സ്ഥിരം ലഹരിക്കടത്തുകാര്‍ക്ക് വധശിക്ഷവരെ; കടുത്ത വകുപ്പുകള്‍ ഉപയോഗിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: ലഹരിക്കടത്തുകാര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ ഉപയോഗിച്ച് കേസെടുക്കാന്‍ എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശം. സ്ഥിരമായി ലഹരിക്കടത്ത് നടത്തുന്നവര്‍ക്കെതിരെ വധശിക്ഷ വരെ കിട്ടുന്ന വിധത്തില്‍ കേസെടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഓരോ കേസിലും അറസ്റ്റിലാകുന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാനും പഴയ കേസുകളുടെ വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശമുണ്ട്. നാര്‍ക്കോട്ടിക്‌സ് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) നിയമത്തിലെ കടുത്ത വകുപ്പുകളാകും ലഹരിക്കടത്തുകാര്‍ക്കെതിരെ ഉപയോഗിക്കുക. ഇതുവരെ കാര്യമായി ഉപയോഗിച്ചിട്ടില്ലാത്ത 31, 31 എ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചേര്‍ക്കാനും നിര്‍ദേശമുണ്ട്. ഇത്തരം കേസുകളില്‍ ഒരിക്കല്‍ ശിക്ഷിക്കപ്പെട്ടവര്‍ […]
Continue Reading