പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി അമ്മയുടെ ആത്മഹത്യ: ഞെട്ടലില്‍ നാട്

മലപ്പുറം: പിഞ്ചു പൈതങ്ങളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവം ഞെട്ടലോടെയാണ് നാട്ടുകാരറിഞ്ഞത്. ഭര്‍ത്താവ് ഉറങ്ങിക്കിടക്കെവെയാണ് പിഞ്ചുമക്കളെ കൊലപ്പെടുത്തി അമ്മ തൂങ്ങിമരിച്ചത്. കോട്ടക്കല്‍ ചെട്ടിയാംകിണറിലാണ് നാടിനെയും നാട്ടുകാരേയും ഞെട്ടിച്ച സംഭവം. ചെട്ടിയാംകിണര്‍ സ്വദേശി റാഷിദ് അലിയുടെ ഭാര്യ സഫ്‌വ, മക്കളായ ഫാത്തിമ മര്‍സീവ, മറിയം എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മക്കളെ കിടപ്പ് മുറിയില്‍ വിഷം അകത്ത് ചെന്ന് മരണപ്പെട്ട നിലയിലും അമ്മയെ തൂങ്ങിനില്‍ക്കുന്ന നിലയിലും കണ്ടെത്തുകയായിരുന്നു. ഫാത്തിമ മര്‍സീവക്ക് നാലും മറിയത്തിന് ഒരു വയസുമാണ് പ്രായം. 26 […]

Continue Reading

ഭാര്യ ഗര്‍ഭിണിയാണെന്ന സന്തോഷത്തിനിടെ ഭര്‍ത്താവ് പൊടുന്നനെ പോക്സോ കേസിലെ പ്രതിയായി; സംഭവം ഇങ്ങനെ

നിലേശ്വരം: ഭാര്യ ഗർഭിണിയായതിന്റെ സന്തോഷത്തിൽ നിൽക്കുകയായിരുന്ന ഭർത്താവ് പൊടുന്നനെ പോക്സോ കേസിലെ പ്രതിയായി. ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ഭർത്താവും വീട്ടുകാരും ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഡോക്ടർ പരിശോധിച്ചപ്പോഴാണ് യുവതി ഗർഭിണിയാണെന്ന് തെളിഞ്ഞത്. വയസ് പരിശോധിച്ചതോടെ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് അധികൃതർ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചു. ഇതോടെ ഭർത്താവ് പോക്സോ കേസിൽ പ്രതിയാവുകയായിരുന്നു. നിലേശ്വരം രെജിസ്ട്രേഷൻ പരിധിയിലെ 38കാരനാണ് അച്ഛനാകാൻ പോകുന്ന സന്തോഷത്തിന് പകരം കേസിലെ പ്രതിയായി മാറിയത്. വീട്ടുകാർ പരസ്പരം നിശ്ചയിച്ച് ഉറപ്പിച്ചാണ് വിവാഹം നടന്നത്. ഇക്കഴിഞ്ഞ ജൂൺ അവസാന […]

Continue Reading

കാസറഗോഡുകാർ കേരളപ്പിറവി കണ്ണീരോടെ ആചരിക്കാൻ വിധിക്കപ്പെട്ടവർ*: പ്രൊഫ:ഖാദർ മാങ്ങാട്

മൊഗ്രാൽ : കേരളമെമ്പാടും സന്തോഷപൂർവ്വം കേരളപ്പിറവി ആഘോഷിക്കുമ്പോൾ, കണ്ണീരിന്റെ നനവോടെ കേരളപ്പിറവി ആചരിക്കാൻ വിധിക്കപ്പെട്ടവരായി കാസറഗോഡ് ജില്ലക്കാർ മാറിയിരിക്കുകയാണെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫ. ഖാദർ മാങ്ങാട് അഭിപ്രായപ്പെട്ടു.മൊഗ്രാൽ ദേശീയവേദി കേരളപ്പിറവി ദിനത്തിൽ സംഘടിപ്പിച്ച ‘ കേരളം മുന്നോട്ട്, കാസറഗോഡ് പിന്നോട്ട് ‘ പ്രതിഷേധ സംഗമവും, “പിറകോട്ടു നടന്നുള്ള “വേറിട്ട പ്രതിഷേധ പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏക്കറുകണക്കിന് റവന്യൂ ഭൂമികൾ ഉണ്ടായിട്ടും എയിംസ് പോലുള്ള സ്ഥാപനത്തിന് പ്രൊപ്പോസൽ നൽകാനോ ആധുനിക സൗകര്യങ്ങളടങ്ങിയ […]

Continue Reading

ഇന്ധന വില കുറച്ചു; അഞ്ചു മാസത്തിന് ശേഷം

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറച്ചു. ലിറ്ററിന് 40 പൈസ വീതമാണ് കുറഞ്ഞത്. സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 43 പൈസയുടെയും ഡീസലിന് 41 പൈസയുടെയും കുറവുണ്ട്. കൊച്ചിയില്‍ 105.29 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ലിറ്റര്‍ ഡീസലിന്റെ വില 94.25 രൂപയും. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില കുറഞ്ഞ സാഹചര്യത്തിലാണ് ഇന്ധനവിലയിലെ മാറ്റം. അഞ്ചുമാസത്തിന് ശേഷമാണ് രാജ്യത്ത് ഇന്ധനവില കുറച്ചത്.

Continue Reading

കേരളത്തിന് ഇന്ന് 66-ാം പിറന്നാള്‍

കോഴിക്കോട്: ദൈവം ഒപ്പുചാർത്തിയ കേരളത്തിന് ഇന്ന് 66-ാം പിറന്നാളാണ്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ മേഖലകളെ കൂട്ടിച്ചേര്‍ത്ത് 1956 ലാണ് കേരളം രൂപീകരിച്ചത്. കേരളത്തിൽ എല്ലാമുണ്ടെന്നാണ്. വൻ നഗരങ്ങളോട് കിട പിടിക്കുന്ന കൊച്ചിയും കോഴിക്കോടും, പൈതൃകം വിളിച്ചോതുന്ന അനന്തപുരിയും തൃശൂരും വൈവിധ്യങ്ങളുടെ ഈറ്റില്ലമായി മലപ്പുറവും കാസർകോടും യൂറോപ്യൻ കാലവസ്ഥയെ സ്വാംശീകരിച്ച വയനാടും ഇടുക്കിയും രുചി ഭേദങ്ങളുടെ മലബാറും പാരമ്പര്യം കൈമുതലാക്കിയ തിരുവിതാംകൂറും. കിഴക്ക് സഹ്യനിൽ നിന്ന് ഒഴുകി പടിഞ്ഞാറ് അറബിക്കടലിൽ പതിക്കുന്ന 44 നദികൾ, കരകളെ സാംസ്കാരങ്ങളുടെ ഈറ്റില്ലമാക്കിയ […]

Continue Reading

ഗുജറാത്ത്: തൂക്കുപാലം തകർന്ന് മരണം 130 കവിഞ്ഞു

അഹമ്മദാബാദ്: ഗുജറാത്തിൽ തൂക്കുപാലം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 130 കവിഞ്ഞു. തലസ്ഥാനമായ അഹമ്മദാബാദിൽനിന്ന് 200 കിലോമീറ്റർ അകലെ മോർബിയിൽ മാച്ഛു നദിക്കു കുറുകെയുള്ള പാലമാണ് ഇന്നലെ വൈകീട്ടോടെ തകർന്നുവീണത്. അവധിദിനത്തിലെ വൈകുന്നേരസമയമായതിനാൽ 400നും അഞ്ഞൂറിനും ഇടയിൽ ആളുകളാണ് പാലത്തിലുണ്ടായിരുന്നത്. ഇതിൽ കൂടുതലും കുട്ടികളും സ്ത്രീകളും ആയിരുന്നു. പാലത്തിന്റെ ഒരുഭാഗം തകർന്ന് നദിയിലേക്ക് കുത്തിവീഴുകയായിരുന്നു. കുറേ പേരെ രക്ഷപ്പെടുത്തിയെന്നും അപകടത്തിന്റെ യഥാർത്ഥ വിവരം അറിഞ്ഞുവരുന്നതേയുള്ളൂവെന്നും മരണസംഖ്യ ഉയരാനിടയുണ്ടെന്നും മൊർബി എം.എൽ.എയും മന്ത്രിയുമായ ബ്രിജേഷ് മെർജ പറഞ്ഞു. നദിയിൽ […]

Continue Reading

പാറവളപ്പിൽ അബ്ബാസ് നിര്യാതനായി

മൊഗ്രാൽ : പഴയകാല പ്രവാസി മൊഗ്രാൽ കടവത്ത് പി.ആർ ഹൗസിലെ പാറവളപ്പിൽ അബ്ബാസ്(75) അന്തരിച്ചു.രണ്ട് വർഷത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.ഫാത്തിമയാണ് ഭാര്യ.മക്കൾ : പി ആർ ഫസൽ ( ദുബൈ), ആയിഷ.മരുമക്കൾ : ഫായിസ, അബ്ദുല്ല പെർവാഡ്. സഹോദരങ്ങൾ : അബ്ദുൽ ഖാദർ പാറവളപ്പ്, പരേതയായ ആയിഷ.മയ്യിത്ത് മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കി.നിര്യാണത്തിൽ മൊഗ്രാൽ കടവത്ത് സിറ്റിസൻ ആർട്സ് & സ്പോർട്സ് ക്ലബ്‌, മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റികൾ അനുശോചിച്ചു.

Continue Reading

കണ്ണൂരിൽ 17കാരി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചു

കണ്ണൂർ: പതിനേഴുകാരി ആശുപത്രിയുടെ ശുചിമുറിയിൽ പ്രസവിച്ചു. ഇരിട്ടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആദിവാസി പെൺകുട്ടിയാണ് പ്രസവിച്ചത്. കടുത്ത വയറുവേദനയെ തുടർന്നാണ് പെൺകുട്ടിയെ ഇന്നലെ വൈകീട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഗർഭം കണ്ടെത്തിയിരുന്നില്ല. എന്നാൽ, ഇന്നു രാവിലെ ആശുപത്രിയുടെ ശുചിമുറിയിൽ പ്രസവിക്കുകയായിരുന്നു. ആൺകുഞ്ഞാണ്.വിവരം അറിഞ്ഞെത്തിയ ഡോക്ടർമാരും നഴ്‌സുമാരും ഓടിയെത്തി കുഞ്ഞിനെയും പെൺകുട്ടിയെയും വാർഡിലേക്ക് മാറ്റിയത്. തുടർന്ന് ആശുപത്രി രേഖകൾ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ പേരുവിവരങ്ങളടക്കം വ്യക്തമായത്. തുടർന്ന് ഉളിക്കൽ പൊലീസിനെ വിമരമറിയിച്ചിട്ടുണ്ട്. പെൺകുട്ടി അവിവാഹിതയാണ്പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി […]

Continue Reading

ഹാലോവീൻ: നാലു മീറ്റർ വീതിയുള്ള വഴിയിൽ ഒരു ലക്ഷം പേർ; ആളുകൾ മരിച്ചു വീഴുമ്പോഴും നൃത്തം തുടർന്നു(വീഡിയോ കാണാം )

സോള്‍: ദക്ഷിണ കൊറിയയിലെ ഹാലോവീന്‍ ആഘോഷത്തിനിടെയുണ്ടായ അപകടത്തിൽ മരണം 151ആയി. മരിച്ചവരിൽ ഏറെയും 20 കളിലുള്ള യുവാക്കളാണ്. കോവിഡിനു ശേഷം നടന്ന ആദ്യ ഹാലോവീൻ ആഘോഷമായിരുന്നു ഇത്. അതേസമയം, ആഘോഷത്തിനിടയിൽ മയക്കുമരുന്നുകൾ ഉപയോഗിച്ചിരിക്കാമെന്ന ആരോപണം അധികൃതർ തള്ളി.ദക്ഷിണകൊറിയയിലെ ഹാമിൽട്ടൺ ഹോട്ടലിന് സമീപമാണ് എല്ലാവർഷവും ഹാലോവീൻ ആഘോഷം നടക്കാറ്. ഹോട്ടലിനു സമീപത്തെ പ്രധാന ആഘോഷവേദിയായ ഇറ്റാവോണിലേക്കുള്ള നാല് മീറ്റര്‍ മാത്രം വീതിയുള്ള വഴിയിൽ ആളുകൾ തിങ്ങിക്കൂടിയിരുന്നു. ഇതാണ് അപകടത്തിനിടയാക്കിയത്.ഒരു ലക്ഷത്തിലധികം പേരാണ് ഇവിടെ തിങ്ങി നിറഞ്ഞത്. ഹോട്ടലിൽ നിന്നും […]

Continue Reading

ജീവിതം മുട്ടിച്ച് അരി വില; ജയ അരിയുടെ വില 60 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് അരി വില കുതിച്ചുയരുന്നു. ഓണത്തിന് 49 രൂപയായിരുന്നു ഒരു കിലോ ആന്ധ്ര ജയ അരിയുടെ ഹോൾസെയിൽ വില. എന്നാൽ ഇന്ന് അത് എട്ട് രൂപ കൂടി 57ലേക്കെത്തി.ചില്ലറ വ്യാപരികളിൽ നിന്ന് സാധാരണക്കാർ വാങ്ങുമ്പോൾ 60 രൂപയ്ക്ക് മുകളിൽ നൽകണം. കർണാടകയിൽ നിന്നുള്ള ജയ അരിയുടെ വിലയും നാല് രൂപ കൂടി. റോസ് വടി അരിക്ക് 56 രൂപയും റോസ് ഉണ്ട അരിക്ക് 40 രൂപയുമാണ് ഹോൾസെയിൽ വില. മറ്റു ബ്രാൻഡ്കൾക്കും വില കൂടിയിട്ടുണ്ട്.അരി വില […]

Continue Reading