നാസർ നങ്ങാരത്ത് എസ്.ഇ.യു സംസ്ഥാന ട്രഷറർ

കാസർകോട്: സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന ട്രഷററായി നാസർ നങ്ങാരത്തിനെ തെരഞ്ഞെടുത്തു. മലപ്പുറത്ത് വെച്ച് നടന്ന എസ് ഇ യു സംസ്ഥാന കൗൺസിൽ യോഗമാണ് നാസറിനെ ട്രഷറർ ആയി തെരഞ്ഞെടുത്തത്. സിബി മുഹമ്മദ് (പത്തനംതിട്ട) പ്രസിഡണ്ടും, ആമിർ കോഡൂർ (മലപ്പുറം) ജനറൽ സെക്രട്ടറിയുമാണ്. വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനായ നാസർ നങ്ങാരത്ത് തൃക്കരിപ്പൂർ സ്വദേശിയാണ്. മുമ്പ് എസ്.ഇ.യു ജില്ലാ പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡണ്ട്, ഓർഗനൈസിംഗ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ജില്ലയിൽ […]

Continue Reading

അധ്യാപക ഒഴിവ്

▪️കാസർകോട് : ഗവ. കോളേജിൽ സുവോളജി, ഫിസിക്‌സ്, കൊമേഴ്‌സ് വിഷയങ്ങളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. സുവോളജി 15-നും ഫിസിക്‌സ്‌ 16-നും കൊമേഴ്‌സ്‌ 17-നും അഭിമുഖം നടക്കും. ഫോൺ: 04994 256027. ▪️തളങ്കര : ഗവ. മുസ്‌ലിം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് (സീനിയർ-രണ്ട്), കൊമേഴ്‌സ് (സീനിയർ), ബോട്ടണി (ജൂനിയർ) അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 14-ന് രാവിലെ 11-ന്. ▪️കുറ്റിക്കോൽ : ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം […]

Continue Reading

കോവിഡ് കേസുകൾ ഉയരുന്നു; മൂന്നാം ദിവസവും രണ്ടായിരം കടന്ന് രോഗികള്‍, കൂടുതൽ കേസുകൾ എറണാകുളത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് രോഗികൾ രണ്ടായിരം കടന്നു. ഇന്നലെ 2,415 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കേസുകൾ രണ്ടായിരം കടന്നതിനുശേഷമുള്ള ഉയർന്ന കണക്കാണിത്. അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് പന്ത്രണ്ട് ശതമാനമായി. സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകൾ പന്ത്രണ്ടായിരം കടന്നു. എറണാകുളത്താണ് തുടർച്ചയായി കൂടുതൽ കേസുകൾ രേഖപ്പെടുത്തുന്നത്.ഇന്നലെ 796 പേർക്കാണ് രോഗബാധയുണ്ടായത്. അയ്യായിരത്തോടടുക്കുകയാണ് എറണാകുളത്തെ ആക്ടീവ് കേസുകൾ. തിരുവനന്തപുരത്ത് 368 പേർക്കും കോട്ടയത്ത് 260 പേർക്കും […]

Continue Reading

പീഡന പരാതിയിൽ അറസ്റ്റിലായ അധ്യാപകൻ കെ.വി ശശികുമാറിന് എല്ലാ കേസുകളിലും ജാമ്യം; ഉടൻ ജയിൽമോചിതനാകും

മലപ്പുറം: പീഡന പരാതിയിൽ അറസ്റ്റിലായ മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂൾ മുൻ അധ്യാപകൻ കെ.വി ശശികുമാറിന്‌ എല്ലാ കേസുകളിലും ജാമ്യം. രണ്ട് പോക്സോ കേസുകളിലും, മറ്റ് നാല് പീഡന പരാതികളിലുമാണ് ജാമ്യം ലഭിച്ചത്. ആറ്‌ കേസുകളിലും ജാമ്യം ലഭിച്ചതോടെ ശശികുമാർ ഉടൻ ജയിൽ മോചിതനാകും. പോക്സോ കേസുകളിൽ മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയും, മറ്റ് നാല് പീഡന കേസുകളിൽ പെരിന്തൽമണ്ണ കോടതിയുമാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മേയിലാണ് ശശികുമാറിനെ അറസ്റ്റ് ചെയ്തത്. അധ്യാപകനായിരിക്കെ പീഡിപ്പിച്ചുവെന്ന് രണ്ട് പൂർവ വിദ്യാർഥിനികളുടെ […]

Continue Reading

ബ്രേക് പൊട്ടി; നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മതിലിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരിക്ക് (വീഡിയോ)

പുത്തിഗെ; നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മതിലിലിടിച്ചു നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്.സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സ്‌കൂള്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പള്ളത്ത് നിന്നും ഗുണജയിലേക്ക് കുട്ടികളെ കയറ്റാന്‍ പോകുമ്പോഴാണ് അപകടം. ഡ്രൈവര്‍ സിദ്ദിഖ് ഒളമുഖറിന്റെ സമയോചിത ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി.ബ്രേക് ലഭിക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞ സിദ്ധിഖ് വളരെ ശ്രദ്ധയോടെ മതിലില്‍ ഇടിച്ചു ബസ് നിര്‍ത്തുകയായിരുന്നു പരിക്കേറ്റ കുട്ടികളെ കാസര്‍കോട് സ്വകാര്യ ആശുപത്രിയിലും കാഞ്ഞങ്ങാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Continue Reading

അധ്യാപക ഒഴിവ്

▪️ദേലംപാടി : ദേലംപാടി ജി.വി.എച്ച്‌.എസ്‌.എസിൽ ഹൈസ്കൂൾ വിഭാഗം ഊർജതന്ത്രം ഒന്ന് (മലയാളം) ഒഴിവിലേക്കുള്ള അഭിമുഖം ഒൻപതിന് വ്യാഴാഴ്ച രാവിലെ 10 മണിക്ക്‌ സ്കൂൾ ഓഫീസിൽ. ഫോൺ: 9495461331. ▪️ചെറുവത്തൂർ : ഗവ. ടെക്നിക്കൽ സ്കൂളിൽ മെക്കാനിക്കൽ വിഭാഗം വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ/ഡ്രാഫ്‌റ്റ്‌സ്‌മാൻ ഗ്രേഡ് 2 അഭിമുഖം ജൂൺ ഒൻപതിന് രാവിലെ 10ന് നടക്കും. വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ അഭിമുഖം ഒൻപതിന് രണ്ടിനും ഇലക്‌ട്രിക്കൽ വിഭാഗം ട്രേഡ്‌സ്‌മാൻ അഭിമുഖം 10ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കും. ഫോൺ. […]

Continue Reading

എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു; മരണകാരണം വ്യക്തമല്ല, മറ്റ് അസുഖങ്ങളില്ലായിരുന്നെന്ന് മാതാപിതാക്കൾ

കണ്ണൂർ: എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ പാനൂർ കണ്ണങ്കോടിനടുത്താണ് സംഭവം. കണ്ണങ്കോട് പുതുക്കോട് അബ്ദുൾ റസാഖിന്റെയും അഫ്‌സയുടെയും മകൾ ഫർമി ഫാത്തിമയാണ് മരിച്ചത്.മൊകേരി രാജീവ് ഗാന്ധി ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയാണ്. ഇന്നലെ രാത്രി വീട്ടിൽവച്ച് ദേഹാസ്വാസ്ത്ഥ്യം ഉണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. തുടർന്ന് തലശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ മരണം സ്ഥിരീകരിച്ചു. ഫർമിയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് മാതാപിതാക്കൾ പറയുന്നു.മൃതദഹം പോസ്റ്റ്‌മോർട്ടത്തിനായി തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇതിനുശേഷം മാത്രമേ മരണകാരണം വ്യക്തമായി അറിയാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് […]

Continue Reading

മഞ്ചേശ്വരം കോഴക്കേസിൽ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പും

കാസര്‍കോട്: മഞ്ചേശ്വരം കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. പട്ടികജാതി/പട്ടിക വർഗ്ഗ അതിക്രമം തടയൽ വകുപ്പു കൂടിയാണ് സുരേന്ദ്രനെതിരെ ചുമത്തിയത്. ക്രൈംബ്രാഞ്ച് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് സുരേന്ദ്രനെതിരെ പുതിയ വകുപ്പ് ചുമത്തിയിട്ടുള്ളത്.മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട്‌ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചിനാണ് കെ.സുന്ദര മാധ്യമങ്ങളിലൂടെ നാമനിര്‍ദേശപ്രത്രിക പിന്‍വലിക്കുന്നതിനുണ്ടായ കാരണം വെളിപ്പെടുത്തിയത്. ബി.ജെ.പി സംസ്ഥാന […]

Continue Reading

അധ്യാപക ഒഴിവ്

▪️നീലേശ്വരം : കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൽ.പി.എസ്.എ. അധ്യാപക ഒഴിവിലേക്ക് അഭിമുഖം ഏഴിന് 11 മണിക്ക്‌ സ്കൂൾ ഓഫീസിൽ നടക്കും. ▪️മുള്ളേരിയ : ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുള്ളേരിയയിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. വൊക്കേഷണൽ ടീച്ചർ എം.എഫ്.എസ്. (എം.കോം., എം.ബി.എ. മാർക്കറ്റിങ്), അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ (എം.കോം.), എൻ.വി.ടി. കൊമേഴ്‌സ്, ഇ.ഡി. (എം.കോം, ബി.എഡ്, സെറ്റ്). അഭിമുഖം 14-ന് രാവിലെ 10.30 ▪️കയ്യൂർ : ജി.വി.എച്ച്.എസ്.എസ്. കയ്യൂരിൽ സംസ്കൃതം പാർട്ട് […]

Continue Reading

വെള്ളമെന്ന് കരുതി; മണ്ണെണ്ണ എടുത്ത് കുടിച്ചു; ഒന്നര വയസ്സുകാരൻ മരിച്ചു

കൊല്ലം ചവറയിൽ ബന്ധുവീട്ടിലെത്തിയ ഒന്നര വയസ്സുകാരൻ മണ്ണെണ്ണ കുടിച്ചു മരിച്ചു. ചവറ കോട്ടയ്ക്കകം ചെഞ്ചേരിൽ കൊച്ചുവീട്ടിൽ ഉണ്ണിക്കൃഷ്ണ പിള്ളയുടെയും രേഷ്മയുടെയും മകൻ ആരുഷ് ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5നു പയ്യലക്കാവിലെ ഉണ്ണിക്കൃഷ്ണന്റെ സഹോദരന്റെ വീട്ടിൽ മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു കുട്ടി.ഇടയ്ക്കിടെ വെള്ളം കുടിക്കുന്ന ശീലമുള്ള കുട്ടി വീടിനുള്ളിൽ അടുക്കളയിൽ കുപ്പിയിലിരുന്ന മണ്ണെണ്ണ കുടിക്കുകയായിരുന്നു . ഉടൻ തന്നെ കുഴഞ്ഞുവീണ ആരുഷിനെ ചവറയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചു. തുടർന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. […]

Continue Reading