സ്വദേശികളായ ചാക്കേ (51), സ്‌കറിയ എന്നിവരെ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തിട്ടുണ്ട്. പരാക്രമം കാട്ടിയ യുവാവ് റിട്ട.എസ്.ഐ കൂടിയായ പിതാവിന്റെ സ്‌കൂട്ടിക്കും തീയിട്ടതായി വിവരമുണ്ട്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. അന്വേഷണം നടന്നു വരികയാണ്.

Continue Reading

പ്രകൃതി വിരുദ്ധ പീഡനം: മദ്രസാഅധ്യാപകന്‍ അറസ്റ്റില്‍

ആദൂർ: പതിമൂന്നുകാരനായ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. കർണ്ണാടക ബണ്ട്വാൾ സ്വദേശി സുബൈർ ദാരിമി (45)യെയാണ് ആദൂർ സി.ഐ എ.അനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഈ അധ്യാപകൻ നേരത്തെ ജോലി ചെയ്തിരുന്ന ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മദ്രസയിൽ പഠിക്കുന്ന പതിമൂന്നുകാരനെ മൂന്ന് മാസക്കാലം പീഡിപ്പിച്ചുവെന്നാണ് പരാതി. ജനുവരി മുതലുള്ള കാലയളവിലാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു. ഇപ്പോൾ ജോലി ചെയ്യുന്ന മദ്രസയിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിവിൽ പൊലീസ് ഓഫീസർമാരായ നാരായണൻ, […]

Continue Reading

ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ചു : ഭാര്യയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി

ജബല്‍പൂര്‍ : ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ച ഭാര്യയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി. മധ്യപ്രദേശിലെ ജബല്‍പൂര്‍ സ്വദേശിയായ വിഭോര്‍ സാഹു(30) ഭാര്യ റിതു(23) എന്നിവരാണ് മരിച്ചത്. ജബല്‍പൂരിലെ വിഭോറിന്റെ വീട്ടില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. വിഭോറിന്റെ അമ്മയും സഹോദരനും ദമ്പതികളുടെയൊപ്പമായിരുന്നു താമസം. ഒരു ചടങ്ങിന് പോയി തിരിച്ചെത്തിയ ഇവരാണ് വീടിനുള്ളില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. ഡ്രൈവറായിരുന്ന വിഭോര്‍ പതിനഞ്ച് ദിവസമായി ജോലിക്ക് പോയിരുന്നില്ല എന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇതിനെച്ചൊല്ലി ദമ്പതികളുടെ ഇടയില്‍ അസ്വാരസ്യങ്ങള്‍ […]

Continue Reading

‘പൈസ ഇല്ലെങ്കില്‍ എന്തിനാടാ ഡോര്‍ പൂട്ടുന്നേ’; നിരാശയിൽ കടയില്‍ കള്ളന്റെ എഴുത്ത്

കുന്നംകുളത്തെ വ്യാപാര സമുച്ചയത്തിലെ മൂന്നു കടകളില്‍ കള്ളന്‍ കയറി. കടകളുടെ പൂട്ട് പൊളിച്ചായിരുന്നു കള്ളന്‍ അകത്തുക്കയറിയത്. ഒരു കടയില്‍ നിന്ന് കള്ളന് പന്ത്രണ്ടായിരം രൂപയും മറ്റൊരു കടയില്‍ നിന്ന് അഞ്ഞൂറു രൂപയും കിട്ടി. പക്ഷേ, മൂന്നാമത്തെ കടയില്‍ നിന്ന് കള്ളന് പണം കിട്ടിയില്ല. ഈ കടയില്‍ നിന്ന് കള്ളന്‍ എടുത്തതാകട്ടെ ഒരു ജോഡി ഡ്രസ് മാത്രം.ചില്ലുക്കൊണ്ടുള്ള വാതിലായിരുന്നു ഈ കടയുടേത്. ഈ ചില്ല് പൊട്ടിച്ചാണ് കള്ളന്‍ അകത്തുക്കയറിത്. പക്ഷേ, കടയുടമ പണമൊന്നും ഇവിടെ സൂക്ഷിച്ചിരുന്നില്ല. നിരാശനായ കള്ളന്‍ […]

Continue Reading